Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ കിടിലന്‍ ഓഫര്‍ എത്തിപ്പോയി, ഐഫോണ്‍ 15ന് ഇതുവരെയില്ലാത്ത വിലക്കുറവ്; ഈ വിലയ്ക്ക് വാങ്ങാം

ആപ്പിള്‍ ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന തിരക്കിലാണ്. ഐഫോണിന്റെ എല്ലാ മോഡലുകള്‍ക്കും അതുകൊണ്ട് ധാരാളം വിലക്കുറവ് ലഭിക്കുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും വലിയ പ്രീമിയം മോഡലായ ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടാണ് ലഭിക്കുക. എന്നാല്‍ അത് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല ലഭിക്കുക.

ലോഞ്ച് ചെയ്ത ശേഷം ഇത്രയും വിലക്കുറവില്‍ ആദ്യമായിട്ടാണ് ഐഫോണ്‍ 15 വില്‍ക്കുന്നത്. ഇപ്പോള്‍ ആമസോണിലാണ് ഈ കിടിലന്‍ ഓഫര്‍ ലഭ്യമാവുക. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടും കിടിലന്‍ ഓഫര്‍ ആപ്പിള്‍ പതിനഞ്ചിന് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആമസോണ്‍ ഓഫറും എത്തിയിരിക്കുന്നത്.

iphone-15

ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡല്‍ ഇപ്പോള്‍ 20826 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാവും. സര്‍വകാല വിലക്കുറവാണ് ഇത് ആമസോണില്‍. ഒരു പ്രീമിയം ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ വിലക്കുറവുകളില്‍ ഒന്നായിരിക്കും ഇത്. ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കണമെന്ന് കരുതുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഫോണ്‍ സ്വന്തമാക്കാം.

ഗംഭീര ഫീച്ചറുകള്‍, മികവുറ്റ ക്യാമറകള്‍, പെര്‍ഫോമന്‍സിലെ പവര്‍, എന്നിവ ഐഫോണ്‍ പതിനഞ്ചിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ കൈവശമുള്ള ഫോണ്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ ഓഫര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഐഫോണ്‍ പതിനാറ് റിലീസ് ചെയ്യുന്നതിന് മുമ്പുള്ള വിലക്കുറവായിട്ടാണ് ഇത് അറിയപ്പെടുന്നത്.

ഐഫോണ്‍ 16 സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ ഫ്‌ളാഗ്ഷിപ്പ് കിങ് വിപണിയില്‍ എത്തുന്നതിന് മുമ്പ് ആപ്പിള്‍ ഡിവൈസുകള്‍ക്ക് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വമ്പന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നത് പതിവാണ്. അത് തന്നെയാണ് ആമസോണിലും ഇപ്പോള്‍ ലഭിക്കുന്നത്. ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന് 79900 രൂപയാണ് വില.

ലോഞ്ച് ചെയ്തപ്പോഴുള്ള വിലയാണിത്. ബേസ് ഡിസ്‌കൗണ്ട് ഐഫോണ്‍ പതിനഞ്ചിന് ലഭിക്കുന്നത്. 11 ശതമാനമാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇതോടെ വില 70790 രൂപയായി വില കുറയും. എന്നാല്‍ ഇതുകൊണ്ട് ഓഫറുകള്‍ അവസാനിക്കുന്നില്ല. 44050 രൂപ ഇനിയും കുറയാനുള്ള മാര്‍ഗങ്ങള്‍ ആമസോണ്‍ തന്നെ നിങ്ങള്‍ക്ക് നല്‍കും.

മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ ആമസോണ്‍ ഇപ്പോള്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. അതിലൂടെ 44050 രൂപ വരെ ലഭിക്കും. ഇതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 26740 രൂപയായി കുറയും. ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച രൂപത്തില്‍ തന്നെ നല്‍കാന്‍ ശ്രമിക്കുക. ഫോണിന് പോറലോ മറ്റ് സ്‌ക്രാച്ചുകളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും മികച്ച തുക ആമസോണില്‍ ലഭിക്കും.

അല്ലെങ്കില്‍ വില കുറയും. ഇതോടെ കൂടുതല്‍ തുക നല്‍കി ഫോണ്‍ വാങ്ങേണ്ടി വരും. അതേസമയം വേറെയും ഡിസ്‌കൗണ്ട് ആമസോണില്‍ ലഭിക്കുന്നുണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേമെന്റ് നടത്തിയാല്‍ 5914 രൂപ ഇനിയും കുറയും. ഇതോടെ നിങ്ങള്‍ക്ക് 20826 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+