ഏതെടുത്താലും ഒടുക്കത്തെ വിലക്കുറവ്, ഐഫോണ്‍ മെഗാ മേള; എല്ലാ ആപ്പിള്‍ ഫോണും ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ ഇപ്പോള്‍ ഒടുക്കത്തെ ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ്. ഐഫോണിന്റെ സകല മോഡലുകള്‍ക്കും ഇവ വിലക്കുറവുണ്ട്. ഫ്ളിപ്പ്കാര്‍ട്ടിലും വിജയ് സെയില്സിലുമെല്ലാം വമ്പന്‍ ഡിസ്കൗണ്ടുകളാണ് നല്കി വരുന്നത്. വിജയ് സെയില്സില് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ചിന് കിടിലന്‍ ഡിസ്കൗണ്ടുകളാണ് ഉള്ളത്. ആപ്പിള്‍ ഡേയ്സ് ലൈവാണ് ഇപ്പോള്‍ വിജയ് സെയില്സില് ആരംഭിച്ചിരിക്കുന്നത്.
അതോടൊപ്പം ഫ്ളിപ്പ്കാര്‍ട്ടും ഐഫോണ്‍ പതിനഞ്ചിന് കിടിലന്‍ ഓഫര്‍ നല്‍കുന്നുണ്ട്. ജൂണ്‍ പതിനാറ് വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക. ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ 70990 രൂപയ്ക്ക് വിജയ് സെയില്സില് ലഭിക്കും. പതിനായിരം രൂപയുടെ വമ്പന്‍ ഡിസ്കൗണ്ടാണ് ഇതിലൂടെ ലഭിക്കുക.

അതേസമയം കിടിലന്‍ ബാങ്ക് ഓഫറുകളും ഇതോടൊപ്പം ലഭിക്കും. ആറായിരം രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. പക്ഷേ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡിലോ, എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡിലോ ഇടപാടുകള്‍ നടത്തിയാലോ ആണ് ഡിസ്കൗണ്ടുകള്‍ ലഭിക്കുക. എന്നാല്‍ വിജയ് സെയില്സിനേക്കാള് കിടിലന്‍ ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.
നിലവില്‍ 71499 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനഞ്ച് വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ ഓഫര്‍ ഇനിയുമുണ്ട്. നാലായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ഐസിഐസിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ലഭിക്കും. രണ്ടായിരം രൂപ കോമ്പോ ഓഫറിലും, എക്സ്ചേഞ്ച് ഡിസ്കൗണ്ടായി മൂവായിരം രൂപയും ലഭിക്കും.
ഇതിനൊക്കെ പുറമേ ആറായിരം രൂപയാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ എക്സ്ചേഞ്ച് ഓഫറായി ലഭിക്കുക. എല്ലാ ഓഫറുകളും ചേര്‍ത്ത് ഐഫോണ്‍ പതിനഞ്ച് 62499 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. വിജയ് സെയില്‍സിനെ വെച്ച് നോക്കുമ്പോള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ ബെസ്റ്റ് ഓപ്ഷന് ഫ്ളിപ്പ്കാര്‍ട്ട് തന്നെയാണ്. എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനാലിനും, പതിമൂന്നിനും അടക്കം ഇപ്പോള്‍ ഡിസ്കൗണ്ടുണ്ട്.
ഐഫോണ്‍ പതിമൂന്നിന് കിടിലന്‍ ഡിസ്കൗണ്ടാണ് വിജയ് സെയില്സില് ഉള്ളത്. 51999 രൂപയ്ക്ക് ഇവ സ്വന്തമാക്കാം. ഇതിന്റെ യഥാര്‍ത്ഥ വില 59900 രൂപയാണ്. ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ എങ്കില്‍ ആയിരം രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും. ഇതിലൂടെ ഐഫോണ്‍ പതിമൂന്ന് 50999 രൂപയ്ക്ക് വാങ്ങാം.
അതേസമയം ഐഫോണ്‍ പതിനാലിനും ഇപ്പോള്‍ സൂപ്പര്‍ ഡിസ്കൗണ്ട് വിജയ് സെയില്സിലുണ്ട്. 23 ശതമാനമാണ് വില കുറഞ്ഞിരിക്കുന്നത്. 69900 രൂപയാണ് ഈ ഫോണിന്റെ ഡിസ്കൗണ്ടില്ലാതെയുള്ള വില. ഇത് 60990 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
മൂവായിരം രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി വരുന്നതോടെ 57990 രൂപയിലേക്ക് വിലക്കുറയും. ഈ വിലയ്ക്ക് ഐഫോണ്‍ പതിനാലിന് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ച് പ്രൊ, 1,26990 രൂപയ്ക്കും പ്രൊ മാക്സ് 1,48990 രൂപയ്ക്കും ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications