ആപ്പിള്‍ നിര്‍ത്തില്ല മക്കളേ, അടുത്ത ഡിസ്‌കൗണ്ട് എത്തിപ്പോയി; ഐഫോണ്‍ 14 ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനൊന്നും നിരാശരാവേണ്ടി വരില്ല. തുടരെ ഓഫറുകളാണ് ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത്. ഐഫോണിന്റെ വിവിധ മോഡലുകള്‍ക്കെല്ലാം വില കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ചിനുള്ള ഓഫര്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ അതുകൊണ്ടും ഓഫര്‍ അവസാനിക്കുന്നില്ല.
ഐഫോണ്‍ പതിമൂന്ന്, 14, 14 പ്ലസ്, എന്നിവയ്‌ക്കെല്ലാം ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. നിങ്ങള്‍ക്ക് ഐഫോണുകള്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാകും. 22 ശതമാനമാണ് ഐഫോണ്‍ 14, 14 പ്ലസ് മോഡലുകള്‍ ഇപ്പോള്‍ ലഭിക്കുക. ഇതിനൊപ്പം തന്നെ ഐഫോണ്‍ പതിനഞ്ചിനും കിടിലന്‍ വിലക്കുറവുണ്ട്.

അതേസമയം ജൂണ്‍ എട്ട് വരെ ഈ ഓഫര്‍ എല്ലാവര്‍ക്കും ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍സ് എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നത്. പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ ഇതിലും നല്ലൊരു സമയമില്ലെന്ന് തന്നെ പറയാം. ഐഫോണ്‍ പതിനാല് പ്ലസിന്റെ 128 ജിബി മോഡലിന് 61999 രൂപയാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില.
22 ശതമാനമാണ് ഡിസ്‌കൗണ്ട്. 79900 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന്റെ വില. 256 ജിബി മോഡല്‍ 71999 രൂപയ്ക്കും 512 ജിബി മോഡല്‍ 91999 രൂപയ്ക്കും ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാനാവും. ഐഫോണ്‍ 14 128 ജിബി മോഡല്‍ 69900 രൂപയ്ക്കാണ് ഡിസ്‌കൗണ്ടില്ലാതെ വില്‍ക്കുന്നത്. ഇവ 56999 രൂപയ്ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങാം.
അതേസമയം 256 ജിബി വേരിയന്റിനും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 79900 രൂപയാണ് ഇതിന് ഡിസ്‌കൗണ്ടില്ലാതെ വില. എന്നാല്‍ ഓഫര്‍ വരുന്നത് കൊണ്ട് 68999 രൂപയ്ക്ക് ഇത് വാങ്ങാന്‍ സാധിക്കും. 512 ജിബി വേരിയന്റിനും വില കുറഞ്ഞിട്ടുണ്ട്. 99900 രൂപയാണ് ഈ ഫോണ്‍ ഡിസ്‌കൗണ്ടില്ലാതെ വാങ്ങാന്‍ സാധിക്കുന്ന തുക.
എന്നാല്‍ 88999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇതുകൊണ്ടും ഓഫറുകള്‍ അവസാനിക്കുന്നില്ല. 1500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഇതിന് ലഭിക്കും. എച്ച്ഡിഎഫ്‌സിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകള്‍ നടത്തിയാല്‍ ഇത്രയും തുക വീണ്ടും കുറയും.
ഐഫോണ്‍ പതിമൂന്നിനും ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 19 ശതമാനമാണ് ഡിസ്‌കൗണ്ട്. 50000 രൂപയ്ക്ക് ത ാഴെ നല്‍കി ഇപ്പോള്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ സാധിക്കും. എ15 ബയോണിക് ചിപ്പ് ഈ ഫോണിനുണ്ട്.
പന്ത്രണ്ട് മെഗാപിക്‌സല്‍ ക്യാമറയും ഇതിനുണ്ട്. 59900 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന്റെ വില. എന്നാല്‍ ഡിസ്‌കൗണ്ട് വന്നാല്‍ 48799 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. എക്‌സ്‌ചേഞ്ച് ഓഫര്‍ തിരഞ്ഞെടുത്താല്‍ 44250 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം സാധിക്കും.












Click it and Unblock the Notifications