ആപ്പിള്‍ ഓഫര്‍ നിര്‍ത്താന്‍ ഭാവമില്ല, ഐഫോണിന് 53499 രൂപ വരെ വില കുറയും; ഈ തുകയ്ക്ക് ഇപ്പോള്‍ വാങ്ങാം
ആപ്പിള്‍ ഇപ്പോള്‍ ഡിസ്കൗണ്ടിന്റെ പെരുമഴയാണ് ടെക് പ്രേമികള്‍ക്കായി നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കായി വിവിധ മോഡലുകള്‍ക്കായി അവര്‍ ഡിസ്കൗണ്ട് നല്കി വരുന്നുണ്ട്. ഇപ്പോഴിതാ മാര്‍ക്കറ്റിലെ വമ്പനായ ആപ്പിള്‍ പതിനഞ്ചിനും കിടിലന്‍ ഓഫറാണ് തേടിയെത്തിയിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെയിലിന്റെ ഭാഗമായിട്ടാണ് ഈ വിലക്കുറവ് ലഭിക്കുന്നത്.
ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ആപ്പിള്‍ ഐഫോണ്‍ പതിനാലിനേക്കാളും വിലക്കുറവാണ് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ചിന് ഫ്ളിപ്പ്കാര്‍ട്ടിലുള്ളത്. ഐഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. വിലക്കുറയാന് കാത്തിരുന്നവര്‍ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ വിലയ്ക്ക് ഐഫോണ്‍ വാങ്ങിയാല്‍ വന്‍ ലാഭം തന്നെയാണ് ഉള്ളത്. കാരണം നല്കുന്ന പണത്തിലും അധികം ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. നിലവില്‍ രാജ്യത്ത് ചൂടപ്പം പോലെയാണ് ഐഫോണ്‍ പതിനഞ്ച് വിറ്റുപോകുന്നത്. കഴിഞ്ഞ ഫ്ളിപ്പ്കാര്‍ട്ട് സെയിലുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്നത് ഐഫോണ്‍ പതിനാലായിരുന്നു.
അതിനെയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. ആപ്പിള്‍ പതിനഞ്ച് ലോഞ്ച് ചെയ്തപ്പോള്‍ 128 ജിബി വേരിയന്റിന് 79900 രൂപയായിരുന്നു വില. ഇപ്പോള്‍ ലഭിക്കുന്നത് ആപ്പിള്‍ ഫോണുകള്‍ക്ക് ഇതുവരെ ലഭിക്കാത്ത അത്രയും മികവുറ്റ ഓഫറാണ്. വെറും 16500 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് ഫ്ളിപ്പ്കാര്‍ട്ട് ഒരുക്കുന്നത്.
ഫ്ളിപ്പ്കാര്‍ട്ടില്‍ 53499 രൂപ വരെ ഇപ്പോള്‍ ഡിസ്കൗണ്ട് ലഭിക്കും. നിലവില്‍ ആപ്പിള്‍ ഐഫോണ്‍ പതിനാലിന്റെ വില 69900 രൂപയാണ്. ആപ്പിള്‍ സ്റ്റോറിലാണ് ഈ വിലയുള്ളത്. അതുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങുന്നത് തന്നെയായിരിക്കും ഏറ്റവും നല്ലത്. ഐഫോണ്‍ പതിനഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 48 മെഗാപിക്സല്‍ ക്യാമറയാണ്.
ഗംഭീര ക്വാളിറ്റിയാണ് ഇതിനുള്ളത്. ലോ ലൈറ്റിലും മികച്ച പെര്‍ഫോമന്‍സ് ആപ്പിള്‍ ഉറപ്പാക്കുന്നുണ്ട്. യുഎസ്ബി സി പോര്‍ട്ട് ഇതിനുണ്ട്. പുതിയ ചിപ്സെറ്റ്, ഡൈനാമിക് ഐലന്‍ഡ് അങ്ങനെ നീളുന്നു ഇതിന്റെ ഫീച്ചറുകള്‍. അതുകൊണ്ട് ഇത്രയും കുറഞ്ഞ തുകയ്ക്ക് വാങ്ങുന്നത് വലിയ നേട്ടമായിരിക്കും.
ന്യൂജെന്‍ ആപ്പിള്‍ ഐഫോണില്‍ ഏറ്റവും അപ്ഡേറ്റും ഈ ഫോണിലാണ്. 48 മെഗാപിക്സല്‍ ക്യാമറയില്‍ ഐഫോണ്‍ 14 പ്രൊയിലേത് പോലെ സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഇതിലുണ്ട്. ഫ്ളിപ്പ്കാര്‍ട്ടില്‍ 7901 രൂപയുടെ ഡിസ്കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിന് ഇപ്പോഴുള്ളത്. 69999 രൂപയ്ക്ക് ഈ ഡിസ്കൗണ്ട് വരുന്നതോടെ നിങ്ങള്‍ ഈ ഫോണ്‍ വാങ്ങാം.
ഫ്ളിപ്പ്കാര്‍ട്ടിന്റെ ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 3499 രൂപയുടെ ഡിസ്കൗണ്ട് വേറെയും ലഭിക്കും. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫറില്‍ 50000 രൂപ വരെ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതോടെ 16500 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. 53499 രൂപ വരെ മൊത്തം ഡിസ്കൗണ്ട് ലഭിക്കും.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications