ആപ്പിള്‍ ഇത് കളറാക്കും, ഐഫോണ്‍ 14ന് വന്‍ വിലക്കുറവ്, 30000 രൂപയില്‍ താഴെ; ഓഫര്‍ ലഭ്യമാവും ഇങ്ങനെ
ആപ്പിള്‍ ഐഫോണ്‍ ഇപ്പോള്‍ മൊത്തം ഓഫറുകളാല്‍ അമ്മാനമാടുകയാണ്. എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല ഈ ഓഫറുകളൊന്നും നല്‍കുന്നത്. അതെല്ലാം നല്‍കുന്നത് ഫ്‌ളിപ്പ്കാര്‍ട്ട് അടക്കം ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലാണ്. ഇപ്പോള്‍ ഐഫോണ്‍ 14 പ്ലസിന് വന്‍ വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്.
ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും നല്ല സമയമാണിത്. ഇപ്പോള്‍ ഇതുവരെ ലഭിക്കാത്ത അത്ര വലിയ ഡിസ്‌കൗണ്ടാണ് ആപ്പിള്‍ ഫോണിന് ലഭിക്കുന്നത്. 30000 രൂപയില്‍ താഴെ മാത്രം ചെലവിട്ട് കൊണ്ട് ആപ്പിള്‍ ആരാധകര്‍ ഇപ്പോള്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഏറ്റവും വലിയ ഓഫറാണിത്.

നിലവില്‍ ഐഫോണ്‍ പതിനാലിന് 58999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടിലെ വില. ഇത് കുറച്ചധികമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. പിന്നാലെ തന്നെ വരുന്നുണ്ട് വലിയ ഓഫറുകള്‍. നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് സ്വന്തമാക്കാന്‍ ഒരു മാര്‍ഗമുണ്ട്.
എച്ച്ഡിഎഫ്‌സിയുടെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നതെങ്കില്‍ തീര്‍ച്ചയായും ഇത്രയും തുക കുറയും. ഇതോടെ വില 54999 രൂപയാവും. ഇനി എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നുണ്ട്. 26000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ കുറയ്ക്കാന്‍ സാധിക്കും. ഐഫോണ്‍ പന്ത്രണ്ടോ പതിമൂന്നോ ആണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഇത്രയും തുക കുറഞ്ഞ് കിട്ടും.
എക്‌സ്‌ചേഞ്ച് നിരക്കിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ആശയക്കുഴപ്പമുള്ളവരുണ്ടാവും. ഇതെങ്ങനെയാണെന്ന് പറഞ്ഞ് തരാം. യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത, മികച്ച കണ്ടീഷനോടെ ഉള്ള ഫോണ്‍ ആണെങ്കില്‍ 26000 രൂപ വരെയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക. ഇതോടെ ഐഫോണ്‍ പതിനാലിന്റെ വില 26000 രൂപയില്‍ താഴെയെത്തും.
ഇത്രയും കുറഞ്ഞ കുറയ്ക്ക് ആപ്പിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് തന്നെ വാങ്ങാന്‍ ലഭിക്കുന്നത് തീര്‍ച്ചയായും മികച്ച അവസരം കൂടിയാണ്. വേഗം തന്നെ ആപ്പിള്‍ ആരാധകര്‍ വാങ്ങാന്‍ ശ്രമിക്കുക. അതേസമയം ഐഫോണ്‍ പതിനാലിന് മാത്രമല്ല ഇപ്പോള്‍ പതിനഞ്ചിനും വിലക്കുറവ് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്നെ ഈ ഫോണ്‍ സ്വന്തമാക്കാനാവും.
ഐഫോണ്‍ 15 പ്ലസിന് 89900 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ടില്ലാതെ വില. ജൂലായ് ഏഴ് വരെ നീണ്ടുനില്‍ക്കുന്ന ഡിസ്‌കൗണ്ടിലാണ് മികച്ച വിലയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുക. 16 ശതമാനമാണ് ഡിസ്‌കൗണ്ട്. മൊത്തം 14000 രൂപയുടെ ഡിസ്‌കൗണ്ട് വരെ ലഭിക്കും. ഐഫോണ്‍ പതിനഞ്ച് പ്ലസിന്റെ 128 ജിബി വേരിയന്റ് ഇപ്പോള്‍ 74999 രൂപയ്ക്ക് സ്വന്തമാക്കാനാവും.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ 2325 രൂപ ഇനിയും കുറയും. 28500 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫറായി ലഭിക്കും. ഐഫോണ്‍ പതിനാല് വരെയുള്ളവ ഇതിനായി എക്‌സ്‌ചേഞ്ച് ചെയ്യുക. യുപിഐ ഇടപാട് നടത്തിയാല്‍ ആയിരം രൂപ ഇനിയും കുറയും. ഇതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ 15 പ്ലസ് വാങ്ങാം.












Click it and Unblock the Notifications