Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർടെലിന്റെ ഇരുട്ടടി, ബിഎസ്എൻഎൽ ഇനി വിയർക്കും; 24 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിൽ ഒരുകാലത്ത് ഉദിച്ചുയർന്ന നക്ഷത്രം പോലെയായിരുന്നു എയർടെൽ. അത്രയധികം ഉപഭോക്താക്കളുടെ എണ്ണവും വലിയ ബിസിനസുമായി ഒക്കെ നടന്നിരുന്ന കാലമുണ്ടായിരുന്നു ഭാരതി എയർടെൽ എന്ന സ്വകാര്യ ടെലികോം കമ്പനിക്ക്. എന്നാൽ ജിയോ കൂടുതൽ ശക്തിയാർജിച്ചത് ഏറ്റവും വലിയ തിരിച്ചടിയായ കമ്പനികളിൽ ഒന്നായിരുന്നു എയർടെൽ. ജിയോ കരുത്ത് നേടിയപ്പോൾ അത് ബാധിച്ചത് എയർടെലിനെയാണ്.

ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉൾപ്പെടെ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന എയർടെലിന്റെ ബിസിനസിൽ പിന്നീട് കാര്യമായ ഇടിവുണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും തിരിച്ചടികളിൽ നിന്നൊക്കെ കമ്പനി ഇപ്പോൾ അതിവേഗം കയറി വരികയാണ്. ടെലികോം വിപണി കൂടുതൽ മത്സരിധിഷ്ഠിതമായ സാഹചര്യത്തിൽ ഇതേ പാത പിന്തുടരാൻ തന്നെയാണ് എയർടെല്ലിന്റെയും തീരുമാനം എന്നുറപ്പാണ്.

airteloffers

അതിന്റെ ഭാഗമായി അവർ പുതിയൊരു റീചാർജ് പ്ലാനുമായാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ ജിയോക്ക് ഒപ്പം തന്നെ എയർടെലിനെ സംബന്ധിച്ച് ഭീഷണിയാവുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ കൂടിയാണ്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിനെ കടത്തിവെട്ടാൻ ശേഷിയുള്ള ഒരു വജ്രായുധവുമായാണ് കമ്പനിയുടെ വരവ്.

ദൈർഘ്യമേറിയ പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ടാണ് ബിഎസ്എൻഎൽ പലപ്പോഴും കൈയടി നേടിയിട്ടുള്ളത്. അതും കുറഞ്ഞ ചിലവിൽ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ മറ്റാർക്കും ശേഷിയുണ്ടായിരുന്നില്ല. ഇവിടേക്കാണ്‌ എയർടെൽ രംഗ പ്രവേശനം ചെയ്‌തിരിക്കുന്നത്.

എയർടെൽ 1999 രൂപ പ്ലാൻ

എയർടെൽ 1999 രൂപയ്ക്ക് 365 ദിവസത്തേക്ക് നൽകുന്ന ഓഫറാണ് ഇപ്പോൾ പ്രധാ ചർച്ച വിഷയം. കൂടാതെ ഇതിന് പുറമേ 24 ജിബി ഡാറ്റയും അൺലിമിറ്റഡ് റോമിംഗ്, എസ്‌ടിഡി, ലോക്കൽ കോളുകൾ എന്നിവയും ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇത് കൂടാതെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും അയക്കാനുള്ള അവസരവും ലഭിക്കും.

താങ്ങാനാവുന്ന വിലയിൽ വിപുലീകൃത സാധുത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്. ഈ പ്ലാനിന് പ്രതിദിനം ഏകദേശം 5 രൂപ മാത്രമാണ് ചിലവാവുക, ഇത് 365 ദിവസത്തേക്ക് സാധുതയുള്ള റീചാർജ് പ്ലാൻ കൂടിയായിരിക്കും. ഇത് മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇതൊരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ തന്നെയാന്നെന്ന കാര്യത്തിൽ ഒട്ടും സംശയവുമില്ല.

ഇത്തരമൊരു പ്ലാൻ അവതരിപ്പിക്കാൻ എയർടെല്ലിനെ സംബന്ധിച്ചിടത്തോളം പ്രധാനമായും കാരണമായത് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. ഈ കഴിഞ്ഞ കാലയളവിൽ പോലും 2.4 മില്യൺ ഉപഭോക്താക്കളെയാണ് അവർക്ക് നഷ്‌ടമായത്. മറിച്ച് ബിഎസ്എൻഎൽ ആവട്ടെ മൂന്ന് മില്യണിൽ അധികം പുതിയ ഉപയോക്താക്കളെ നേടുകയും ചെയ്‌തിരുന്നു.

നിലവിൽ ഏതാണ്ട് ഇതുപോലെയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ ഒരുപാടുണ്ട്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചുകൊണ്ട് സമാനമായ ഓഫറുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട പ്ലാനുകളിൽ ഒന്നിന് ഒരു വർഷ കാലത്തേക്ക് 1899 രൂപ മാത്രമാണ് ചിലവ്. പക്ഷേ നവംബർ ഏഴിന് ഈ ഓഫർ തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+