ആപ്പിളിന്റെ അടുത്ത ഓഫര്‍ എത്തിപ്പോയി, ഐഫോണ്‍ 14ന് എന്തൊരു വിലക്കുറവ്; ഡിസ്‌കൗണ്ട് കിട്ടുക ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ എല്ലാ ഫോണുകള്‍ക്കും കിടിലന്‍ ഡിസ്‌കൗണ്ട് നല്‍കി കൊണ്ടിരിക്കുകയാണ്. ചൈനയില്‍ അടക്കം ഡിവൈസുകള്‍ക്ക് വിലക്കുറവുണ്ട്. എന്തായാലും ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ പതിനാല് തന്നെ വാങ്ങാനുള്ള അവസരമാണ് ടെക്‌പ്രേമികള്‍ക്ക് ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഈ ഓഫറുള്ളത്.
ആപ്പിള്‍ സ്റ്റോറിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനാല് ഇപ്പോള്‍ 60000 രൂപയില്‍ താഴെ മാത്രമാണ് വിലയുള്ളത്. ആര്‍ക്കായാലും ഐഫോണ്‍ സ്വന്തമാക്കാന്‍ പറ്റിയ കാലയളവ് കൂടിയാണിത്.ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഐഫോണ്‍ പതിനാലിന് 56999 രൂപയാണ് വില. ഇതൊരു ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് നിരക്കാണ്. ബാങ്ക് ഓഫറുകള്‍ ഒന്നുമില്ലാതെയാണ് ഈ തുകയ്ക്ക് ഐഫോണ്‍ പതിനാല് സ്വന്തമാക്കാനാവുക. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആപ്പിളിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ് ഐഫോണ്‍ പതിനാല്.
അതേസമയം ഡിസ്‌കൗണ്ട് വരുന്നതോടെ വമ്പന്‍ തുക തന്നെ നിങ്ങള്‍ക്ക് സാധിക്കും. ഐഫോണ്‍ പന്ത്രണ്ടാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ 20000 രൂപ വരെ നിങ്ങള്‍ക്ക് ലഭിക്കും. ഐഫോണ്‍ പതിമൂന്നിന്റെ വില 26000 രൂപയാണ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍. അതേസമയം ഫോണിന്റെ കണ്ടീഷനും വിലയെ ബാധിക്കും. ഏറ്റവും നല്ല നിലയിലാണ് ഫോണ്‍ ഉള്ളതെങ്കില്‍ കൂടുതല്‍ വില ലഭിക്കും.
ആപ്പിള്‍ പതിനഞ്ച് വാങ്ങിക്കുന്നത് പോലെ യാതൊരു നഷ്ടവും ഐഫോണ്‍ പതിനാല് വാങ്ങിയാലും സംഭവിക്കും. കാരണം പതിനഞ്ചിലുള്ള നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. ഒരേപോലെയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഡിസൈനില്‍ അടക്കം സമാനതകള്‍ ഇതിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഐഫോണ്‍ 14 ഫീച്ചറുകളാല്‍ സമ്പന്നമായ സ്മാര്‍ട്ട് ഫോണാണ്.
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിനുള്ളത്. ഗംഭീര ക്യാമറയും അതുപോലെ തന്നെ സ്‌റ്റൈലിഷുമാണ് ഈ ഫോണ്‍. ഡിസ്‌പ്ലേയില്‍ തന്നെ നിരവധി നിറങ്ങളുണ്ട്. അതുപോലെ എച്ച്ഡിആര്‍ കണ്ടന്റും ഇവയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച ക്വാളിറ്റിയാണ് ഇതിലൂടെ ലഭ്യമാവുക.
സുരക്ഷിതമായ അണ്‍ലോക്കിംഗിന് ഫേസ് ഐഡിയും ഐഫോണ്‍ പതിനാലില്‍ ലഭ്യമാണ്. എ15 ബയോണിക് ചിപ്പാണ് ആപ്പിള്‍ ഈ ഫ്‌ളാഗ്ഷിപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഗംഭീര പെര്‍ഫോമന്‍സിന് ഇത് സഹായിക്കും. അതിവേഗത്തിലുള്ളതാണ് ഇതിന്റെ പെര്‍ഫോമന്‍സ്. 128 ജിബി, 256, 512 വേരിയന്റുകളില്‍ ഇവ ലഭ്യമാണ്.
കിടിലന്‍ ക്യാമറയാണ് ഐഫോണ്‍ പതിനാലിന്റെ മറ്റൊരു ാകര്‍ഷണം. 12 മെഗാപിക്‌സലിന്റെ ഡുവല്‍ ക്യാമറകളാണ് ഇതിലുള്ളത്. 12 മെഗാ പിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഇതിനുണ്ട്. ഡോള്‍ബി വിഷനില്‍ വീഡിയോ എടുക്കാനും സാധിക്കും.












Click it and Unblock the Notifications