ഐഫോണ്‍ 16ന് കാത്തിരിക്കേണ്ട, 15 വാങ്ങാന്‍ റെഡിയായിക്കോ; ഫ്ളിപ്പ്കാര്‍ട്ടില്‍ ഈ വിലയ്ക്ക് വാങ്ങാം
മുംബൈ: ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സെപ്റ്റംബറില്‍ ലോഞ്ച് ഉണ്ടാവുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മോഡല്‍ പുറത്തിറങ്ങും മുമ്പ് നിലവിലെ മോഡലുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വലിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ടാണ് ഉള്ളത്.
ഫ്ളിപ്പ്കാര്‍ട്ട് മെഗാ ഡിസ്കൗണ്ടാണ് ഈ ഫ്ളാഗ്ഷിപ്പിന് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഈ ഫോണില്‍ കിടിലന്‍ ഫീച്ചറുകളുണ്ട്. കുറഞ്ഞ വിലയില്‍ ഇവ സ്വന്തമാക്കിയാല്‍ അത് വന്‍ ലാഭമായിരിക്കും. കാരണം ഐഫോണ്‍ 16ന്റെ നിരക്കുകള്‍ എന്തായാലും ഉയര്‍ന്നതായിരിക്കും. ഈ ഫോണ്‍ വാങ്ങുന്നത് തന്നെയായിരിക്കും ഫ്ളാഗ്ഷിപ്പ് പ്രേമികള്‍ക്ക് ഏറ്റവും നല്ല തീരുമാനം.

ഇന്ത്യയില്‍ ഏറ്റവും ഞെട്ടിച്ച ലോഞ്ചായിരുന്നു ഐഫോണ്‍ 15 സീരീസിന്റേത്. ലോഞ്ച് ചെയ്യുന്ന സമയത്ത് 79900 രൂപയായിരുന്നു ഇതിന്റെ വില. കേന്ദ്ര ബജറ്റിന് പിന്നാലെ 300 രൂപ വില കുറഞ്ഞിരുന്നു ഐഫോണ്‍ 15ന്. ഇപ്പോഴിതാ അതിലും വലിയൊരു ഡിസ്കൗണ്ട് ഐഫോണ്‍ 15ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്. വെറും 62999 രൂപയ്ക്ക് ഇപ്പോള്‍ ഈ ഫ്ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കും.
അതേസമയം ഇക്കാര്യത്തില്‍ മറ്റ് കളര്‍ ഓപ്ഷനുകളൊന്നും ലഭ്യമല്ല. യെല്ലോ നിറം മാത്രമാണ് ഈ വിലയ്ക്ക് ലഭ്യമാവുക. 16601 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ആപ്പിള്‍ ആരാധകര്‍ക്ക് വിപണിയിലെ ഏറ്റവും മികച്ച ഡിവൈസ് വാങ്ങാനുള്ള സുവര്‍ണാവസരമാണിത്.
അതേസമയം മറ്റ് നിറങ്ങളില്‍ ഐഫോണ്‍ 15 ലഭ്യമാവണമെങ്കില്‍ 65999 രൂപ നല്‍കണം. ഐഫോണ്‍ 15ന്റെ 128 ജിബി ബേസ് മോഡലിനാണ് ഈ ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഡിസ്കൗണ്ടുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഫ്ളിപ്പ്കാര്‍ട്ട് ആക്സിസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
എന്നാല്‍ മികവുറ്റ എക്സ്ചേഞ്ച് ഓഫറുകളാണ് ഫ്ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നത്. 52500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. നിങ്ങളുടെ പഴയ ഐഫോണ്‍ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 വാങ്ങാം. ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള ഡിവൈസുകള്‍ എക്സ്ചേഞ്ചിനായി ഉപയോഗിക്കാം.
ആപ്പിള്‍ ഡിവൈസുകള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുക. അതുകൊണ്ട് ഐഫോണുകള്‍ തന്നെ എക്സ്ചേഞ്ചിനായി നല്കാന് ശ്രമിക്കുക. നല്കുന്ന ഡിവൈസിന് പോറലോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുക. ഇതെല്ലാം വില കുറയ്ക്കുന്ന കാര്യങ്ങളാണ്. അതേസമയം രണ്ടായിരം രൂപയുടെ കോമ്പോ ഓഫറും ഫ്ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നുണ്ട്.
മികവുറ്റ ഫീച്ചറുകളാണ് ഐഫോണ്‍ 15ല്‍ ഉള്ളത്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന് എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം ഡൈനാമിക് ഐലന്‍ഡും വരുന്നുണ്ട്. എ16 ബയോണിക് ചിപ്സെറ്റുമുണ്ട്. 48 മെഗാപിക്സല്‍ ക്യാമറയ്ക്കൊപ്പം തന്നെ പിന്നില്‍ 12 മെഗാപിക്സലുമുണ്ട്. 12 എംപിയുടെ സെല്‍ഫി ഷൂട്ടറും ഈ ഫോണിലുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications