31149 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാം, വേറെ ലെവല്‍ ഡിസ്‌കൗണ്ട്; ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും ഇങ്ങനെ
മുംബൈ: ഐഫോണ്‍ 16ന്റെ വരവിന് മുമ്പ് ആപ്പിള്‍ ഐഫോണുകള്‍ക്കെല്ലാം കിടിലന്‍ ഓഫറുകള്‍. ഐഫോണ്‍ പതിനഞ്ച് സീരീസിലെ വിവിധ ഫോണുകള്‍ക്ക് ഇപ്പോള്‍ ഇളവുള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുകയെന്ന് നോക്കാം. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഐഫോണ്‍ 16 പുറത്തിറങ്ങുന്നത്.അതിന് മുമ്പ് പഴയ മോഡലുകള്‍ വാങ്ങാനുള്ള അവസരം കൂടിയാണിത്.
ഐഫോണ്‍ പതിനഞ്ച് സീരീസീന് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണുമെല്ലാം വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ 512 മോഡലിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ഈ ഫോണിന് ഡിസ്‌കൗണ്ടില്ലാതെ 1,09600 രൂപയാണ് വില. അതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

17 ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ വില 89999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ഈ ഓഫറുകള്‍ക്കെല്ലാം പുറമേ വേറെയും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് വേറെയും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചാല്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. അതേസമയം കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. 58850 രൂപ വരെ നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. അതിലൂടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങിക്കാം.
58850 രൂപ ഡിസ്‌കൗണ്ട് വരുന്നതോടെ 512 ജിബി മോഡല്‍ വെറും 31149 രൂപയ്ക്ക് വാങ്ങാനാവും. ഈ തുകയ്ക്ക് ഒരു ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ ലഭിക്കുന്നത് വന്‍ ലാഭമാണ്. അതേസമയം ഇത്രയും ഉയര്‍ന്ന എക്‌സ്‌ചേഞ്ച് തുക ലഭിക്കാന്‍ നമ്മളുടെ ശ്രദ്ധിക്കേണ്ടതുണ്ട്. എക്‌സ്‌ചേഞ്ചിനായി നല്‍കുന്ന ഫോണ്‍ ഏറ്റവും മികച്ചതായിരിക്കണം. ഐഫോണ്‍ 14 വരെയുള്ള ഏത് മോഡലുകളും അതിനായി നല്‍കാം.
ഈ ഫോണിന്റെ ഡിസ്‌പ്ലേയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. അതുപോലെ ബോഡിയില്‍ കേടുകപാടുകളും ഇല്ലെന്ന് ഉറപ്പാക്കണം. എങ്കില്‍ ഏറ്റവും മികച്ച ഡിസ്‌കൗണ്ട് തന്നെ ലഭിക്കും. പരമാവധി ഡിസ്‌കൗണ്ട് ലഭിച്ചാല്‍ 31149 രൂപയ്ക്ക് ആ ഡിവൈസ് വാങ്ങാനാവും.
അതേസമയം ഐഫോണ്‍ 15 പ്ലസിനും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. 128 ജിബി വേരിയന്റിന് 89600 രൂപയാണ് ഇതിന് ലോഞ്ച് ചെയ്തപ്പോള്‍ വിലയുണ്ടായിരുന്നത്. ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതേ മോഡല്‍ 75999 രൂപയ്ക്ക് വാങ്ങാനം. 256 ജിബി മോഡലിന് 85999 രൂപയും 512 ജിബി മോഡലിന് 1,05999 രൂപയാണ്. ആമസോണില്‍ 15 പ്ലസിന് 79999 രൂപയാണ്. 256ന് 80600 രൂപ നല്‍കേണ്ടി വരും.












Click it and Unblock the Notifications