ആപ്പിള്‍ നിര്‍ത്താന്‍ ഭാവമില്ല, വമ്പന്‍ വിലക്കുറവ്; ഐഫോണ്‍ 13 വെറും 30000 രൂപയ്ക്ക് വാങ്ങാം
ആപ്പിളിന്റെ ഓഫറുകള്‍ അടുത്തൊന്നും നിര്‍ത്താന്‍ ഭാവമില്ലെന്ന് തോന്നുന്നു. തുടര്‍ച്ചയായി ഐഫോണിന്റെ എല്ലാ മോഡലുകള്‍ക്കും കിടിലന്‍ വിലക്കുറവാണ് ആപ്പിള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളായി ഐഫോണ്‍ പതിനഞ്ച്, 14 സീരീസുകളിലെ ഫോണുകള്‍ക്കായി വലിയ ഡിസ്‌കൗണ്ട് തന്നെ ലഭിച്ചിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിലും വിജയ് സെയില്‍സിലുമായിരുന്നു ആപ്പിള്‍ ഡേയ്‌സ് ആരംഭിച്ചത്.
ഐഫോണ്‍ പതിനാറ് പുറത്തിറങ്ങുന്നതിന് മുമ്പ് ഏറ്റവും പുതിയ മോഡലിന് അടക്കം വിലക്കുറവ് നല്‍കി കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഐഫോണ്‍ പതിമൂന്നിനും ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് ലഭിക്കുന്നത്. മികച്ച ഫ്‌ളാഗ്ഷിപ്പ് വാങ്ങാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ഐഫോണ്‍ 13 ലോഞ്ച് ചെയ്തിട്ട് രണ്ട് വര്‍ഷത്തിലേറെ ആയെങ്കിലും ഈ ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളില്‍ വളരെ മുന്നില്‍ തന്നെയാണ്. മികവുറ്റ പെര്‍ഫോമന്‍സും ഈ ഫോണിനുണ്ട്. പല സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കിടയിലും ഇപ്പോഴും ഐഫോണ്‍ 13 ജനപ്രിയ മോഡലാണ്. ഐഫോണ്‍ പതിനാലിനെ അപേക്ഷിച്ച് നമ്മുടെ പോക്കറ്റ് കീറാതെ വാങ്ങാന്‍ സാധിക്കുന്ന ഐഫോണ്‍ കൂടിയാണിത്.
ഐഫോണ്‍ പതിനഞ്ച് പുറത്തിറങ്ങിയ ശേഷം കൂടുതല്‍ പേര്‍ ഈ ഫോണിന് പിന്നാലെയാണ്. അതിന് കാരണവുമുണ്ട്. ആപ്പിളിന്റെ മറ്റ് ഫോണുകളെ അപേക്ഷിച്ച് ഈ ഫോണിന് സാധാരണക്കാരന്റെ ഫോണ്‍ എന്നൊരു പരിവേഷമുണ്ട്. അതാണ് ഇവയെ ആകര്‍ഷമാക്കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഐഫോണ്‍ പതിമൂന്ന് ഇപ്പോള്‍ മികച്ച വിലയില്‍ സ്വന്തമാക്കാനാവുക. ഡിസ്‌കൗണ്ടില്ലാതെ 52999 രൂപയാണ് ഇതിന്റെ വില. 128 സ്റ്റോറേജ് വേരിയന്റാണിത്. എന്നാല്‍ ആപ്പിളിന് ഇപ്പോള്‍ നല്‍കുന്ന ഡിസ്‌കൗണ്ടിലൂടെ നിങ്ങള്‍ക്ക് 20500 രൂപ വരെ വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 12 മിനി എക്‌സ്‌ചേഞ്ച് ചെയ്താല്‍ നിങ്ങള്‍ക്ക് ഇത്രയും തുക കുറയും. അതായത് 32499 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് ലഭിക്കുക.
ഇതിനൊക്കെ പുറമേ ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡിന്റെ ക്യാഷ്ബാക്കും ലഭിക്കും. 1625 രൂപയുടേതാണിത്. ഇതോടെ 30874 രൂപയ്ക്ക് ഈ പോണ്‍ വാങ്ങാം. എന്തുകൊണ്ടും ഈ തുകയ്ക്ക് ഐഫോണ്‍ പതിമൂന്ന് ലഭിക്കുമെങ്കില്‍ അതിലും മികച്ചൊരു വിലക്കുറവ് ഇനി ലഭിക്കാനില്ല.
ഫീച്ചറുകളും അതുപോലെ ഐഫോണ്‍ പതിമൂന്നില്‍ മികവുറ്റതാണ്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ആപ്പിളിന്റെ കരുത്തുറ്റ എ15 ബയോണിക് ചിപ്പ് ഈ ഫോണിനുണ്ട്. ഗംഭീര ക്യാമറയും ഈ ഫോണിലുണ്ട്. 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയാണ് പതിമൂന്നിന്റെ പ്രധാന ആകര്‍ഷണം.
അതിനൊപ്പം തന്നെ 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ലഭ്യമാണ്. ഡുവല്‍ ക്യാമറയില്‍ മികച്ച ചിത്രങ്ങളെടുക്കാനാവും. 12 മെഗാപിക്‌സലിന്റെ ട്രൂ ഡെപ്ത് സെല്‍ഫി ക്യാമറയും ഐഫോണ്‍ പതിമൂന്നിനുണ്ട്. വാട്ടര്‍ റെസിസ്റ്റെന്റ് ഫോണ്‍ കൂടിയാണിത്.












Click it and Unblock the Notifications