Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ നമ്പര്‍ വണ്‍ ആണേ, മൂന്ന് മാസത്തില്‍ നേടിയത് മെഗാ വരുമാനം; 20 ശതമാനത്തിന്റെ വര്‍ധന

മുംബൈ: ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണ ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പ്രധാന കാരണം രാജ്യത്ത് ലഭിക്കുന്ന ജനപ്രീതിയായിരുന്നു ഇപ്പോഴിതാ ആ ജനപ്രീതിക്ക് മറ്റൊരു തെളിവ് കൂടി ലഭിച്ചിരിക്കുകയാണ്. പുതിയ വില്‍പ്പന കണക്കില്‍ ആപ്പിളിന്റെ റെക്കോര്‍ഡ് കുതിപ്പാണ് ഉള്ളത്. ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ വമ്പന്‍ വരുമാനമാണ് വില്‍പ്പനയില്‍ നിന്ന് ആപ്പിളിന് ലഭിച്ചിരിക്കുന്നത്.

അതായത് ഇരുപത് ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2024ല്‍ ഇതുവരെ 9.5 മില്യണിന്റെ വരുമാനമാണ് ആപ്പിളിന് ലഭിച്ചിരിക്കുന്നത്. ഈ വര്‍ധന ഐഫോണുകളുടെ വില്‍പ്പനയെ തുടര്‍ന്നാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. മാക്ബുക്കുകളും ഐപാഡുകളും വരുന്ന നോണ്‍ ഹാന്‍ഡ്‌സെറ്റ് കാറ്റഗറികളില്‍ നിന്നുമാണ് ഇത്രയും വരുമാനം ലഭിച്ചിരിക്കുന്നത്.

apple-iphone

ഇന്ത്യയില്‍ ഐഫോണുകള്‍ മാത്രമല്ല ജനപ്രീതി നേടിയിരിക്കുന്നതെന്ന് വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ അല്ലാത്ത കാറ്റഗറിയെല്ലാം ഇന്ത്യയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് വില്‍പ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രീമിയം മോഡലുകളില്‍ വന്നിരിക്കുന്ന കുതിപ്പ് ആപ്പിളിന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്താണ്. ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയായിട്ടാണ് ആപ്പിള്‍ കാണുന്നത്.

ദക്ഷിണേഷ്യയിലെ വരുമാനത്തില്‍ മുന്നിട്ട് നില്‍ക്കുന്നതും ഇന്ത്യയാണ്. ചൈനയില്‍ നിന്ന് ഐഫോണ്‍ നിര്‍മാണം പതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആപ്പിള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രീമിയം ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആപ്പിളിന്റെ പരിഗണനയിലാണ്. ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ കൂടുതല്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഫോണ്‍ നിര്‍മാണം ആരംഭിച്ചതോടെ ഐഫോണ്‍ പതിനഞ്ചിന്റെ അടക്കം വില കുറഞ്ഞിട്ടുണ്ട്. ഇതും വില്‍പ്പനയെ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഐഫോണ്‍ വാങ്ങാന്‍ ഇപ്പോള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് താങ്ങാവുന്ന വിലയിലാണ് ഇപ്പോള്‍ ഐഫോണ്‍ ലഭ്യമാവുന്നത്.

ഇരുപത് ശതമാനം ഈ വര്‍ഷം വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ ഇതര വരുമാനം മാത്രം ഈ വര്‍ഷം 1.3 ബില്യണിലെത്തുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 ശതമാനമാണ് ഈ മേഖലയിലെ വരുമാന വര്‍ധനവ്. ഐഫോണുകളുടെ വരുമാനം മാത്രം ഈ വര്‍ഷം 8.2 ബില്യണ്‍ ഡോളര്‍ വരും.

2023ല്‍ പത്ത് മില്യണ്‍ ഐഫോണ്‍ ഷിപ്പ്‌മെന്റുകള്‍ എന്ന നേട്ടം ആപ്പിള്‍ കൈവരിച്ചിരുന്നു. ഈ വര്‍ഷം അത് 18 മുതല്‍ 20 ശതമാനം വരെയായി വര്‍ധിക്കുമെന്ന് കൗണ്ടര്‍പോയിന്റ് ഡാറ്റ പറയുന്നു. ഈ ഉത്സവ സീസണുകളില്‍ ഐഫോണുകള്‍ ഇഎംഐയില്‍ വാങ്ങുന്നത് വര്‍ധിക്കുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലായി ഐഫോണ്‍ പതിനാറ് പുറത്തിറക്കാനുണ്ട്.

ഇത് വില്‍പ്പനയെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് തരുണ്‍ പഥക് പറയുന്നു. ഇന്ത്യയില്‍ ഐഫോണ്‍ പന്ത്രണ്ടിന് പോലും വലിയ ഡിമാന്‍ഡുണ്ട്. അടുത്തിടെ ഐഫോണുകള്‍ക്ക് വില കുറച്ചതിലൂടെ ഉണ്ടായിരിക്കുന്ന വിലക്കുറവിന്റെ നേട്ടം വൈകാതെ കാണാനാവുമെന്നും പഥക് വ്യക്തമാക്കി. ജൂണ്‍ 29ന് കഴിഞ്# സാമ്പത്തിക പാദത്തില്‍ 85.8 ബില്യണാണ് വരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+