ആപ്പിള്‍ വാങ്ങി ഒരു പൊളി പൊളിക്കാം, 42900 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാം; ഓഫര്‍ ഇങ്ങനെ

ആപ്പിളിന്റെ ഇപ്പോള്‍ വിപണിയിലുള്ള ഏറ്റവും അടിപൊളി ഫോണ്‍ ഏതാണെന്ന് ചോദിച്ചാല്‍ അത് ഐഫോണ്‍ 15 തന്നെയാണ്. ഇത്രയധികം മികവുറ്റ ഫീച്ചറുകളും അതുപോലെ മികച്ച ക്യാമറയും ഈ ഫോണിനുണ്ട്. എന്നാല്‍ വില എല്ലാവര്‍ക്കും താങ്ങാവുന്ന തരത്തില്‍ അല്ല ഉള്ളത്. എന്നാല്‍ ഇനി അത് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല.

ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഐസ്‌റ്റോറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിനായി നല്‍കുന്നത്. 42900 രൂപയ്ക്ക് ഇപ്പോള്‍ ആ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ സാധിക്കും. മെയ് പത്ത് മുതല്‍ തന്നെ ഇന്ത്യയിലെ ഐസ്റ്റോറുകള്‍ അപ്‌ഗ്രേഡര്‍ ഫെസ്റ്റിവലുകള്‍ ആരംഭിച്ചിരുന്നു. മെയ് 26 വരെ അതുകൊണ്ട് ഓഫറുകള്‍ തുടരും.

apple-iphone-15

ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ബാങ്ക് ഡിസ്‌കൗണ്ടുകളും ആപ്പിള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ സാധാരണ ഐഫോണ്‍ കൂടുതല്‍ മികവുറ്റ ഫീച്ചറുള്ള ഫോണിലേക്ക് മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ഐഫോണ്‍ പതിനഞ്ച് അതിംഗീരമായിരിക്കും. ഫീച്ചറുകളുടെ തമ്പുരാന്‍ എന്ന വിശേഷണം നേരത്തെ ഐഫോണ്‍ പതിനഞ്ച് പ്രോ മാക്‌സിന് ലഭിച്ചത്.

ഫ്‌ളാഗ്ഷിപ്പില്‍ ഇത്രത്തോളം മികവ് പുലര്‍ത്തുന്ന മറ്റൊരു ഫോണില്ല. ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്നത് പക്ഷേ ഐഫോണ്‍ പതിനഞ്ചിനാണ്. 79900 രൂപയാണ് ഐഫോണ്‍ പതിനഞ്ച് ഡിസ്‌കൗണ്ടില്ലാതെ ലഭിക്കുന്ന വില. ഇതൊരല്‍പ്പം കൂടിയതാണെന്ന് ആര്‍ക്കും തോന്നാം. 128 ജിബി വേരിയന്റാണിത്.

ഇന്ത്യയിലെ ഐസ്‌റ്റോറാണ് 5000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി നല്‍ക്കുന്നത്. ഇതോടെ വില 74900 രൂപയായി കുറയും. ഇതിനൊക്കെ പുറമേ ഇന്‍സ്റ്റന്റായിട്ടുള്ള ക്യാഷ്ബാക്കും ഐസ്റ്റോര്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്കിന്റെയും എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ നാലായിരം രൂപ വരെയാണ് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുക.

ഇതും ചേരുന്നതോടെ 70000 രൂപയില്‍ താഴെയെത്തും വില. ഇതിനൊക്കെ പുറമേ എക്‌സ്‌ചേഞ്ചില്‍ മികച്ച ഡിസ്‌കൗണ്ടും ലഭിക്കും. 20000 രൂപയുടെ ഡിസ്‌കൗണ്ടാണ് പഴയ ഐഫോണ്‍ ഈ ഐഫോണ്‍ പതിനഞ്ചുമായി എക്‌സ്‌ചേഞ്ച് ചെയ്താല്‍ ലഭിക്കുക. ഐഫോണ്‍ പന്ത്രണ്ട് 64 ഡിബി വേരിയന്റ് എക്‌സ്‌ചേഞ്ച് മൂല്യമാണ് 20000 രൂപ.

എക്‌സ്‌ചേഞ്ച് ബോണസായി എട്ടായിരം രൂപ വേറെയും ഐസ്റ്റോര്‍ നല്‍കുന്നുണ്ട്. എല്ലാ ഡിസ്‌കൗണ്ടുകളുടെ ചേരുന്നതോടെ 42900 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് നിങ്ങള്‍ക്ക് വാങ്ങാനാവും.

ഐഫോണ്‍ പതിനഞ്ച് പ്രൊ, പതിനഞ്ച് പ്രൊ മാക്‌സ്, പതിനഞ്ച് പ്ലസ് എന്നീ സീരീസിലെ മറ്റ് മോഡലുകള്‍ക്കും ഐസ്‌റ്റോര്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനഞ്ച് പ്ലസ് 52900 രൂപയ്ക്കും, പതിനഞ്ച് പ്രൊ, 1,03900, പ്രൊ മാക്‌സ് 1,28900 രൂപയ്ക്കും ഇപ്പോള്‍ സ്വന്തമാക്കാം. ഐഫോണ്‍ പതിമൂന്നിന് 14000 രൂപ വരെ ഓഫറില്‍ കുറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+