Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഉടനൊന്നും നിര്‍ത്തില്ല, ഐഫോണ്‍ പതിനാലിന് 18000 രൂപ കുറഞ്ഞു; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ

ആപ്പിള്‍ ഫോണുകള്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. എന്നാല്‍ ആപ്പിളിന്റെ ഐഫോണുകളില്‍ ഏറെ പ്രത്യേകതകള്‍ ഉള്ളത് ഏതിനാണെന്ന് അറിയുമോ? അത് ഐഫോണ്‍ പതിനഞ്ചോ അതിന് മുകളിലുള്ള ഏതെങ്കിലും ഫോണോ അല്ല. ഐഫോണ്‍ പതിനാല് ആ സ്‌പെഷ്യല്‍ ഫ്‌ളാഗ്ഷിപ്പ്. കാരണം ഈ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയപ്പോള്‍ വന്‍ പരാജയമായിരുന്നു.

പ്രധാന കാരണം ഐഫോണ്‍ 13 പ്രൊ മാക്‌സുമായുള്ള സമാനതകളായിരുന്നു. അതുകൊണ്ട് ഐഫോണ്‍ പതിനാല് മോഡലുകള്‍ ഫ്‌ളോപ്പായി എന്ന് വിളിക്കാറുണ്ടായിരുന്നു. വില്‍പ്പനയില്‍ ഏറെ പിന്നിലായിരുന്നു ഇവ. എന്നാല്‍ ആപ്പിള്‍ പതിനഞ്ച് സീരീസ് പുറത്തിറങ്ങിയതോടെ പതിനാലിന്റെ തലവര തെളിയിക്കുകയായിരുന്നു.

apple-iohone-14-plus-discount

കഴിഞ്ഞ വര്‍ഷം ആപ്പിളിന്റെ ഏറ്റവും വിറ്റുപോയ ഫോണാണ് ഐഫോണ്‍ പതിനാല്. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ത്തെ ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ഫോണായിരുന്നു ഐഫോണ്‍ 14. പിന്നീട് ഡിസ്‌കൗണ്ടുകള്‍ വന്ന ഘട്ടത്തിലെല്ലാം വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കാന്‍ ഈ സ്മാര്‍ട്ട്‌ഫോണിന് സാധിച്ചിരുന്നു.

ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് കൂടി വന്‍ ഹിറ്റായതോടെ ഡബിള്‍ ലോട്ടറിയാണ് അവര്‍ക്ക് അടിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് ഐഫോണ്‍ 16 ആണ്. ഇതുവരെയുള്ള ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ നിന്നെല്ലാം ഇവ വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് ഐഫോണ്‍ മോഡലുകള്‍ക്ക് ആപ്പിള്‍ വിലകുറച്ചിരിക്കുകയാണ്.

അതേസമയം ഇപ്പോള്‍ ഐഫോണ്‍ പതിനാലിനാണ് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും നിങ്ങളുടെ കണ്ണുതള്ളിക്കുന്ന ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് തന്നിരിക്കുന്നത്. ഐഫോണ്‍ 14 പ്ലസിനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ വിലക്കുറവ് മാത്രമല്ല അതിനൊപ്പം മറ്റ് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

ഫ്‌ളാഗ്ഷിപ്പ് വാങ്ങണമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരം കൂടിയാണ്. ഐഫോണ്‍ 14 പ്ലസിന് ഇപ്പോള്‍ നല്‍കുന്നത് 22 ശതമാനം ഡിസ്‌കൗണ്ടാണ്. ഇത് വലിയ രീതിയില്‍ ഈ ഡിവൈസിന്റെ വിലകുറച്ചിട്ടുണ്ട്. 79900 രൂപയായിരുന്നു ഈ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോഴുള്ള വില. അത് ഡിസ്‌കൗണ്ട് വന്നതോടെ 61999 രൂപയായി കുറഞ്ഞിരിക്കുകയാണ്.

ഒരിക്കല്‍ പോലും നഷ്ടമുണ്ടാവില്ലെന്ന് ഉറപ്പാണ് ഐഫോണ്‍ പതിനാല് ഈ തുകയ്ക്ക് വാങ്ങിയാല്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് എങ്കില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ടും വേറെ ലഭിക്കും. അതോടെ വില ഇനിയും കുറയും. ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ചാല്‍ 750 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

അതേസമയം സാധാരണ യുപിഐ ഇടപാടുകളാണെങ്കില്‍ 500 രൂപയും ഡിസ്‌കൗണ്ടായി ലഭിക്കും. അതേസമയം മികച്ച എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 44250 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത് ഫോണിന്റെ മികവ് കൂടി നോക്കിയ ശേഷമാണ് ലഭിക്കുക. 44000 രൂപ ഡിസ്‌കൗണ്ട് ലഭിച്ചാല്‍ 20000 രൂപയ്ക്ക് മുകളില്‍ മാത്രം ചെലവിട്ടാല്‍ ഐഫോണ്‍ 14 വാങ്ങാനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+