Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ പ്ലസ് മോഡല്‍ വാങ്ങിക്കോളൂ, ഇനി മുതല്‍ ഉണ്ടാവില്ല?; കാരണങ്ങള്‍ ഇങ്ങനെ

മുംബൈ; ആപ്പിള്‍ അവരുടെ ഐഫോണ്‍ പതിനാറ് ലോഞ്ച് ചെയ്യുന്നതിന്റെ തിരക്കിലാണ്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ലോഞ്ച്. നാല് മോഡലുകള്‍ ഇതിലുണ്ടാവും. എന്നാല്‍ ആപ്പിളിന്റെ ജനപ്രീതി നേടിയ പ്ലസ് മോഡലുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഐഫോണ്‍ 16 പ്ലസ് ആയിരിക്കും പ്ലസ് മോഡലില്‍ പുറത്തിറങ്ങുന്ന അവസാന മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മോഡലില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. 2025 മുതല്‍ ഐഫോണുകള്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. അതായത് ഐഫോണ്‍ 17 പുറത്തിറങ്ങുന്ന സമയത്ത് പ്ലസ് മോഡലുകള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.

apple-iphone-15

പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ സ്ലിമ്മായിട്ടുള്ള ഐഫോണ്‍ 17 ആണ് പുറത്തിറങ്ങുക. അതിനൊപ്പം തന്നെ പ്ലസ് മോഡലും ആപ്പിള്‍ ലൈനപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് കുവോ പറയുന്നു.

നേരത്തെ ഐഫോണ്‍ മിനി സീരീസുകള്‍ ഒഴിവാക്കിയാണ് പ്ലസ് മോഡലുകള്‍ ആപ്പിള്‍ കൊണ്ടുവന്നത്. സാധാരണ ഐഫോണുകളില്‍ ആളുകളുള്ള ഉള്ള താല്‍പര്യം വര്‍ധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്ലസ് മോഡലുകള്‍ കൊണ്ടുവന്നത്. ഇത് പ്രൊ മോഡലുകളുടെ ജനപ്രീതിയെ തന്നെ മറികടന്നിരുന്നു. ഇതാണ് പ്ലസ് മോഡലുകള്‍ക്ക് വലിയ ആരാധകരുണ്ടാവാന്‍ കാരണം.

ഐഫോണ്‍ 17 പ്ലസ് മോഡലുകള്‍ പകരക്കാരനായിട്ടല്ല പുറത്തിറങ്ങുക. പക്ഷേ അടിമുടി പുതിയ വേര്‍ഷനായിരിക്കും. ഡിസൈനിലും കട്ടിങ് എഡ്ജ് ക്യാമറയിലുമെല്ലാം വലിയ മാറ്റമുണ്ടായിരിക്കും. പ്രൊ വേര്‍ഷനുകളിലെ പല ഫീച്ചറുകളും ഇതില്‍ കാണാനാവും. പല കണ്‍സള്‍ട്ടന്റുകളും ഐഫോണ്‍ 17 വളരെ മെലിഞ്ഞതായിരിക്കും ഇപ്പോഴേ സൂചിപ്പിക്കുന്നുണ്ട്.

ഐഫോണ്‍ പതിനേഴിന് 6.6 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കും. ടൈറ്റാനിയം-അലൂമിനിയം അലോയ് മെറ്റല്‍ ഫ്രെയിമായിരിക്കും ഈ ഫ്‌ളാഗ്ഷിപ്പിനുണ്ടായിരിക്കുകയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഡൈനാമിക് ഐലന്‍ഡ് കട്ടൗട്ട് എന്തായാലും ഉണ്ടാവും. ഐഫോണ്‍ ഡിസൈനുകളില്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണമാണ് ഡൈനാമിക് ഐലന്‍ഡ്.

ബാക്ക്ഗ്രൗണ്ട് പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെ ഡിസ്‌പ്ലേ ചെയ്ത് കാണിക്കുന്നത് അടക്കമുള്ള സൗകര്യങ്ങള്‍ ഡൈനാമിക് ഐലന്‍ഡിലുണ്ടായിരിക്കും. ഐഫോണ്‍ 16 പ്ലസ് അതുകൊണ്ട് അവസാന പ്ലസ് മോഡലായിരിക്കും. കുറച്ചധികം അപ്‌ഡേറ്റുകളും അതിലുണ്ടായിരിക്കം. 6.7 ഇഞ്ചിന്റെ വമ്പന്‍ ഡിസ്‌പ്ലേയാണ് ഇതിനുണ്ടാവുക. 16, 16 പ്ലസ് മോഡലിന് അലൂമിനിയം ഡിസൈനാണ് ഉണ്ടാവുക. എ18 ചിപ്പും ഇതിന് കരുത്തേകും.

പെര്‍ഫോമന്‍സിലും കാര്യമായ മാറ്റം ഇതിനുണ്ടാവും. ഇതിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് കൂടി വരുന്നതോടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനും കരുത്തേറും. അവസാന പ്ലസ് മോഡല്‍ അതുകൊണ്ട് ഇതുവരെയില്ലാത്ത വിധം കൂടുതല്‍ കരുത്തനായിരിക്കും. 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും, 2എക്‌സ് ഒപ്ടിക്കല്‍ സൂമും ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+