ആപ്പിള്‍ ഈസ് ബാക്ക് മക്കളേ, ചൈനയില്‍ കുതിച്ച് കയറി വില്‍പ്പന; പിന്നില്‍ ഈ തന്ത്രം
ബെയ്ജിംഗ്: ചൈനയില്‍ തകര്‍ന്നുവീണ ആപ്പിള്‍ തിരിച്ചുവരുന്നു. മാര്‍ച്ച് മാസത്തിലെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ആപ്പിളിന്റെ ഷിപ്പ്‌മെന്റില്‍ 12 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ വലിയ കാരണം ത ന്നെയുണ്ട്. വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഐഫോണുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.
ഐഫോണുകളുടെ വില്‍പ്പനയിലാണ് വന്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. റീട്ടെയില്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്നാണ് ആപ്പിള്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചത്. ചൈന അക്കാദമി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി പുറത്തുവിട്ട ഡാറ്റയാണ് ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശ നിര്‍മിത ഫോണുകളുടെ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡാറ്റയില്‍ പറയുന്നു. മാര്‍ച്ചില്‍ 3.75 മില്യണ്‍ യൂണിറ്റുകളായിട്ടാണ് വില്‍പ്പന വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.35 മില്യണ്‍ യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന. ആപ്പിളിനെ മാത്രമായിട്ടല്ല ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
എല്ലാ വിദേശ ബ്രാന്‍ഡുകളെയും പറയുന്നുണ്ട്. എന്നാല്‍ ആപ്പിളാണ് ചൈനയില്‍ ഏറ്റവും ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ്. അതുകൊണ്ട് വില്‍പ്പനയിലും അവര്‍ തന്നെയാണ് മുന്നിലുള്ളത്. ചൈനയില്‍ വാവെയ് അടക്കമുള്ള ബ്രാന്‍ഡുകള്‍ വന്‍ മുന്നേറ്റം നടത്തുന്ന സമയത്താണ് ആപ്പിള്‍ അടക്കമുള്ള വിദേശ ബ്രാന്‍ഡുകള്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ആപ്പിളിന്റെ വന്‍ ഡിസ്‌കൗണ്ടുകളും സെയില്‍സ് ഓഫറുകളും ഈ വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. പഴയ രീതിയിലേക്കാണ് വില മടങ്ങിപ്പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഇപ്പോഴത്തെ വില്‍പ്പന ഇടിയുമെന്ന് ഉറപ്പാണ്. പക്ഷേ ആപ്പിളിന്റെ വളര്‍ച്ച വിദേശ ഫോണുകളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായകരമായിട്ടുണ്ട്.
മാര്‍ച്ചില്‍ ഉടനീളം വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. വലിയ രീതിയില്‍ ഐഫോണുകള്‍ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ പല കടകളും കൂടുതല്‍ ഐഫോണുകള്‍ വില്‍പ്പനയ്ക്കായും കൊണ്ടുവരുന്നുണ്ട്.
2024ന്റെ തുടക്കത്തിലെ രണ്ട് മാസത്തില്‍ ആപ്പിള്‍ സര്‍വകാല തകര്‍ച്ചയായിരുന്നു വില്‍പ്പനയില്‍ നേരിട്ടത്. 37 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവുണ്ടായത്. ഇതേ തുടര്‍ന്ന് അവസാന ശ്രമമെന്നോണമാണ് ഡിസ്‌കൗണ്ടുകള്‍ പരീക്ഷിച്ചത്. ഇത് ആപ്പിളിന്റെ തിരിച്ചുവരവിന് കാരണമാവുകയായിരുന്നു.
10 ശതമാനം വരെയാണ് ഐഫോണ്‍ പതിനഞ്ച് സീരീസിന് ഡിസ്‌കൗണ്ടുകള്‍ നല്‍കിയത്. ഇത് വന്‍ തോതിലാണ് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. കാര്യമായ വളര്‍ച്ച ഇതോടെയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ ആപ്പിളിന്റെ ഷിപ്‌മെന്റില്‍ ചൈനയില്‍ 19 ശതമാനമാണ് ഇടിഞ്ഞത്.
2020 മുതലുള്ള ഏറ്റവും മോശം പെര്‍ഫോമന്‍സായിരുന്നു ഇത്. രണ്ടാം പാദത്തില്‍ 16.37 ബില്യണിന്റെ വില്‍പ്പനയാണ് ചൈനയിലാകെ രേഖപ്പെടുത്തിയത്. 8.1 ശതമാനമായിരുന്നു വില്‍പ്പന ഇടിഞ്ഞത് എന്നാല്‍ അനലിസ്റ്റുകള്‍ വിചാരിച്ചതിന് മുകളില്‍ വില്‍പ്പന നേടാന്‍ ആപ്പിനായിരുന്നു.












Click it and Unblock the Notifications