ജിയോയും ബിഎസ്എൻഎല്ലും എയറിലാണ്..; കാരണം എയർടെലിന്റെ ഈ പ്ലാൻ, 720 ജിബി ഡാറ്റ ഈ വിലയ്‌ക്കോ?
ശക്തമായ പോരാട്ടങ്ങൾക്ക് വേദിയാവുകയാണ് ഇന്ത്യൻ ടെലികോം വ്യവസായ മേഖല. മുൻനിരയിൽ തന്നെയുള്ള ഓരോ കമ്പനികളും അത്രയും മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ചാക്കിട്ട് പിടിക്കുകയാണ്.റീചാർജ് പ്ലാനുകൾ തന്നെയാണ് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് തിരിച്ചറിഞ്ഞ റിലയൻസ് ജിയോയും ബിഎസ്എൻഎലും ഒക്കെ ഇപ്പോൾ വലിയ ഓഫറുകളാണ് നൽകി വരുന്നത്.
വിപണിയിൽ പരസ്‌പരം ഏറ്റുമുട്ടുന്ന കമ്പനികളായ ജിയോയും ബിഎസ്എൻഎല്ലും മാത്രമല്ല ഇവിടെ സർവീസ് പ്രൊവൈഡർമാരായുള്ളത്. ജിയോ ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ വിപണി പിടിച്ചുകുലുക്കിയ എയർടെലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്നും എയർടെലിനൊപ്പം തന്നെ തുടരുന്ന കോടിക്കണക്കിന് ഉപഭോക്താക്കളുണ്ട്. അവർക്ക് വേണ്ടി കമ്പനി നിരവധി ഓഫറുകളാണ് നൽകി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡാറ്റയും ഫ്രീ കോളും തന്നെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന വിഷയങ്ങൾ, ഒപ്പം ഇന്റർനെറ്റ് വേഗതയും. എന്നാൽ എയർടെലിനെ സംബന്ധിച്ച് നെറ്റ് വേഗത ഒരു വിഷയമേ അല്ല എന്നതാണ് യാഥാർഥ്യം. രാജ്യത്തെ ഏറ്റവും മികച്ച 5ജി സംവിധാനം നിലവിലുള്ള കമ്പനികളിൽ ഒന്നാണ് എയർടെൽ. നിലവിൽ കമ്പനി നൽകി വരുന്ന ഏറ്റവും മികച്ച ദൈർഘ്യമേറിയ ഓഫറിനെ കുറിച്ച് പറയാം.
എയർടെൽ 3599 രൂപ പ്ലാൻ
നിലവിൽ കമ്പനി നൽകി വരുന്ന ഏറ്റവും മികച്ച ദീർഘകാല ഓഫറുകളിൽ ഒന്നാണിത്. ഭാരതി എയർടെല്ലിന്റെ ഈ റീചാർജ് പ്ലാനിൽ ദിവസേന 2ജിബി ഹൈ-സ്‌പീഡ് ഡാറ്റ നിങ്ങൾക്കായി വാഗ്‌ദാനം ചെയ്യുന്നു. ഇത് വർഷം മുഴുവനായും നൽകുന്നതിനാൽ നിങ്ങൾക്ക് ആകെ 720 ജിബിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസം പത്ത് രൂപയിൽ താഴെ നിരക്കിൽ ഇത്രയും മികച്ച ഓഫർ വേറെ എവിടെ കിട്ടാനും ബുദ്ധിമുട്ടാണ്.
ഡാറ്റ ഓഫറിന് പുറമേ, സൗജന്യ നാഷണൽ റോമിംഗ് ആസ്വദിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. രാജ്യത്തുടനീളമുള്ള ഏത് ടെലികോം നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദിവസേന 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങൾ കൂടി ഈ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഇതിന് പുറമേ നിങ്ങളുടെ മേഖല 5ജി കവറേജ് കിട്ടുന്ന ഇടമാണെങ്കിൽ സൗജന്യ 5ജിയും ആസ്വദിക്കാനുള്ള അവസരവും നിങ്ങൾക്കുണ്ട്. നിലവിൽ എയർടെൽ നൽകുന്ന ഈ ഓഫർ എന്തുകൊണ്ടും അഫോർഡബിൾ തന്നെയാണെന്ന് നിസംശയം പറയാം. കാരണം ദിവസേനയുള്ള ഓഫർ വച്ച് കണക്കുകൂട്ടുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ പത്ത് രൂപയിൽ താഴെയാണ്.
ഇനി എയർടെലിന്റെ പുതിയ ചില ഓപ്‌ഷനുകൾ കൂടി പരിചയപ്പെടുത്തി തരാം. ഇതിൽ പ്രതിദിന ഡാറ്റ അലവൻസുകൾ തീർന്നതിന് ശേഷവും ആനുകൂല്യങ്ങൾ നൽകുന്നത് തുടരാനുള്ള ചില റീചാർജ് പ്ലാനുകളുമുണ്ട്. ഇതിനായി 161 രൂപ, 181 രൂപ, 351 രൂപ എന്നിങ്ങനെയുള്ള ഓഫറുകൾ നിങ്ങളെ കാത്തിരിപ്പുണ്ട്.












Click it and Unblock the Notifications