എടാ മോനേ ആപ്പിള്‍ വില കുറച്ചൂട്ടോ, ഐഫോണ്‍ 14 17999 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവും ഇങ്ങനെ
ആപ്പിള്‍ ആരാധകര്‍ ഇപ്പോള്‍ വലിയ ആശയക്കുഴപ്പത്തിലായിരിക്കും. പ്രധാനമായും ഏത് ഫോണ്‍ വാങ്ങണമെന്ന കാര്യത്തിലായിരിക്കും അത്. കാരണം ഐഫോണുകള്‍ക്ക് ഇപ്പോള്‍ തുടരെ ഡിസ്‌കൗണ്ട് വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മോഡലുകള്‍ക്കും ഇത് ലഭിക്കുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വിലക്കുറവാണിത്.
ആപ്പിളിന്റെ പ്രീമിയം മോഡലായ ഐഫോണ് 14 പ്ലസിനാണ് ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുന്നത്. 2022ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഫോണാണിത്. 89900 രൂപയ്ക്കാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. 57999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാണ് ഇപ്പോള്‍ സാധിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടാണ് ഈ ഓഫര്‍ ഇപ്പോള്‍ നല്‍കുന്നത്.

6.7 ഇഞ്ചിന്റെ കിടിലന്‍ സ്‌ക്രീന്‍ തന്നെ ഐഫോണ്‍ 14 പ്ലസിനുണ്ട്. സാധാരണ വിലക്കുറവ് മാത്രമല്ല മറ്റ് ഡിസ്‌കൗണ്ട് ഓഫറുകളും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ 14 പ്ലസിന്റെ 128 ജിബി മോഡല്‍ ഇപ്പോള്‍ 57999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. 256 ജിബിക്ക് ഡിസ്‌കൗണ്ട് കിഴിച്ച് വെറും 67999 രൂബപയ്ക്കും വാങ്ങാനാവും.
512 ജിബി അതുപോലെ 87999 രൂപയ്ക്കും വാങ്ങാന്‍. മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, റെഡ്, ബ്ലൂ, പര്‍പ്പിള്‍, യെല്ലോ ഷേഡുകളില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. രണ്ടായിരം രൂപ ചില ബാങ്കുകളുടെ നെറ്റ്ബാങ്കിംഗ് ഇടപാട് നടത്തിയാല്‍ ഇനിയും കുറയം. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് കാര്‍ഡ് വെച്ചാണ് ഇടപാട് നടത്തുന്നതെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐയാണ് ഉപയോഗിക്കുന്നതെങ്കില്‍ 750 രൂപയും കുറയും.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് കോംബോ ഓഫറുകളും നല്‍കുന്നുണ്ട്. രണ്ടായിരം രൂപ വരെയാണ് ഇതിലൂടെ കുറയും. അത് മാത്രല്ല 50000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഐഫോണ്‍ പതിനാല് പ്ലസിന്റെ 256 ജിബി മോഡല്‍ വെറും 17999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാനാവും. ഇപ്പോള്‍ തന്നെ ഈ ഓഫര്‍ ലഭ്യമാവാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഒരുപാട് മികച്ച ഫീച്ചറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന് എക്‌സിഡആര്‍ ഒഎല്‍ഇഡി സ്‌ക്രീനാണ് ഈ പോണിനുള്ളത്. എ15 ബയോണിക് ചിപ്‌സെറ്റും ഐഫോണ്‍ പതിനാലിന് കരുത്ത് പകരുന്നത്. ഐഒഎസ് 17 അപ്‌ഡേറ്റും ഇവയ്ക്ക് ലഭിക്കും. മികവുറ്റ ക്യാമറയും ഈ ഫോണില്‍ ലഭ്യമാണ്. ഡുവല്‍ ക്യാമറയാണ് പിന്നിലുള്ളത്. പ്രൈമറി ക്യാമറ 12 മെഗാപിക്‌സലും 12 എംപി അള്‍ട്രാവൈഡ് റിയര്‍ സെന്‍സറുകളുമുണ്ട്. സെല്‍ഫിക്ക് ആണെങ്കില്‍ 12 മെഗാപിക്‌സലിന്റെ ക്യാമറ വേറെയുമുണ്ട്.












Click it and Unblock the Notifications