ആപ്പിള്‍ മുത്താണ്, ഐഫോണ്‍ 13ന് വീണ്ടും വിലകുറഞ്ഞു; ആരാധകര്‍ക്ക് അര്‍മാദിക്കാം, ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ പൊളിച്ചെറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍. ഐഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഇതുവരെ കാണാത്ത അത്രയും വിലക്കുറവിലാണ് കമ്പനി ഐഫോണുകള്‍ നല്‍കുന്നത്. ഐഫോണ്‍ പതിനാലിനും ഐഫോണ്‍ പതിനഞ്ചിനും ഇപ്പോള്‍ ആപ്പിള്‍ സ്റ്റോറിനേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നത് ഫ്‌ളിപ്പ്കാര്‍ട്ടാണ്.
വന്‍ വിലക്കുറവാണ് എല്ലാ ഫോണിനുമുള്ളത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയ് സെയില്‍സ്. ഐഫോണ്‍ പതിമൂന്നിന്റെ ഓഫറാണ് വിജയ് സെയില്‍സില്‍ കിടിലന്‍. അതിനൊപ്പം തന്നെ ഐഫോണ്‍ പതിനാലിനും ആകര്‍ഷകമായ ഓഫര്‍ അവര്‍ നല്‍കുന്നുണ്ട്.

ഐഫോണിന്റെ ഈ ഫ്‌ളാഗ്ഷിപ്പിന് വന്‍ വിലക്കുറവാണ് ഇപ്പോള്‍ വിജയ് സെയില്‍സിലുള്ളത്. ഇന്ത്യയിലെ ഇലക്ട്രോണിക് റീട്ടെയില്‍ ചെയിനിലെ പ്രമുഖനാണ് വിജയ് സെയില്‍സ്. പതിനേഴ് ജൂണ്‍ വരെ അവരുടെ ആപ്പിള്‍ ഡേയ്‌സാണ്. ഈ ദിനങ്ങളില്‍ ആപ്പിള്‍ ഫോണുകള്‍ക്ക് വലിയ വിലക്കുറവുണ്ടായിരിക്കും. ഐഫോണ്‍ പതിനാലും പതിമൂന്നുമാണ് ഏറ്റവും മികവുറ്റ ഓഫറില്‍ വിജയ് സെയില്‍സില്‍ ലഭ്യമാവുക.
ഐഫോണ്‍ പതിനാല് 60990 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ സാധിക്കുന്ന മികച്ച തുക തന്നെയാണിത്. ഐസിഐഐ, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ വീണ്ടും ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവും. മൂവായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടാണ് ലഭിക്കുക.
ഇതെല്ലാം ഐഫോണ്‍ പതിനാലിന്റെ 128 ജിബി സ്റ്റോറേജിനാണ് ലഭിക്കുക. മൂവായിരം രൂപ കൂടി കുറയുന്നതോടെ 57990 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. 79990 രൂപയായിരുന്നു ഐഫോണ്‍ 14 പുറത്തിറക്കുമ്പോഴുള്ള തുക. 6.1 ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എ15 ബയോണിക് ചിപ്പും ഇതിലുണ്ട്. അതുപോലെ കിടിലന്‍ ക്യാമറകളും ഇതിലുണ്ട്.
12 മെഗാപിക്‌സല്‍ വൈഡ് ലെന്‍സും, അള്‍ട്രാ ലെന്‍സുമെല്ലാം അടങ്ങുന്നതാണ് ഇതിലെ ക്യാമറ. അതേസമയം ഐഫോണ്‍ പതിമൂന്നിന്റെയും വില കുറഞ്ഞിരിക്കുകയാണ്. 50000 രൂപയില്‍ താഴെ മാത്രം ചിലവില്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. വിജയ് സെയില്‍സില്‍ അതിനുള്ള സൗകര്യമുണ്ട്.
നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 50999 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് വാങ്ങാം. ഐസിഐസിഐ, എസ്ബിഐ എന്നിവയുടെ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകളെങ്കില്‍ ആയിരം രൂപ ഇനിയും കുറയും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇതോടെ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാനാവും. ഇരട്ട ക്യാമറയാണ് ഈ ഫോണിനുള്ളത്.












Click it and Unblock the Notifications