ആപ്പിള്‍ ആരാധകരെ കടന്നുവരൂ, ഐഫോണ്‍ 13 24999 രൂപയ്ക്ക് വാങ്ങാം; മെഗാ ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ആപ്പിള്‍ ഫോണുകള്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ടിന്റെ കാലമാണ്. എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കം വിലകുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് സീരീസ് ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഈ ഫ്‌ളാഗ്ഷിപ്പ് തന്നെ വാങ്ങാന്‍ ആഗ്രഹിക്കാത്തവരുമുണ്ടാവും.
പകരം പതിനാല്, പതിമൂന്ന് ഐഫോണ്‍ മോഡലുകള്‍ വാങ്ങാനും ആഗ്രഹമുള്ളവരുണ്ടാവും. കാരണം ഇവയുടെ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. അതുപോലെ പോക്കറ്റ് കീറാതെ തന്നെ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങുകയും ചെയ്യാം. ആപ്പിള്‍ പ്രേമികള്‍ക്ക് ഇത് ഉത്സവ കാലം കൂടിയാണ്. ഐഫോണ്‍ പതിമൂന്നിന്റെ ഉഗ്രന്‍ വിലക്കുറവാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങാനുള്ള സൗകര്യം ഇപ്പോള്‍ ചെയ്തു തരുന്നത് ഫ്‌ളിപ്പ്കാര്‍ട്ടാണ്. ജൂണ്‍ ബൊണാണ്‍സ മെഗാ സെയില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഐഫോണ്‍ പതിമൂന്നിന്റെ 512 ജിബി മോഡലിനാണ് ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് ഫ്‌ളാഗ്ഷിപ്പിനായി കൊതിക്കുന്നുണ്ടെങ്കില്‍ ഈ ഫോണ്‍ വാങ്ങാവുന്നതാണ്.
മികച്ച വീഡിയോ ഷൂട്ട് ചെയ്യാന്‍ ഈ ഐഫോണിന് സാധിക്കും. ഒരുപാട് സ്‌പേസ് നഷ്ടപ്പെടുമല്ലോ എന്നൊന്നും ഇനി ചിന്തിക്കേണ്ട. 512 ജിബി മോഡലായത് കൊണ്ടാണിത്. ഫ്‌ളിപ്പ്കാര്‍ട്ട് പതിമൂന്ന് ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഐഫോണ്‍ പതിമൂന്നിന് നല്‍കുന്നത്. ഇതോടെ കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങാന്‍ സാധിക്കും.
14901 രൂപയുടെ ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ഈ ഫോണിന് ലഭിക്കുക. ഡിസ്‌കൗണ്ടില്ലാതെ ഐഫോണ്‍ 13 വാങ്ങുന്നത് നിങ്ങളുടെ പോക്കറ്റ് കീറും. 74999 രൂപ നല്‍കിയാല്‍ ഡിസ്‌കൗണ്ടോടെ ഈ ഫോണ്‍ വാങ്ങാം. ലോഞ്ച് ചെയ്തപ്പോഴള്‍ 89900 രൂപയായിരുന്നു ഇതിന്റെ വില. അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഡീലും ഇതോടൊപ്പം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതോടൊപ്പം ലഭ്യമാവും. ഈ സ്മാര്‍ട്ട്‌ഫോണിന് എക്‌സ്‌ചേഞ്ചില്‍ 50000 രൂപ വരെയാണ് ലഭിക്കുക. ഇതോടെ ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ ഐഫോണ്‍ 13 വാങ്ങാനാവും. 24999 രൂപയ്ക്ക് ഇതോടെ ഐഫോണ്‍ പതിമൂന്ന് വാങ്ങാനുള്ള അവസരമാണ് ലഭിക്കുക. അതേസമയം ഐഫോണ്‍ പതിമൂന്നിന് മാത്രമല്ല പതിനാലിനും ഇപ്പോള്‍ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഫീച്ചറുകളില്‍ രാജാവാണ് ഈ ഫോണ്‍.
ആമസോണിലാണ് ഐഫോണ്‍ പതിനാലിന് ഇപ്പോള്‍ വിലക്കുറവുള്ളത്. ഐഫോണിന്റെ ഏറ്റവും വിറ്റുപോകുന്ന മോഡലുകളിലൊന്നാണിത്. ഡിസ്‌കൗണ്ടില്ലാതെ ഐഫോണ്‍ പതിനാലിന് 79900 രൂപയാണ് ആമസോണില്‍ വിലയുള്ളത്. എന്നാല്‍ ആമസോണിലെ കിടിലന്‍ ഓഫര്‍ വരുന്നതോടെ 62800 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും.
അതായത് ഈ ഫ്‌ളാഗ്ഷിപ്പിന് 21 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. ഇതിനൊപ്പം തന്നെ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡിലാണ് ഇടപാട് നടത്തുന്നതെങ്കില്‍ 3000 രൂപ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇതോടെ വില 41940 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ഓഫറായി 44250 രൂപ വരെയാണ് ആമസോണില്‍ ലഭിക്കുക.












Click it and Unblock the Notifications