മച്ചാന്‍മാരേ ആപ്പിള്‍ ചില്‍ മൂഡിലാണ്, ഐഫോണ്‍ 15 പ്രൊ 69000 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭിക്കും ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ കിടിലന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്. ഏറ്റവും പ്രീമിയം മോഡലുകള്‍ക്ക് വരെ മികച്ച വിലക്കുറവാണ് ഉള്ളത്. പക്ഷേ ഇപ്പോഴത്തെ ഓഫറുകള്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അല്ല ഉള്ളത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ കിടിലന്‍ ഓഫറുള്ളത്. കാരണം ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഡേയ്‌സ് സെയില്‍ ആരംഭിച്ചിരിക്കുകയാണ്.
അതിനാല്‍ വിവിധ ഐഫോണുകള്‍ക്ക് വിചാരിച്ചതിലും വലിയ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. പലതിന്റെയും വിലയില്‍ വന്‍ കുറവ് തന്നെയുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയതായി വിലക്കുറഞ്ഞിരിക്കുന്നത് ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്കാണ്. മികച്ചൊരു പ്രീമിയം ഫോണ്‍ വാങ്ങണം എന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഈ ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താം.

ഐഫോണ്‍ 15 പ്രൊയുടെ 128 ജിബി വേരിയിന്റ് ഇപ്പോള്‍ 1,19,900 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും മികച്ച പ്രീമിയം ഫോണാണിത്. വിപണിയില്‍ ഉള്ളതില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഈ ഫോണിനാണ്. അതിനാണ് ഇത്രയും വലിയൊരു ഡിസ്‌കൗണ്ട് ലഭിക്കുക.
തീര്‍ച്ചയായും കണ്ണുംപൂട്ടി ഈ ഫോണ്‍ നമുക്ക് വാങ്ങാം. അതിന്റെ ഫീച്ചറുകള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. എയ്‌റോസ്‌പേസ്-ഗ്രേഡ് ടൈറ്റാനിയം ബിള്‍ഡ് ബോഡിയാണ് ഇതിന് ഉള്ളത്. അതുകൊണ്ട് തന്നെ ഇവയുടെ ഡിസൈന്‍ ക്ലാസിക്കാണെന്ന് പറയാം. എ17 പ്രൊ ചിപ്പാണ് ഐഫോണ്‍ പതിനഞ്ച് പ്രൊയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് പെര്‍ഫോമന്‍സില്‍ ഇവന്‍ ആളൊരു പുലിയായിരിക്കും.
അതേസമയം ഐഫോണ്‍ പതിനഞ്ചിന്റെ 256 ജിബി മോഡലിന് 1,29,990 രൂപയായും 1 ടിബി മോഡലിന് 1,69990 രൂപയായും വില കുറഞ്ഞിട്ടുണ്ട്. ബ്ലാക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. അതേസമയം ഐഫോണ്‍ 15 പ്രൊ 69000 രൂപയ്ക്ക് വാങ്ങാനുള്ള ഓപ്ഷനും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്.
മികച്ച ബാങ്ക് ഓഫറുകളും ഇതിനൊപ്പമുണ്ട്. അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടില്‍ ലഭിക്കും. ഇനി കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ ഈ ഡിവൈസിന്റെ വില ഇനിയും കുറയ്ക്കാം. 50000 രൂപ വരെയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്ക് ലഭിക്കുക. ഇതിലൂടെ 69000 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും.
പതിനഞ്ച് പ്രൊയുടെ ഫീച്ചറുകളില്‍ ഏറ്റവും മികച്ചത് അതിന്റെ ഡിസ്‌പ്ലേയാണ്. 6.1 ഇഞ്ചിന്റെ സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി സ്‌ക്രീനാണ്. 23 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ആപ്പിള്‍ നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ഒരു പ്രീമിയം ഫോണിന് ഇത് മികച്ച ബാറ്ററി ലൈഫാണ്. അതുപോലെ ഗംഭീര ക്യാമറയും ഈ ഫ്‌ളാഗ്ഷിപ്പിനുണ്ട്.
48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയാണ് ഇതിനുള്ളത്. ഇതിനൊപ്പം തന്നെ 12 എംപി അള്‍ട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ റിയര്‍ എന്നിവയുമുണ്ട്. മൊത്തം ട്രിപ്പിള്‍ ക്യാമറയാണ് പിന്നില്‍ ആപ്പിള്‍ ഓഫര്‍ ചെയ്യുന്നത്. അതേസമയം സെല്‍ഫിക്കായി 12 മെഗാപിക്‌സലിന്റെ ക്യാമറയും ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്കുണ്ട്.












Click it and Unblock the Notifications