Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയ്ക്ക് എയർടെലിന്റെ ഇരുട്ടടി; ദിവസേന 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും ഹോട്ട്സ്‌റ്റാറും, വില എത്ര?

ഇന്ത്യൻ വിപണിയിൽ ശക്തമായ സ്വാധീനമുള്ള ടെലികോം കമ്പനികളിൽ ഒന്നാണ് എയർടെൽ. നിലവിൽ സ്വകാര്യ മേഖലയിൽ ജിയോയാണ് എയർടെലിന്റെ പ്രധാന എതിരാളി. ശരിക്കും പറഞ്ഞാൽ ജിയോയുടെ വരവ് കൊണ്ട് ഏറ്റവും നഷ്‌ടമായത് എയർടെലിന് കൂടിയാണ്. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ കമ്പനി എന്ന നിലയിലേക്ക് എയർടെൽ വളരുന്നതിനിടെയാണ് ജിയോ വിപണിയിൽ അവതരിച്ചത്. അവിടെ നിന്ന് താഴേക്കായിരുന്നു എയർടെൽ പോയത്.

എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി അവർ തിരിച്ചുവരവിന്റെ പാതയിലാണ്. ബ്രോഡ്ബാൻഡ് സംവിധാനം ഉൾപ്പെടെ ഉള്ളതിനാൽ അവർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. അവരുടെ റീചാർജ് പ്ലാനുകളിലും ഈ മാറ്റം പ്രകടമാണ്. ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കാൻ മികച്ച പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ടാണ് എയർടെൽ ഇപ്പോൾ രംഗത്ത് വരുന്നത്.

airtelplannews

അടുത്തിടെ അവർ കൊണ്ടുവന്ന ഒരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ തന്നെ ഇതിന് ഉദാഹരണമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണങ്ങൾ നൽകുന്ന പ്ലാനുകളിലാണ് ഇപ്പോൾ എയർടെല്ലിന്റെയും ശ്രദ്ധ. അതിന്റെ ഭാഗമായാണ് അവർ പുതിയ പ്ലാൻ അവതരിപ്പിച്ചത്. ഡെയിലി ഡാറ്റയും ഫ്രീ കോളും സൗജന്യ എസ്എംഎസും മാത്രമല്ല വേറെയും ആനുകൂല്യങ്ങൾ ഈ പ്ലാനിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. അറിയാം ഈ അടിപൊളി പ്ലാനിനെ കുറിച്ച്...

എയർടെൽ 398 രൂപ പ്ലാൻ

ദൈർഘ്യമേറിയ വാലിഡിറ്റിയുള്ള പ്ലാനുകളിൽ നിന്ന് വ്യത്യസ്‌തമായി ഒരു മാസം അഥവാ 28 ദിവസത്തെ കാലാവധിയുമായാണ് എയർടെൽ ഈ പ്ലാൻ കൊണ്ട് വരുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതിനൊപ്പം വരുന്നു.

ദിവസേനയുള്ള 2 ജിബി ഡാറ്റ അലവൻസ് ഉപയോഗിച്ചതിന് ശേഷം, ഉപയോക്താക്കൾക്ക് 64 Kbps വരെ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കുന്നത് തുടരാം. കൂടാതെ ഈ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റയും നിങ്ങൾക്ക് നൽകും. അടുത്തകാലത്തായി എയർടെൽ വിപണിയിൽ അവതരിപ്പിച്ച ഏറ്റവും അഫോർഡബിൾ പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

കൂടാതെ ഈ പ്ലാൻ വാങ്ങുന്നതിലൂടെ ലഭ്യമായ റിവാർഡുകളുടെ തത്സമയ സ്‌പോർട്‌സ്, സിനിമകൾ, വെബ് സീരീസുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നൽകുന്ന ഹോട്ട്‌സ്‌റ്റാർ മൊബൈലിലേക്കുള്ള 28 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്. കൂടാതെ സൗജന്യ ഹലോ ട്യൂൺ സേവനവും ഈ പ്ലാൻ നിങ്ങൾക്ക് നൽകുന്നതാണ്. ഇത് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന സേവനം മറ്റ് കമ്പനികളേക്കാൾ മികച്ച ഓഫർ തന്നെയാണ്.

എന്നാൽ ഇതോടെ ഏറ്റവും വലിയ തിരിച്ചടി കിട്ടാൻ പോവുന്നത് ജിയോക്ക് തന്നെയാവും. നിലവിൽ ജിയോയും എയർടെലും തമ്മിലാണ് സ്വകാര്യ മേഖലയിൽ വലിയ മത്സരം നടക്കുന്നത്. ഒരു മാസത്തെ പ്ലാനിൽ എയർടെൽ ജിയോയെ കടത്തിവെട്ടാനാണ് സാധ്യത. അങ്ങനെയെങ്കിൽ വിപണിയിലെ മത്സരം കുറച്ചുകൂടി കണ്ടറിയേണ്ട നിലയിലാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+