അടിച്ചുകേറി ആപ്പിള്‍, ഐഫോണ്‍ 13 ഇപ്പോള്‍ 25900 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ ലഭ്യമാകും
മുംബൈ: ആപ്പിള്‍ ഇപ്പോള്‍ ഒന്നൊന്നര വിലക്കുറവ് നല്കി ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് കിടിലന്‍ ഡിസ്കൗണ്ടുകള്‍ നിരവധിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ അല്ല ഈ ഓഫറുകളൊന്നും ഉള്ളത്. പകരം ഫ്ളിപ്പ്കാര്‍ട്ടിലും ഇമാജിന്‍ സൈറ്റിലുമാണ് ഈ ഗംഭീര ഓഫറുകളെല്ലാം ഉള്ളത്.
മണ്‍സൂണ്‍ സെയിലുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഐഫോണിന്റെ പതിമൂന്നിനാണ് ഇപ്പോള്‍ കിടിലന്‍ ഓഫറുള്ളത്. അതോടൊപ്പം തന്നെ ഐഫോണ്‍ പതിനാലിനും കിടിലന്‍ ഓഫറുണ്ട്. ഒരുഫ്ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതൊരു സുവര്‍ണാവസരമാണെന്ന് ഉറപ്പിക്കാം.

ഐഫോണ്‍ പതിമൂന്നിന്റെ വിലയാണ് ഇപ്പോള്‍ ഏറ്റവും അമ്പരപ്പിക്കുന്നത്. ഡിസ്കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങുന്നത് കുറച്ച് ചെലവേറിയ കാര്യമാണ്. 59900 രൂപയാണ് ഈ ഫോണിന് ഡിസ്കൗണ്ടില്ലാതെ ഇമാജിന്‍ വെബ്സൈറ്റിലെ വില. പക്ഷേ എല്ലാ വിധത്തിലും ആപ്പിള്‍ ആരാധകരെയും കൈയ്യിലെടുക്കാനുള്ള ശ്രമത്തിലാണ്.
വെറും 25900 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങുന്നതാണ്. എങ്ങനെ വാങ്ങാം എന്ന് നമുക്കൊന്ന് നോക്കാം. ഐഫോണ്‍ പതിമൂന്നിന്റെ 128 ജിബി വേരിയന്റിനാണ് ഇപ്പോള്‍ വലിയ ഡിസ്കൗണ്ടുള്ളത്. 7000 രൂപയുടെ പ്രാഥമിക ഡിസ്കൗണ്ടാണ് ആദ്യം ലഭിക്കുക. ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായി 1000 രൂപ വേറെയും ലഭിക്കും.
എക്സ്ചേഞ്ച് ബോണസായി ആറായിരം രൂപയും ലഭിക്കും. ഇമാജിന്‍ സ്റ്റോര്‍ വഴിയാണ് 7000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുക. ഇമാജിന്‍ ക്യാഷിഫൈയിലൂടെ 20000 രൂപയുടെ എക്സ്ചേഞ്ച് വരെ ലഭ്യമാക്കും. അതായത് 25900 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് വാങ്ങാവുന്നതാണ്.
ഇനി എക്സ്ചേഞ്ച് ചെയ്യേണ്ടെങ്കില്‍ 8000 രൂപ വിലക്കുറവിലും ലഭ്യമാവും. എന്നാല്‍ അപ്പോള്‍ 50000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഇത്ര വലിയൊരു ഡിസ്കൗണ്ട് ആപ്പിള്‍ ഐഫോണ്‍ പതിമൂന്നിന് ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് വേഗത്തില്‍ തന്നെ ഈ ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുന്നത് നല്ലതാണ്. തീര്‍ച്ചയായും ഇതിന്റെ ഫീച്ചറുകള്‍ തന്നെ കിടിലനാണ്.
ഇനി ഐഫോണ്‍ പതിനാല് വേണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടായി ആറായിരം രൂപയാണ് ഇമാജിനില്‍ ലഭിക്കുക. ഓഫറുകള്‍ ഇതുകൊണ്ടും തീര്‍ന്നിട്ടില്ല. 3000 രൂപയുടെ ക്യാഷ്ബാക്കും അവര്‍ നല്‍കുന്നുണ്ട്. എക്സ്ചേഞ്ച് ബോണസായി ആറായിരം രൂപ ഇനിയും കുറയും. എക്സ്ചേഞ്ച് ഓഫറായി 20000 രൂപ വരെയാണ് ലഭിക്കുക.
അതായത് നിങ്ങള്‍ ഐഫോണ്‍ തന്നെ എക്സ്ചേഞ്ച് ചെയ്താല്‍ പുതിയൊരു കിടിലന്‍ ഫോണ്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാവും. എക്സ്ചേഞ്ച് ഓഫറും കൂടി വരുന്നതോടെ 34900 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. അതല്ലെങ്കില്‍ സാധാരണ ഡിസ്കൗണ്ടാണ് വേണ്ടതെങ്കില്‍ 9000 രൂപ വരെ കുറയും.
-
ആപ്പിൾ ഐഫോൺ 17 കണ്ടാൽ ആരും വാങ്ങിപ്പോവും; ഒറ്റയടിക്ക് 8895 രൂപ ലാഭം..! അന്തിമ വില എത്ര? -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications