Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ യൂസർമാർക്കും ഇനി ഉറക്കം നഷ്‌ടപ്പെടും; സുരക്ഷാ വീഴ്‌ച, മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളിൽ നിരവധി സുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (സിഇആർടി-ഇൻ) വെള്ളിയാഴ്‌ച അറിയിച്ചു. ഈ തകരാറുകൾ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നുവെന്നാണ് ഏജൻസി നൽകുന്ന മുന്നറിയിപ്പ്.

ഹാക്കർമാരെ ഉൾപ്പെടെ തന്ത്രപ്രധാനമായ വിവരങ്ങൾ തട്ടിയെടുക്കാനും, അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, നിലവിലുള്ള സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഈ വീഴ്‌ചകൾ അനുവദിക്കുമെന്ന് സിഇആർടി-ഇൻ വ്യക്തമാക്കുന്നു.

applephones

ആൻഡ്രോയിഡ് പതിപ്പുകളായ 11, 12, 13, 14 എന്നിവയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ എടുത്തുകാണിച്ചുകൊണ്ട് വെറും 48 മണിക്കൂർ മുമ്പ് സാംസങ് ഉപയോക്താക്കൾക്ക് നൽകിയ മുന്നറിയിപ്പിന് പിന്നാലാണ് ഏജൻസിയുടെ പുതിയ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. ആൻഡ്രോയിഡ് 14 അപ്‌ഡേറ്റിന്റെ ഉപയോഗം കാരണം ഈ മുന്നറിയിപ്പിൽ സാംസങിന്റെ ഫ്ലാഗ്ഷിപ് ഫോണായ എസ്23 അൾട്രയും ഉൾപ്പെട്ടിരിക്കുന്നു.

ആപ്പിള്‍ ഉപകരണങ്ങളിലെ യൂസര്‍ ഡാറ്റ, ഡിവൈസ് സെക്യൂരിറ്റി എന്നിവയിലെ ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേന്ദ്രം ഇപ്പോൾ നല്‍കിയിരിക്കുന്നത്. ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവയിൽ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയുടെ കണ്ടെത്തലിൽ പറയുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് സാംസങിനും, ഇന്നലെ ക്രോം ഉപയോക്താക്കൾക്കും സമാനമായ രീതിയിൽ ഏജൻസി ഹൈ റിസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡെസ്‌ക്‌ടോപ്പ്, മാക്, ലിനക്‌സ് സിസ്‌റ്റങ്ങളിലായി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോമിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയ സിഇആർടി-ഇൻ സേവനം ഉപയോഗിക്കുന്നവർ ഉടൻ ഇത് അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.

ടാർഗറ്റു ചെയ്യപ്പെടുന്ന സിസ്‌റ്റത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു റിക്വസ്‌റ്റ് അയച്ചുകൊണ്ട് ഹാക്കർമാർക്ക് കടന്നു കയറാൻ ഇപ്പോഴത്തെ സുരക്ഷാ വീഴ്‌ചയിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ക്രോം ഒന്നിലധികം സുരക്ഷാ വീഴ്‌ചകളെ അഭിമുഖീകരിച്ചിരുന്നു, ഈ വർഷം സെപ്റ്റംബറിൽ സിഇആർടി-ഇൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സമാനമായ മറ്റൊരു മുന്നറിയിപ്പ് നൽകിയിരുന്നു.

സാംസങ് ഉപകരണങ്ങളിലെ വീഴ്‌ച ചൂണ്ടിക്കാട്ടി ഡിസംബർ 14നാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സാംസങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനി വിഷയം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തിൽ ഉപയോക്താക്കൾ ആശയ കുഴപ്പത്തിലാണ്. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മൊബൈൽ കമ്പനികളിൽ ഒന്ന് കൂടിയാണ് സാംസങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+