Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ വാങ്ങി ഗാഡ്ജറ്റ് രാജാവാകാം, വരാനിരിക്കുന്നത് അമ്മാതിരി ഐറ്റങ്ങള്‍, പുതിയ ഐഫോണുമെത്തും

ആപ്പിളില്‍ നിന്ന് ഇനി എന്തെല്ലാം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. അക്കാര്യത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ അടക്കമുള്ളവ ഞെട്ടിക്കുന്ന ഫീച്ചറില്‍ തന്നെ വിപണിയിലെത്തുമെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ ഇന്ത്യയിലെ അടക്കം ഉപയോക്താക്കളെ ഞെട്ടിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആപ്പിളില്‍ നിന്നുണ്ടാവും.

പ്രമുഖ ടിപ്‌സറ്ററായ റീവ് എന്ന റിവഞ്ചസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2023 മുതല്‍ 2027 വരെയുള്ള ആപ്പിളിന്റെ ലൈനപ്പുകളാണ് ഇതില്‍ ഉള്ളത്. വിഷന്‍ പ്രൊ, ഐപാഡ് മോഡലുകള്‍ എല്ലാം ഈ വിവരങ്ങള്‍ പ്രകാരം ആപ്പിള്‍ അവതരിപ്പിച്ച് കഴിഞ്ഞു. 2025 മുതല്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

apple-upcoming-releases

ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കുന്ന ഏറ്റവും വലിയ ഗാഡ്‌ജെറ്റ് ഐഫോണ്‍ 16 ആണ്. ആപ്പിളിന്റെ ഭാവി പ്രൊഡക്ടുകളില്‍ ഐഫോണ്‍ 16ന് ചില മാറ്റങ്ങളും പ്രഖ്യാപിച്ചിക്കുന്നുണ്ട്. ഐഫോണ്‍ 16, 16 പ്ലസ് എന്നിവയ്ക്ക് 8 ജിബി റാം വേരിയിന്റുകള്‍ എന്തായാലും ലഭിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവിലെ ആറ് ജിബി മോഡലുകളില്‍ നിന്നുള്ള വലിയൊരു മാറ്റം കൂടിയായിരിക്കും ഇത്. ഐഫോണ്‍ എസ്ഇയുടെ ഇതോടൊപ്പം ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്. 2025ല്‍ ഐഫോണ്‍ എസ്ഇ 4 വിപണിയിലിറങ്ങിയേക്കും. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഈ ബജറ്റ് ഫോണിനുണ്ടാവും.

ഇന്ത്യയില്‍ അടക്കം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണിത്.2026ല്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചില മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കും. ഇതുവരെ ആപ്പിള്‍ സ്ഥിരീകരിക്കാത്ത ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കുന്നതും 2026ലാണ്. ആറ് ഇഞ്ച് കവര്‍ സ്‌ക്രീനും, എട്ട് ഇഞ്ച് ഇന്നര്‍ ഡിസ്‌പ്ലേയുമാണ് ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണിനുണ്ടാവുക.

എല്‍എല്‍ഡബ്ല്യു ഡിറാമും, അണ്ടര്‍ ഡിസ്‌പ്ലേ ഐആര്‍ സെന്‍സറുമുണ്ടാവും. ഇതിന് പുറമേ ആപ്പിള്‍ ഒഎല്‍ഇഡി മാക്ബുക്കും പുറത്തിറക്കുമെന്നാണ് സൂചന. പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി, എന്നിവയെല്ലാം ഒഎല്‍ഇഡി ഡിസ്‌പ്ലേയില്‍ പുറത്തിറക്കും.

അതേസമയം ഐപാഡ് മിനി ഡിസ്‌പ്ലേയില്‍ അടക്കം ഇനി ചെറുതായിരിക്കും പുറത്തിറക്കുക. അതേസമയം വിഷന്‍ പ്രോ എക്‌സ്ആര്‍ ഹെഡ്‌സെറ്റുകള്‍ ആപ്പിള്‍ 2026ല്‍ പുറത്തക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. 2027ല്‍ ഇരുപത് ഇഞ്ച് ഐപാഡും, എആര്‍ ഗ്ലാസുകളും ആപ്പിള്‍ പുറത്തിറക്കും.

എആര്‍ ഗ്ലാസുകള്‍ക്ക് 1.4 ഇഞ്ച് ആര്‍ജിബി സ്‌ക്രീനുകളാണ് ഉണ്ടാവുക. മൈക്രോ ഒഎല്‍ഇഡി സംവിധാനമായിരിക്കും ഇതില്‍ ഉപയോഗിക്കുക. ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യയെ കൂടുതലായി ഉപയോഗിച്ച് കൊണ്ടായിരിക്കും ഈ ഗ്ലാസുകള്‍ വിപണിയിലെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+