Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ 15 കിടിലന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാം, ചൈനയില്‍ കുറഞ്ഞത് 5791 രൂപ; ഇന്ത്യയിലെ വില ഇങ്ങനെ

ആപ്പിള്‍ മെഗാ ഡിസ്‌കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലും ചൈനയിലും ഒരേസമയമാണ് ഡിസ്‌കൗണ്ട്. പക്ഷേ രണ്ട് വ്യത്യസ്ത കാരണങ്ങള്‍ മാത്രമാണ്. ചൈനയില്‍ വില്‍പ്പന വന്‍ തോതില്‍ ഇടിഞ്ഞത് കൊണ്ട് പിടിച്ച് നില്‍ക്കാനായിട്ടാണ് ചൈനയില്‍ വില കുറച്ചിരിക്കുന്നത്. 500 യുവാനാണ് കുറഞ്ഞിരിക്കുന്നത്. ഏകദേശം 5797 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ചൈനയില്‍ വാവെയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഓഫര്‍ നല്‍കിയിരിക്കുന്നത്. ചില മോഡലുകളുടെ വില അഞ്ച് ശതമാനം വരെ ആപ്പിള്‍ കുറച്ചിരിക്കുകയാണ്. ജനുവരി 18 മുതല്‍ 21 വരെ ഹോളിഡേ കാലയളവാണ്. ആ സമയം ഇത്രയും രൂപ കുറച്ചാണ് വില്‍പ്പന നടത്തുക.

apple-iphone-15

ആപ്പിള്‍ പതിനഞ്ച് സീരീസിന്റെ വില്‍പ്പന ചൈനയില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മോശമാണ്. വാവെയ്, ഷവോമി എന്നിവയുടെ മോഡലുകള്‍ക്ക് മുന്നില്‍ ആപ്പിള്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഇതിന് പുറമേ ചൈനീസ് സര്‍ക്കാര്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതും വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ചൈനയില്‍ ഐഫോണുകളുടെ വില്‍പ്പനയില്‍ മുപ്പത് ശതമാനത്തോളമാണ് ഇടിഞ്ഞത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ തിരിച്ചടി ആപ്പിളിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലുതാണ്. ആപ്പിള്‍ വര്‍ഷങ്ങളായി അവരുടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാറില്ല. എന്നാല്‍ ചൈനയിലെ സാഹചര്യം അവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. വന്‍ തോതിലുള്ള വില്‍പ്പനയാണ് ഐഫോണ്‍ പതിനഞ്ചിന് ലഭിച്ചത്. വന്‍ ഡിസ്‌കൗണ്ടും ആപ്പിള്‍ പതിനഞ്ച് ഇപ്പോള്‍ നല്‍കുന്നുണ്ട്. 79900 എന്ന വന്‍ തുക ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ നല്‍കേണ്ടതില്ല. 15000 രൂപ വരെയാണ് ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിലെ റിപബ്ലിക്ക് ഡേ സെയിലില്‍ 64999 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും. അതേസമയം ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരിക്കും. വേഗം തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ തന്നെ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ ശ്രമിക്കുക. അതിലൂടെ ഡിസ്‌കൗണ്ട് ലഭിക്കും.

അതേസമയം ഐസിഐസിഐ യുടെ ക്രെഡിറ്റ് കാര്‍ഡില്ലെങ്കിലും 66999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. പന്ത്രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് അപ്പോഴും ലഭിക്കും. ഐസിഐസിഐയിലുടെ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ട് ഹാന്‍ഡ്‌ലിംഗ് ചാര്‍ജും ഈടാക്കുന്നുണ്ട്.

എല്ലാ ഡിസ്‌കൗണ്ടും ചേര്‍ത്ത് 65147 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ചിന് ഇതുവരെ നല്‍കിയതില്‍ വെച്ചുള്ള ഏറ്റവും വലിയ ഡിസ്‌കൗണ്ടാണിത്. ഇത്രത്തോളം വിലകുറവില്‍ ലോഞ്ച് ചെയ്തതിന് ശേഷം ഈ ഐഫോണ്‍ ലഭ്യമായിട്ടില്ല. മികച്ച ക്യാമറയും പെര്‍ഫോമന്‍സും വേണ്ടവര്‍ക്ക് ഇപ്പോള്‍ തന്നെ ഈ ഫോണ്‍ വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+