ഐഫോൺ പതിനാറാമൻ വരുന്നു; ഒപ്പം ഞെട്ടിക്കുന്ന ഫീച്ചറുകളും, സാംസങ് ഒക്കെ ഇനി സൈഡാവും...
ഓരോ വർഷവും പുതിയ മോഡൽ അവതരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്ന കമ്പനിയാണ് ആപ്പിൾ. തങ്ങളുടെ ഐഫോൺ മോഡലുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, കൂടുതൽ മെച്ചപ്പെടുത്തി കമ്പനി വിപണിയിൽ എത്തിക്കാറാണ് പതിവ്. ഇനി വരാനുള്ളത് ഐഫോൺ 16 സീരീസിലുള്ള ഫോണുകൾ ആണെന്ന് അധികം പേർക്കും അറിയാവുന്ന കാര്യമാണ്.
അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാനുള്ള സ്മാർട്ട്ഫോണിനെക്കുറിച്ച് അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ വർഷം സെപ്റ്റംബറിലാണ് കമ്പനി ഐഫോൺ15 വിപണിയിൽ എത്തിയത്. ഡിസൈനിൽ മുൻ മോഡലുകളിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും, ചില പെർഫോമൻസ് അപ്‌ഗ്രേഡുകൾ ഇതിൽ ചേർത്തിരുന്നു.

കൂടാതെ ഐഫോൺ ഇക്കാലമത്രയും പുലർത്തി വന്ന ചില പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റവും പ്രകടമായിരുന്നു. ടൈപ്പ് സി ചാർജിംഗ് പോർട്ടും, ഡൈനാമിക് ഐലൻഡ് നോച്ചും ഇത്തരത്തിൽ ഐഫോൺ 15ന്റെ ഏറ്റവും ജനപ്രിയമായ രണ്ട് സവിശേഷതകളായിരുന്നു. ഇവ രണ്ടും ആദ്യമായി അവതരിപ്പിക്കുന്നത് ഐഫോൺ 15 സീരീസിലാണ്.
ഐഫോൺ 16 വിശദാംശങ്ങൾ
ഐഫോൺ 16 സീരീസിൽ ചില ചെറിയ ഡിസൈൻ മാറ്റങ്ങൾ വന്നേക്കാം. ഉദാഹരണത്തിന്, പ്രോ മോഡലുകളിൽ അൽപം കൂടി വലിയ ഡിസ്പ്ലേകൾ പ്രതീക്ഷിക്കുന്നു. പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ maksinu മാക്‌സിന് 6.9 ഇഞ്ചും ആയിരിക്കും ഡിസ്‌പ്ലേ വലുപ്പമെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ പ്രോ മോഡലുകളിൽ ഒരു പുതിയ ക്യാപ്‌ചർ ബട്ടൺ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
സാധാരണ ബട്ടണുകളിൽ നിന്ന് വ്യത്യസ്‌തമായി, നിങ്ങൾ അമർത്തുമ്പോൾ ഈ ക്യാപ്‌ചർ ബട്ടൺ ചലിക്കില്ല. പകരം. പകരം സെൻസർ ഉപയോഗിച്ചാവും ഇവയുടെ പ്രവർത്തനം. ക്യാപ്‌ചർ ബട്ടൺ ഉപയോക്താക്കൾക്ക് വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബട്ടണിൽ തൽക്ഷണം വീഡിയോ റെക്കോർഡിംഗ് ആരംഭിക്കാൻ കഴിയുന്ന ഷോർട്ട് കട്ട് ഒരുകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഫോൺ 16ന് ഇന്ത്യയിൽ നിന്ന് തദ്ദേശീയമായി നിർമ്മിച്ച ബാറ്ററികൾ ലഭ്യമാക്കാൻ ആപ്പിളിന് താൽപ്പര്യമുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് വില കുറയ്ക്കാൻ കാരണമായേക്കും. കൂടാതെ, ഐഫോൺ 16ന്റെ പ്രോ മോഡലുകളിൽ "ടെട്രാ-പ്രിസം" ടെലിഫോട്ടോ ലെൻസും അവതരിപ്പിച്ചേക്കും, ഇത് മെച്ചപ്പെടുത്തിയ ക്ലോസപ്പ് ഷോട്ടുകൾക്കായി 5x ഒപ്റ്റിക്കൽ സൂം സൗകര്യം ഒരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications