ആപ്പിള്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ല, ഐഫോണ്‍ 14 പ്ലസ് 16999 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ
ആപ്പിള്‍ ഫോണുകള്‍ കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോഴിതാ സന്തോഷവാര്‍ത്ത. ഐഫോണ്‍ പതിനാല് പ്ലസിന്റെ വില വീണ്ടും കുറച്ചിരിക്കുകയാണ്. ഇത് ആപ്പിളിന്റെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്രയ്ക്ക് മികച്ച ഫീച്ചറുകളും അതിനൊത്ത പെര്‍ഫോമന്‍സും ഈ ഫോണിനുണ്ട്.
ആപ്പിള്‍ ഇവ പുറത്തിറക്കിയിട്ട് രണ്ട് വര്‍ഷത്തോളമായി. 2022 സെപ്റ്റംബറിലായിരുന്നു ഐഫോണ്‍ പതിനാല് പ്ലസിന്റെ ലോഞ്ച്. അതിന് ശേഷം ഇവയുടെ വില്‍പ്പന പക്ഷേ റെക്കോര്‍ഡിലായിരുന്നില്ല. എന്നാല്‍ ഐഫോണ്‍ പതിനഞ്് ഇറങ്ങിയതിന് ശേഷം വലിയ രീതിയിലാണ് ഇവയുടെ വില്‍പ്പന വര്‍ധിച്ചത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണുകളിലൊന്നാണ് പതിനാല് സീരീസുകള്‍.

അതേസമയം ഐഫോണ്‍ പതിനാലിനേക്കാള്‍ പതിനായിരം വില കൂടുതലാണ് ഐഫോണ്‍ പതിനാല് പ്ലസിന്. ഇത് പക്ഷേ ലോഞ്ച് ചെയ്ത സമയത്തുള്ള വിലയാണ്. എന്നാല്‍ ഇപ്പോള്‍ പ്ലസ് മോഡലിന്റെ അടിസ്ഥാന വിലയും, വാനില മോഡലിന്റെ വിലയും ഇപ്പോള്‍ തുല്യമാണ്.
അതായത് ഐഫോണ്‍ പതിനാലും 14 പ്ലസും ഇപ്പോള്‍ ഒരേ വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. പ്ലസ് മോഡലാകുമ്പോള്‍ കൂടുതല്‍ ഫീച്ചറുകളും അതുപോലെ സ്‌റ്റോറേജും ലഭ്യമാവും. അതുകൊണ്ട് പ്ലസ് മോഡല്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. വാനില മോഡല്‍ വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇപ്പോള്‍ ഡബിള്‍ ബോണസാണ് ലഭിച്ചിരിക്കുന്നത്.
ഐഫോണ്‍ പതിനാലിനും 14 പ്ലസിനും ഇപ്പോള്‍ 56999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. 128 ജിബി വേരിയന്റാണിത്. അതേസമയം ഇരുഫോണുകളുടെയും 256 ജിബി വേരിയന്റിന് വ്യത്യസ്ത വിലയാണ് ഉള്ളത്. ഐഫോണ്‍ പതിനാലിന് 68999 രൂപയാണ് വില.
എന്നാല്‍ ഐഫോണ്‍ പതിനാല് പ്ലസിന് ഇപ്പോള്‍ 66999 രൂപ മാത്രമാണ് ഉള്ളത്. വാനില ട്രിമിന് ഇപ്പോള്‍ രണ്ടായിരം രൂപയാണ് കുറവുള്ളത്. അതേസമയം 512 ജിബി വേരിയിന്റിന് രണ്ടിനും ഒരേ വിലയാണ് ഉള്ളത്. 86999 രൂപയാണ് ഈ വേരിയന്റ് സ്വന്തമാക്കാനായി ചെലവിടേണ്ടത്.
അതേസമയം ഓഫറുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. അതുപോലെ രണ്ടായിരം രൂപ കോംബോ ഓഫറിലും കുറയും. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകളില്‍ ഇഎംഐ ഇടപാടുകള്‍ നടത്തിയാല്‍ ആയിരം രൂപ പിന്നെയും കുറയും.
അത് മാത്രമല്ല നിങ്ങളുടെ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച തുക തന്നെ കുറയും. 50000 രൂപ വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന എക്‌സ്‌ചേഞ്ച് തുക. ഈ ഓഫര്‍ ലഭിച്ചാല്‍ 256 ജിബി വേരിയന്റ് വെറും 16999 രൂപയ്ക്ക് വാങ്ങാനാവും. അതിന് നിങ്ങള്‍ എക്‌സ്‌ചേഞ്ചിനായി നല്‍കുന്ന ഫോണ്‍ ഏറ്റവും മികച്ച കണ്ടീഷനിലുള്ളതാണെന്ന് ഉറപ്പാക്കണം. യാതൊരു പോറലും ഇതില്‍ ഉണ്ടാവാന്‍ പാടില്ല.












Click it and Unblock the Notifications