37649 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാം, ഫ്‌ളിപ്പ്കാര്‍ട്ട് കാത്തിരിക്കുകയാണ്; ഓഫര്‍ ലഭ്യമാവും ഇങ്ങനെ
മുംബൈ: ഐഫോണുകള്‍ക്ക് ഇത് ഡിസ്‌കൗണ്ടുകളുടെ കാലമാണ്. ഐഫോണ്‍ 16 ഇറങ്ങുന്നതിന് മുമ്പ് ഹൈ എന്‍ഡ് മോഡലുകള്‍ക്കാണ് കൂടുതല്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഐഫോണ്‍ 16 പുറത്തിറക്കുന്നത്. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് പുറമേ ഐഫോണ്‍ 15 പ്രൊ മാക്‌സിനും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ആപ്പിളിന്റെ പ്രീമിയം ഫോണ്‍ വാങ്ങാനുള്ള സുവര്‍ണാവസരം കൂടിയാണിത്. ഐഫോണ്‍ 16നൊപ്പം ഫീച്ചറുകളില്‍ പിടിച്ച് നില്‍ക്കാന്‍ പോകുന്ന ഫോണായിരിക്കും 15 പ്രൊ മാക്‌സ്. അതുകൊണ്ട് ഇപ്പോള്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങിയാലും നഷ്ടം വരില്ല. ഐഫോണ്‍ 16ന്റെ പല അപ്‌ഡേറ്റുകളും ഇതിന് വൈകാതെ തന്നെ ലഭിക്കും.

ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല. റിലയന്‍സ് ഡിജിറ്റലാണ് ഈ ഓഫര്‍ നല്‍കുന്നത്. ഡിസ്‌കൗണ്ട് വരുന്നതോടെ 1,37990 രൂപയ്ക്ക് ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാം. ലോഞ്ച് ചെയ്ത സമയത്ത് 1,59900 രൂപയായിരുന്നു ഇതിന്റെ വില.
21910 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ റിലയന്‍സ് നല്‍കുന്നത്. 256ജിബി മോഡലിനാണ് ഡിസ്‌കൗണ്ടുള്ളത്. വേറെയും ഡിസ്‌കൗണ്ടുകള്‍ ഇതിനൊപ്പമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5000 രൂപയുടെ ഡിസ്‌കൗണ്ട് വേറെ ലഭിക്കും. ഇതോടെ വില 1,32990 രൂപയായി കുറയും. ഇഎംഐ ഓപ്ഷനും ഇതോടൊപ്പം ലഭ്യമാണ്.
ഐഫോണുകള്‍ക്ക് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടും കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഐഫോണ്‍ പതിനഞ്ച് പ്ലസ് ലോഞ്ച് ചെയ്തത് 89900 രൂപയ്ക്കാണ്. 128 ജിബി വേരിയന്റിനായിരുന്നു ഈ വില. എന്നാല്‍ നിലവില്‍ ഇതിന് കിടിലന്‍ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. 75999 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ 15 പ്ലസ് വാങ്ങാനാവും.
13601 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. എന്നാല്‍ ഇതിലും കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കാനുള്ള വഴി ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഡിവൈസ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 38350 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. എച്ച്എസ്ബിസി കാര്‍ഡോ ഫെഡറല്‍ ബാങ്ക് ക്രെഡ് കാര്‍ഡ് ഇഎംഐയോ തിരഞ്ഞെടുക്കുന്നവര്‍ക്ക് 1500 രൂപ ഇളവുണ്ട്. ബാങ്ക് ഓഫ് ബറോഡ ബാങ്ക് വഴി യുപിഐ ഇടപാട് നടത്തിയാല്‍ ആയിരം രൂപ വേറെയും കുറയും.
അതേസമയം റിലയന്‍സ് ഡിജിറ്റലിനേക്കാള്‍ കിടിലന്‍ വിലക്കുറവില്‍ ആമസോണില്‍ ഇപ്പോള്‍ ഐഫോണ്‍ 15 പ്രൊ ലഭ്യമാണ്. ഡിസ്‌കൗണ്ടില്ലാതെ 1,34900 രൂപയാണ് ഈ ഫോണിന്റെ വില. അഞ്ച് ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ വില 1,28200 രൂപയായി കുറയും. എന്നാല്‍ കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറും ഇതോടൊപ്പം ആമസോണ്‍ നല്‍കുന്നുണ്ട്.
58700 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. നിങ്ങളുടേത് പഴയ ഐഫോണ്‍ ആണെങ്കിലും അതിന് പോറലൊന്നും സംഭവിച്ചില്ലെങ്കിലും ഇത്ര വലിയ തുക ലഭിക്കാം. ഇതോടെ വില 69500 രൂപയായി കുറയും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്ഉപയോഗിച്ചാല്‍ 6410 രൂപ വീണ്ടും കുറയും. ഇതോടെ 63090 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം.












Click it and Unblock the Notifications