Get Updates
Get notified of breaking news, exclusive insights, and must-see stories!

63090 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ വാങ്ങാം; മെഗാ ഡിസ്‌കൗണ്ട് എത്തി; ആമസോണില്‍ ഓഫര്‍ ഇങ്ങനെ

മുംബൈ: ഐഫോണ്‍ 16ന്റെ റിലീസിന് മുമ്പ് പുതിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ആപ്പിള്‍. ഐഫോണ്‍ 15ന് തന്നെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഐഫോണ്‍ 16 പുറത്തിറങ്ങുന്നത്. പുതിയ ലോഞ്ചിന് മുമ്പ് ഇത്തരത്തില്‍ ഐഫോണിന്റെ പഴയ മോഡലുകള്‍ക്ക് വില കുറയാറുണ്ട്. ഐഫോണ്‍ 15 പ്രൊ മോഡലിനാണ് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫ്‌ളിപ്പ്കാര്‍ട്ടിലോ അല്ല ഈ ഓഫര്‍ ഇപ്പോഴുള്ളത്. ആമസോണാണ് ഈ കിടിലന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ പ്രൊ മോഡല്‍ വാങ്ങാനാവും.

iphone-15-pro-discount

ഐഫോണ്‍ 15 പ്രൊ ആപ്പിളിന്റെ പ്രീമിയം ഫോണുകളിലൊന്നാണ്. 128 ജിബി മോഡലിനാണ് ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടുള്ളത്. ഈ ഫ്‌ളാഗ്ഷിപ്പ് ഡിസ്‌കൗണ്ടില്ലാതെ സ്വന്തമാക്കാന്‍ 1,34900 രൂപ ചെലവിടണം. ആമസോണില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഉള്ളത്. അതോടെ വില 1,28200 രപയായി കുറയും.

എന്നാല്‍ ഇനിയാണ് വലിയൊരു ട്വിസ്റ്റ് മുന്നിലുള്ളത്. മികച്ച എക്‌സ്‌ചേഞ്ച് ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിനേക്കാള്‍ മികച്ചതാണ് ഈ ഡിസ്‌കൗണ്ട് എന്ന് പറയേണ്ടി വരും. 58700 രൂപ വരെയാണ് ഡിസ്‌കൗണ്ടായി നിങ്ങള്‍ക്ക് ലഭിക്കുക. ഇത്ര വലിയ ഡിസ്‌കൗണ്ട് വരുമ്പോള്‍ തീര്‍ച്ചയായും വില 70000 രൂപയ്ക്ക് താഴേക്ക് വരും.

അതേസമയം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഫോണ്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ശ്രമിക്കുക. ഫോണിന്റെ ഗ്ലാസ് ചെറുതായി പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. എത്രത്തോളം തകരാറുകള്‍ ഫോണിനുണ്ടോ അത്രത്തോളം വില കുറയുമെന്നാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ അക്കാര്യത്തില്‍ വേണം. നിങ്ങളുടെ ഐഫോണ്‍ 14 സീരീസ് തന്നെ എക്‌സ്‌ചേഞ്ച് ചെയ്താല്‍ ഇത്ര വലിയ തുക ലഭിക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെ എങ്കില്‍ 69500 രൂപയായി വില കുറയും. ഇനിയും ഡിസ്‌കൗണ്ടുകള്‍ വേറെയുണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ 6410 രൂപയും ഇനിയും കുറയും. അതോടെ ഈ ഫോണ്‍ 63090 രൂപയ്്ക്ക് വാങ്ങാം.

ഈ തുകയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിച്ചാല്‍ വന്‍ ലാഭം തന്നെയാണ്. കാരണം പ്രൊ മോഡലുകള്‍ എല്ലാം ചെലവേറിയതാണ്. ഐഫോണ്‍ 16 ഇറങ്ങുന്നതിനെ തുടര്‍ന്നാണ് ഈ ഡിസ്‌കൗണ്ട്. മികച്ച ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. ഡിസ്‌പ്ലേ അഡ്വാന്‍സ് ടെക്‌നോളജിയാണ്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്.

കരുത്തേറിയ എ17 പ്രോ ചിപ്പും ഈ ഫോണിലുണ്ട്. അതിനൊപ്പം തന്നെ പ്രോ ക്ലാസ് ജിപിയുവും ഐഫോണ്‍ 15 പ്രൊയ്ക്കുണ്ട്. കിടിലന്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. മെയിന്‍ ക്യാമറ 48 മെഗാപിക്‌സലാണ്. എല്ലാ ഫീച്ചറുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഐഫോണ്‍ 16ലെ പല ഫീച്ചറുകളും ഈ മോഡലില്‍ ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+