ആപ്പിളിന്റെ കിടിലന്‍ ഓഫര്‍ എത്തിയിട്ടുണ്ട്, ആമസോണില്‍ ഈ തുകയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ 15 പ്ലസ് വാങ്ങാം
മുംബൈ: ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇപ്പോള്‍ വിലക്കുറവിന്റെ സീസണാണ്. വമ്പന്‍ ഓഫറുകള്‍ ഇപ്പോള്‍ ആമസോണിലാണ് നല്‍കുന്നത്. ഏറ്റവും രസകരം ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും ഇത്തരത്തിലുള്ള ഓഫര്‍ നല്‍കുന്നില്ല എന്ന കാര്യമാണ്. ഐഫോണുകള്‍ക്കെല്ലാം ഇപ്പോഴും പഴയ വില തന്നെയാണ് ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഉള്ളത്. എന്നാല്‍ വൈകാതെ തന്നെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഐഫോണ്‍ 15 പ്ലസിന് അത്ഭുതകരമായ രീതിയില്‍ വില കുറഞ്ഞിരിക്കുകയാണ്. ആപ്പിളിന്റെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. 128 ജിബി ബേസ് മോഡലിനാണ് വലിയ വിലക്കുറവുള്ളത്. ഹൈ ക്വാളിറ്റിയിലുള്ള ഒരു പ്രീമിയം ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഐഫോണ്‍ 15 പ്ലസ് കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ പുറത്തിറക്കിയത്. വേഗത്തില്‍ തന്നെ ജനപ്രിയമായ മോഡലുകളാണ് 15 സീരീസ്. പക്ഷേ പ്രൊ മോഡലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികവുറ്റ ഫോണുകളിലൊന്നാണിത്. പ്ലസ് മോഡലിനെ കുറിച്ച് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. പക്ഷേ അതുകൊണ്ട് ഇവയുടെ ക്വാളിറ്റി ഒരിക്കലും ഇടിയില്ല.
ഐഫോണ്‍ 15 പ്ലസിന്റെ യഥാര്‍ത്ഥ വില 89600 രൂപയാണ്. ആമസോണില്‍ ഈ മോഡല്‍ മികച്ച ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. വിലയില്‍ ഒന്‍പത് ശതമാനം കുറവാണ് വന്നിരിക്കുന്നത്. ഇത്രയും വലിയ ഡിസ്‌കൗണ്ടിലൂടെ 81900 രൂപയായി കുറഞ്ഞിരിക്കുകയാണ് ഐഫോണ്‍ പതിനഞ്ച് പ്ലസിന്റെ വില. തീര്‍ച്ചയായും ഇത് മികച്ച ഡിസ്‌കൗണ്ട് തന്നെയാണ്.
അതേസമയം ഡിസ്‌കൗണ്ടുകള്‍ ഇതുകൊണ്ടൊന്നും തീരുമെന്ന് മാത്രം കരുതരുത്. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ അടക്കം ആമസോണില്‍ വേറെയുമുണ്ട്. എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് 58700 രൂപ വരെ ലഭിക്കും. പഴയ ഐഫോണ്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ശ്രമിക്കുക. അങ്ങനെ എങ്കില്‍ കൂടുതല്‍ തുക കുറയ്ക്കാന്‍ സാധിക്കും.
കാരണം ഐഫോണുകള്‍ക്ക് മികച്ച മാര്‍ക്കറ്റ് വാല്യു ഉള്ളതിനാല്‍ വില കുറയ്ക്കാന്‍ സാധിക്കും. നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഐഫോണ്‍ 13, 14 മോഡലുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുക. ഇവ രണ്ടും 58700 രൂപ വരെ ലഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. അതോടെ 30000 രൂപയ്ക്ക് താഴെ ഐഫോണ്‍ പതിനഞ്ച് പ്ലസിന്റെ വില വരും.
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അധിക ഡിസ്‌കൗണ്ടും ലഭിക്കും. 6470 രൂപ വരെയാണ് ഡിസ്‌കൗണ്ട്. ഈ ഓഫറുകളെല്ലാം ചേര്‍ത്താല്‍ 16730 രൂപയ്ക്ക് നിങ്ങള്‍ ഐഫോണ്‍ 15 പ്ലസ് വാങ്ങാന്‍ സാധിക്കും. ഇത് ഏതൊരാളെ സംബന്ധിച്ചും എക്കാലത്തെയും വലിയ ഡിസ്‌കൗണ്ട് തന്നെയായിരിക്കും.
ഇത്ര ചെറിയ തുകയ്ക്ക് ഐഫോണിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ തന്നെ വാങ്ങാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. അതുപോലെ പോക്കറ്റും കീറില്ല. മികവുറ്റ ക്യാമറ തന്നെയാണ് ഈ ഫോണിന്റെ പ്രത്യേകത. പിന്നിലെ ക്യാമറ 48 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറാണ്. ഫോട്ടോയിലും വീഡിയോ ക്വാളിറ്റിയിലും ഒരുപോലെ മികവ് ഈഫോണിനുണ്ട്. അള്‍ട്രാ വൈഡ്-ടെലിഫോട്ടോ ക്യാമറകളുമുണ്ട്.












Click it and Unblock the Notifications