ആപ്പിൾ ഐഫോൺ 18 വരാൻ കാത്തിരിക്കുകയാണോ? പ്രോ മോഡലുകളിൽ വൻ മാറ്റം വരുന്നു, എന്തൊക്കെ?

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 സീരീസ് വരാനിരിക്കുകയാണ്. എന്നാൽ ഐഫോണുകൾ സാധാരണയായി ഓരോ വർഷവും നടക്കുന്ന ചെറിയ അപ്ഗ്രേഡ് മാത്രമാകില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 9 ആയിരിക്കാം ലോഞ്ച് തീയതിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല.

പുതിയ പ്രോ മോഡലുകളിൽ വേഗതയേറിയ എ20 Pro ചിപ്പ്, കൂടുതൽ ശേഷിയുള്ള ബാറ്ററി, ആപ്പിൾ തന്നെ വികസിപ്പിക്കുന്ന പുതിയ സി2 മോഡം, ക്യാമറയിലെ പ്രധാന മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുന്നു. ഡൈനാമിക് ഐലൻഡ് കൂടുതൽ ചെറുതാകാനും സാറ്റലൈറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടാനും സാധ്യതയുണ്ട്.

iphone 18

എ20 പ്രോ ചിപ്പായിരിക്കും ഏറ്റവും വലിയ അപ്ഗ്രേഡുകളിലൊന്ന്. റിപ്പോർട്ടുകൾ പ്രകാരം ടിഎസ്എംസിയുടെ 2 എൻഎം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിന്റെ ആദ്യ സ്‌മാർട്ട്ഫോൺ ചിപ്പായിരിക്കും ഇത്. എ19 പ്രോയെക്കാൾ ഏകദേശം 18 ശതമാനം വേഗത കൂടുതലും 30 ശതമാനം വരെ കുറവ് വൈദ്യുതി ഉപയോഗിക്കാനും A20 Proയ്ക്ക് കഴിയുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ഗേറ്റ് ഓൾ റൌണ്ട് സാങ്കേതികവിദ്യയും ചിപ്പിൽ ഉപയോഗിച്ചേക്കാം.

ഈ മാറ്റങ്ങൾ ശരിയാണെങ്കിൽ ഗെയിമിംഗ്, ഫോണിൽ തന്നെ നടക്കുന്ന എഐ പ്രവർത്തനങ്ങൾ തുടങ്ങിയ കൂടുതൽ ബുദ്ധിമുട്ടുള്ള ജോലികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഐഫോൺ 18 പ്രോയ്ക്ക് കഴിയും. അതേസമയം ബാറ്ററി കൂടുതൽ വേഗത്തിൽ തീരാതിരിക്കാനും സഹായിക്കും. എന്നാൽ പുതിയ 2 എൻഎം സാങ്കേതികവിദ്യയുടെ നിർമാണച്ചെലവ് കൂടുതലായതിനാൽ ഫോണിന്റെ മൊത്തം നിർമാണച്ചെലവ് ഉയരാനും സാധ്യതയുണ്ട്.

ബാറ്ററിയിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നു. ഐഫോൺ 18 പ്രോ മാക്‌സിന്റെ അമേരിക്കൻ മോഡലിൽ ഏകദേശം 5425 എംഎഎച്ച് ബാറ്ററിയും ഫിസിക്കൽ സിം സ്ലോട്ട് ഉള്ള മോഡലുകളിൽ ഏകദേശം 5,235 എംഎഎച്ച് ബാറ്ററിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോ മാക്‌സിന്റെ വിവിധ മോഡലുകളിൽ റിപ്പോർട്ട് ചെയ്‌ത 5088 എംഎഎച്ച്, 4823 എംഎഎച്ച് ശേഷികളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10 ശതമാനം വർധനയാണിത്.

വലിയ ബാറ്ററിക്ക് പുറമേ കൂടുതൽ കാര്യക്ഷമമായ എ20 Pro ചിപ്പും പുതിയ സി2 മോഡവും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. കോൽകോമിൽ നിന്നുള്ള മോഡം ഉപയോഗം കുറച്ച് സ്വന്തം മോഡം സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള ആപ്പിളിന്റെ ശ്രമത്തിന്റെ അടുത്ത ഘട്ടമായിരിക്കും സി2 മോഡം. കൂടുതൽ വൈദ്യുതി കാര്യക്ഷമതയും മികച്ച മൊബൈൽ നെറ്റ്‌വർക്ക് പ്രകടനവും ഇതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറയിലും ശ്രദ്ധേയമായ മാറ്റം ഉണ്ടായേക്കാം. വർഷങ്ങളായി പ്രോ ഐഫോണുകളിൽ സ്ഥിരമായ aperture ആണ് പ്രധാന ക്യാമറയിൽ ഉപയോഗിക്കുന്നത്. എന്നാൽ ഐഫോൺ 18 പ്രോ തലമുറയിൽ വേരിയബിൾ അപ്പർച്ചർ ക്യാമറ അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇത് ഉപയോഗിച്ച് ക്യാമറയിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. കൂടുതൽ വെളിച്ചമുള്ളപ്പോൾ അപ്പർച്ചർ ചെറുതാക്കാനും വെളിച്ചം കുറവുള്ളപ്പോൾ കൂടുതൽ തുറക്കാനും കഴിയും. ഇതിലൂടെ പ്രോട്രൈറ്റ് ഫോട്ടോകളിൽ കൂടുതൽ നിയന്ത്രണം, ചിത്രത്തിൽ എത്ര ഭാഗം വ്യക്തമായി കാണണം എന്നതിൽ കൂടുതൽ നിയന്ത്രണം എന്നിവ ലഭിക്കും.

ഐഫോൺ 18 പ്രോയിൽ മൂന്ന് പിൻ ക്യാമറകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയിൻ, അൾട്രാ വൈഡ്, ടെലിഫോട്ടോ എന്നീ മൂന്ന് ക്യാമറകളിലും 48 എംപി സെൻസറുകൾ ഉപയോഗിച്ചേക്കാം. അതായത് ഇത്തവണ കൂടുതൽ മെഗാ പിക്‌സൽ നൽകുന്നതിന് പകരം മികച്ച സെൻസറുകൾ, ഒപ്റ്റിക്‌സ് എന്നിവ ഉൾപ്പെടുത്തിയേക്കും. മുൻ ക്യാമറയും 18 എംപി ക്യാമറയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+