ആപ്പിള്‍ വാങ്ങി ഒന്ന് ആറാടിയാലോ? ഐഫോണ്‍ 15 44250 രൂപയ്ക്ക് സ്വന്തമാക്കാം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ആപ്പിളിന്റെ ഫോണുകള്‍ ഇപ്പോള്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഇന്ത്യയിലാണ്. പുതിയൊരു മാര്‍ക്കറ്റാണ് അവര്‍ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്. വില്‍പ്പന ഓരോ സാമ്പത്തിക പാദത്തിലും മുന്നേറി കൊണ്ടിരിക്കുകയാണ്. ചൈനയേക്കാള്‍ ഇപ്പോള്‍ ആപ്പിള്‍ പ്രാധാന്യം നല്‍കുന്നതും ഇന്ത്യക്കാണ്. അതുകൊണ്ട് നിരന്തരം ഡിസ്‌കൗണ്ടുകളും അവര്‍ നല്‍കുന്നുണ്ട്.
ഇപ്പോഴിതാ മറ്റൊരു ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ പതിനഞ്ചിനാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുള്ളത്. വെറും 44250 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം ഫോണ്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാനുള്ള അവസരം കൂടിയാണ് ആരാധകര്‍ക്ക് ലഭിക്കുക.

ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. നാല് മോഡലുകളായിട്ടാണ് ഐഫോണ്‍ പതിനഞ്ച് നേരത്തെ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുന്നത് ആമസോണാണ്. ആമസോണില്‍ ഓഫറുകള്‍ ഒന്നുമില്ലാതെ ഈ ഫോണിന് 79900 രൂപയാണ്. 128 ജിബിയുടെ മോഡലാണിത്. ആമസോണില്‍ 11 ശതമാനം ഡിസ്‌കൗണ്ടാണ് ഉള്ളത്. 71290 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാനാവും.
എന്നാല്‍ ഇതുകൊണ്ടൊന്നും ഓഫര്‍ അവസാനിക്കുന്നില്ല. ഇഎംഐ ഓഫറുകള്‍ അടക്കം ആമസോണില്‍ ലഭ്യമാണ്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രകാരമാണിത്. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ തിരഞ്ഞെടുക്കുന്നത് ഏറെ മികച്ചതാണ്. അതിലൂടെ വില 44250 ആയി കുറയ്ക്കാന്‍ സാധിക്കും. ആപ്പിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് ഈ തുകയ്ക്ക് ലഭിക്കുന്നത് പോക്കറ്റ് കീറാതെ ഫോണ്‍ വാങ്ങാന്‍ സഹായിക്കും.
ഐഫോണ്‍ 15 21101 രൂപയ്ക്ക് വാങ്ങാനുള്ള സൗകര്യവും ഇപ്പോള്‍ ആമസോണ്‍ ഒരുക്കുന്നുണ്ട്. 44250 രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ആമസോണ്‍ യൂസര്‍മാര്‍ക്കായി ഒരുക്കുന്നത്. 44250 രൂപ കുറയുന്നതിലൂടെ 27040 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 5939 രൂപയുടെ കൂടുതല്‍ ഇളവും ലഭിക്കും.
ഇതിലൂടെ 21101 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. മികച്ച ക്യാമറയാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന് പ്രൈമറിയായി ഉള്ളത്. ഡേലൈറ്റിലും ലോലൈറ്റിലും മികച്ച ചിത്രങ്ങള്‍ ഇവ സമ്മാനിക്കും. പോട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും ഇവ മെച്ചപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തെ ബാറ്ററി ലൈഫാണ് ആപ്പിള്‍ പതിനഞ്ചിനുള്ളത്. ശരാശരി ഉപയോഗമാണെങ്കില്‍ 9 മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കും.












Click it and Unblock the Notifications