എടാ മോനേ ആപ്പിളിന്റെ കിടു ഓഫര്‍ എത്തി, ഐഫോണ്‍ 14 6050 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവുന്നത് ഇങ്ങനെ
മുംബൈ: ആപ്പിള്‍ ഇപ്പോള്‍ കിടിലന്‍ ഓഫറുകള്‍ നല്കി കൊണ്ടിരിക്കുന്ന സമയമാണ്. ഐഫോണ്‍ ആരാധകര്‍ക്കൊന്നും ഉറപ്പായും മറന്നുകളയാന്‍ സാധിക്കുന്ന ഓഫറുകള്‍ അല്ല ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. പക്ഷേ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അല്ല ഈ ഓഫറുകളൊന്നും ഉള്ളത്. ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലുമായിട്ടെല്ലാം വലിയ ഓഫറുകളാണ് ആപ്പിള്‍ ഫോണുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഫ്ളിപ്പ്കാര്‍ട്ടിന്റെ ആപ്പിള്‍ സെയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഐഫോണ്‍ പതിനാല് അത്ഭുതകരമായ വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ വാങ്ങാവുന്നതാണ്. തീര്‍ച്ചയായും ഈ ഓഫര്‍ കിടിലന്‍ തന്നെയാണ്. ഇത്രയും വിലക്കുറവ് ഐഫോണ്‍ 14 മുമ്പ് ലഭ്യമായിട്ടുണ്ടാവില്ല.

ഐഫോണ്‍ പതിനാലിന് ഏറെ പ്രത്യേകതകളുണ്ട്. ഐഫോണ്‍ പതിനഞ്ചുമായുള്ള സമാനതകളാണ് ഇവയില്‍ പ്രധാനം. ഫീച്ചറുകളില്‍ രണ്ടും ഏകദേശം ഒരുപോലെയാണ്. ആപ്പിള്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തപ്പോള്‍ വലിയ രീതിയില്‍ ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് ഇറങ്ങിയതോടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ ഫോണിനും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ഏറ്റവുമധികം വിറ്റുപോയ ഫോണായിരുന്നു ഐഫോണ്‍ 14. കഴിഞ്ഞ കുറച്ച് ഡിസ്കൗണ്ട് മേളകളിലും വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരുന്നു ഐഫോണ്‍ പതിനാല്. ഐഫോണ്‍ പതിനഞ്ച് സീരീസ് പുറത്തിറക്കിയപ്പോള്‍ പതിനായിരം രൂപ ഈ ഫോണിന് വില കുറച്ചിരുന്നു ആപ്പിള്‍.
അതേസമയം ഫ്ളിപ്പ്കാര്‍ട്ടിന്റെ പുതിയ ഓഫറില്‍ ഇപ്പോള്‍ ആരാധകരെല്ലാം ഞെട്ടുമെന്ന് ഉറപ്പാണ്. ഐഫോണ്‍ പതിനാലിന് വെറും 6050 രൂപയാണ് വില. 52949 രൂപയുടെ ഡിസ്കൗണ്ടാണ് ഇപ്പോള്‍ ആപ്പിള്‍ ആരാധകര്‍ക്കായി ഓഫര്‍ ചെയ്യുന്നത്. ഇവ എങ്ങനെ ലഭ്യമാവുമെന്ന് പറഞ്ഞുതരാം. നിലവില്‍ ഡിസ്കൗണ്ടില്ലാതെ 58999 രൂപയ്ക്കാണ് ഈ ഫോണ്‍ വാങ്ങാനാവുക.
ഫ്ളിപ്പ്കാര്‍ട്ടിലെ ഒഫീഷ്യല്‍ സ്റ്റോര്‍ നേരത്തെ 10901 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. അത് ചേര്‍ത്താണ് 58999 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാന്‍ സാധിക്കുക. ഇതിന് പുറമേ വേറെയും ഡിസ്കൗണ്ടുകളുണ്ട്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 2949 രൂപയുടെ ഡിസ്കൗണ്ട് വേറെയും ലഭിക്കും. ഇതോടെ വില 56050 രൂപയായി കുറയും.
അതേസമയം ഐഫോണ്‍ പതിനാലിന്റെ വിലക്കുറവ് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കിടിലന്‍ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 50000 രൂപ വരെ ലഭിക്കും. അങ്ങനെ എല്ലാ ഓഫറുകളും ഡിസ്കൗണ്ടുകളും ചേരുന്നതോടെ ഐഫോണ്‍ 14 വെറും 6050 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും നല്ല രൂപത്തിലുള്ള ഫോണ്‍ തന്നെ നല്കാന് ശ്രമിക്കുക. പോറലോ മറ്റ് പ്രശ്നങ്ങളോ ഫോണുകള്ക്കില്ലെന്ന് ഉറപ്പാക്കുക. ഏറ്റവും നല്ല രീതിയിലുള്ള ഫോണുകള്‍ക്കാണ് 50000 രൂപ വരെ ലഭിക്കുക. ഏത് ആപ്പിള്‍ ആരാധകനും കൊതിക്കുന്ന ഓഫര്‍ കൂടിയാണിത്.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications