ആപ്പിള്‍ വാങ്ങി ആഘോഷിക്കാനുള്ള സമയമാണിത്, ഐഫോണ്‍ 13, 14, 15 വാങ്ങാം കുറഞ്ഞ വിലയില്‍; ഓഫര്‍ ഇങ്ങനെ
ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ പ്രത്യേകിച്ച് ഒന്നും ആലോചിക്കേണ്ടതില്ല. നേരെ പോയി വാങ്ങിയാല്‍ മാത്രം മതി. എല്ലാം പൊളി മോഡലുകളാണ്. ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ സൂപ്പര്‍ വാല്യു ഡേയ്‌സ് സെയില്‍ ആരംഭിച്ചിരിക്കുകയാണ്. മെയ് 16 മുതല്‍ ഇരുപത് വരെ വന്‍ വിലക്കുറവാണ് ഗാഡ്ജറ്റുകള്‍ക്ക് ഉള്ളത്.
ആപ്പിള്‍ ഫാന്‍സുകാര്‍ക്ക് ഇത് നല്ലൊരു വാര്‍ത്തയാണ്. ഇപ്പോള്‍ നിങ്ങള്‍ ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വില നന്നായി തന്നെ കുറഞ്ഞിട്ടുണ്ട്. ഇതാണ് ഐഫോണ്‍ വാങ്ങാനുള്ള കൃത്യസമയം. ഐഫോണ്‍ പതിനഞ്ച്, 14, 13 മോഡുകള്‍ക്കെല്ലാം നല്ല കിടിലന്‍ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. അത് എങ്ങനെയെന്ന് നോക്കാം.

ആപ്പിളിന്റെ ഐഫോണ്‍ പതിമൂന്ന് ഇറങ്ങിയിട്ട് 2 വര്‍ഷമായെങ്കിലും ഇപ്പോഴും കരുത്തനാണ്. ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പതിമൂന്നില്‍ നിന്ന് തന്നെ തുടങ്ങാം. ശക്തമായ എ15 ബയോണിക് ചിപ്പാണ് ഇതിലുള്ളത്. അതുകൊണ്ട് പെര്‍ഫോമന്‍സ് കിടിലനായിരിക്കും. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും ഈ ഫോണിനുണ്ട്.
ക്യാമറയും പൊളി തന്നെയാണ്. 12 മെഗാപിക്‌സല്‍ മെയിന്‍, അള്‍ട്രാവൈഡ്, ഫ്രണ്ട് ക്യാമറകള്‍ ഈ ഫോണിനുണ്ട്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ 59900 രൂപയാണ് ഇതിന്റെ വില. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് 5901 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.
ഇതോടെ 53999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. എല്ലാ ഓഫറും ചേര്‍ത്ത് 49999 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാനാവും.ഐഫോണ്‍ പതിമൂന്നല്ല വേണ്ടതെങ്കില്‍ പതിനാല് വാങ്ങാനുള്ള അവസരവും നിങ്ങള്‍ക്ക് മുന്നിലുണ്ട്.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. അതുപോലെ 12 മെഗാപിക്‌സലിന്റെ മെയിന്‍, അള്‍ട്രാവൈഡ്, ഫ്രണ്ട് ക്യാമറകള്‍ ഇതിലുണ്ട്. ആപ്പിള്‍ വെബ്‌സൈറ്റില്‍ ഇതിന്റെ വില 69900 രൂപയാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 10901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനാലിന് ലഭിക്കുന്നത്. ഇതോടെ 58999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
യുപിഐ വഴിയാണ് ഇടപാട് നടത്തുന്നതെങ്കില്‍ 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ 58499 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. ഐഫോണിന്റെ പതിനാല് പ്ലസിനും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് 17901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ 79900 രൂപയയാണ് ഇതിന്റെ വില.
ഡിസ്‌കൗണ്ട് വരുന്നതോടെ 61999 രൂപയ്ക്ക് ഇത് വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടെങ്കില്‍ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ 59999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. ഐഫോണ്‍ പതിനഞ്ചിനും ഓഫറുണ്ട്. 79900 രൂപയാണ് ഇതിന് ആപ്പിള്‍ വെബ്‌സൈറ്റിലെ വില.
5901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണിനുണ്ട്. 71999 രൂപയ്ക്ക് ഡിസ്‌കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ ഇടപാട് നടത്തിയാല്‍ 4000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. എല്ലാ ഡിസ്‌കൗണ്ടും ചേര്‍ത്ത് 67999 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാം.












Click it and Unblock the Notifications