Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നു മോനേ ആപ്പിളിന്റെ അടുത്ത ഓഫര്‍ എത്തി, ഐഫോണ്‍ 15ന് വീണ്ടും വിലകുറഞ്ഞു; ഈ വിലയ്ക്ക് വാങ്ങാം

ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം റെഡിയായിക്കോ? അടുത്ത ഓഫറുമായി ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഐഫോണ്‍ പതിനഞ്ചിന് തന്നെയാണ് കിടിലന്‍ വിലക്കുറവുള്ളത്. ഈ ഓഫര്‍ അധിക കാലമില്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യങ്ങളെല്ലാം പുറത്തെടുത്തോളൂ. ഐഫോണ്‍ പതിനഞ്ച് ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങുന്നത് കൊണ്ട് നിങ്ങള്‍ക്ക് യാതൊരു നഷ്ടവും ഉണ്ടാവില്ല.

അത്രയ്‌ക്കേറെ മികച്ച ഫീച്ചറുകളാണ് ഈ ഫോണിനുള്ളത്. മികച്ച പ്രൊസസറുണ്ട്, അതുപോലെ ഗംഭീര ക്യാമറയുണ്ട്. കിടിലന്‍ പെര്‍ഫോമന്‍സും ഫോണിനുണ്ട്. അങ്ങനെ എല്ലാ ഫ്‌ളാഗ്ഷിപ്പ് ക്വാളിറ്റികളും ഐഫോണ്‍ പതിനഞ്ചിലുണ്ട്. അതുകൊണ്ട് വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

apple-iphone-15-price-drop

ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഗംഭീര വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. വീണ്ടും വിലക്കുറഞ്ഞിരിക്കുകയാണ്. 11 ശതമാനമാണ് ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുന്നത്. കിടിലന്‍ ബാങ്ക് ഓഫറുകളും ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ചിന് നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനാറ് ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്. അതിന് മുമ്പ് ആപ്പിളിന്റെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.

സെപ്റ്റംബറിലാണ് ഐഫോണ്‍ പതിനാര് ലോഞ്ച് ചെയ്യുക. ഫ്‌ളിപ്പ്കാര്‍ട്ടിന് പുറമേ ആമസോണും കിടിലന്‍ ഓഫര്‍ നല്‍കുന്ന സമയമാണിത്. അതേസമയം ഐഫോണ്‍ 16 പുറത്തിറങ്ങിയാലും ഐഫോണ്‍ പതിനഞ്ചിന്റെ മൂല്യം നഷ്ടപ്പെടില്ല. അതുകൊണ്ട് ഇപ്പോള്‍ വാങ്ങിയാലും നിങ്ങളുടെ ഡിവൈസ് ഔട്ട്‌ഡേറ്റഡ് ആയി പോകില്ല.

ഐഫോണിന്റെ 128 ജിബിയുടെ വേരിയന്റ് ഇപ്പോള്‍ ഡിസ്‌കൗണ്ടില്ലാതെ 79990 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം. ഇനി ഡിസ്‌കൗണ്ട് വരുന്നതോടെ 70999 രൂപയ്ക്കാണ് വാങ്ങാന്‍ സാധിക്കുക. പതിനൊന്ന് ശതമാനമാണ് വിലക്കുറഞ്ഞിരിക്കുന്നത്. ഇത് നല്ലൊരു ഓഫറാണ്. ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതിനോടൊപ്പം ലഭിക്കും. അതിലൂടെ കൂടുതല്‍ വിലക്കുറയ്ക്കാനും സാധിക്കും.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ അല്ലാത്ത ഇടപാടിലാണ് ഐഫോണ്‍ പതിനഞ്ച് വാങ്ങുന്നതെങ്കില്‍ നാലായിരം രൂപയുടെ കുറവാണ് ലഭിക്കുക. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്കും ഈ ഒാഫര്‍ ലഭ്യമാവും. അതുകൊണ്ട് കണ്ണുംപൂട്ടി തന്നെ ഇവ വാങ്ങാം.

ഇതിനൊക്കെ പുറമേ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 53000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇത്രയും രൂപയുടെ ഡിസ്‌കൗണ്ട് ലഭിച്ചാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാനാവും. അതേസമയം ഈ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലും, അത് എത്രത്തോളം മികവുറ്റതാണെന്നുമെല്ലാം നോക്കിയിട്ടാണ് തുക കുറയ്ക്കുക.

എ16 ബയോണിക് ചിപ്പാണ് ഈ ഫോണിനുള്ളത്. അതിലൂടെ പെര്‍ഫോമന്‍സ് കിടിലനായിരിക്കും. യുഎസ്ബി ടൈപ്പ് സി ചാര്‍ജും ഇതിനുണ്ട്. അതോടൊപ്പം 48 മെഗാപിക്‌സലിന്റെ കിടിലന്‍ ക്യാമറയും ഇതിലുണ്ട്. അതുകൊണ്ട് ഏറ്റവും മികച്ച ചിത്രങ്ങളും ഫോട്ടോകളും എടുക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+