Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും കൊതിക്കുന്ന ഓഫറുമായി ബിഎസ്എൻഎൽ; ഈ പ്ലാനിന്റെ കാലാവധി നീട്ടി, 425 ദിവസം സുഖിക്കാം, വില?

രാജ്യത്തെ ടെലികോം മേഖലയിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളുകയാണ് ബിഎസ്എൻഎൽ. പലപ്പോഴും അവർ പിന്നിലേക്ക് പോവുന്ന ഘട്ടം വരുമ്പോഴെല്ലാം ആ വീഴ്‌ചയിൽ നിന്ന് പിടിച്ചുകയറാനുള്ള നടപടികൾ കൃത്യമായി അവർ നടപ്പിലാക്കാറുണ്ട്. അടുത്ത കാലത്തായി ബിഎസ്എൻഎല്ലിന് ചെറിയ തിരിച്ചടികൾ വരിക്കാരുടെ എണ്ണത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ അതൊക്കെയും മറികടന്നു കൊണ്ടാണ് ബിഎസ്എൻഎൽ വിപണിയിൽ പിടിച്ചു നിൽക്കുന്നത്. റിയലൻസ് ജിയോ, ഭാരതി എയർടെൽ ഉൾപ്പെടെയുള്ള കമ്പനികൾ ശക്തമായ മുന്നേറ്റം കാഴ്‌ച വയ്ക്കുമ്പോൾ അവരോടൊക്കെ മുട്ടി നിൽക്കാൻ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് സാധിക്കുന്നു എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം.

bsnl2399plan

അതിന്റെ പ്രധാന കാരണം ബിഎസ്എൻഎൽ നൽകുന്ന ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളാണ്. 4ജി സേവനം പോലും നൽകാത്ത ഒരു കമ്പനി ആയിട്ട് കൂടി ബിഎസ്എൻഎല്ലിനോട് കൂടുതൽ ഉപഭോക്താക്കൾ ചേർന്ന് നിൽക്കാനുള്ള കാരണവും ഇത് തന്നെയാണ്. കുറഞ്ഞ വിലയിൽ കൂടുതൽ കാലാവധിയും ആനുകൂല്യങ്ങളും ലഭിക്കുന്ന അടിപൊളി പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

അത്തരത്തിൽ ബിഎസ്എൻഎൽ ഓരോ സമയത്തും സാഹചര്യത്തിനും അനുസരിച്ച് പ്ലാനുകളിൽ ചില മാറ്റങ്ങൾ വരുത്തുന്നതും പതിവാണ്. നേരത്തെ പറഞ്ഞത് പോലെ വരിക്കാരുടെ എണ്ണത്തിലെ കുറവ് കൊണ്ടായിരിക്കാം ഇപ്പോഴിതാ തങ്ങളുടെ ഒരു ജനപ്രിയ പ്ലാനിൽ മികച്ച ചില മാറ്റങ്ങളുമായി കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. കൂടുതൽ ഗുണകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ

ബിഎസ്എൻഎൽ അതിന്റെ 2399 രൂപയുടെ റീചാർജ് പ്ലാനിന്റെ കാലാവധി അധിക ചാർജുകളൊന്നും കൂടാതെ ഒരു മാസത്തേക്ക് നീട്ടിയിരിക്കുകയാണ് ഇപ്പോൾ. 2399 രൂപ വിലയുള്ള ഈ പ്ലാൻ ഏകദേശം 13 മാസത്തെ അല്ലെങ്കിൽ 395 ദിവസത്തെ വാലിഡിറ്റിയാണ് ഇതുവരെ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ഈ കാലയളവിലാണ് കാര്യമായ വർധന വരുത്താൻ ബിഎസ്എൻഎൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഈ പ്ലാനിൻ്റെ സാധുത 14 മാസമായി നീട്ടിയിരിക്കുകയാണ് ബിഎസ്എൻഎൽ. 425 ദിവസത്തെ വാലിഡിറ്റിയാണ് അവർ വാഗ്‌ദാനം ചെയ്യുന്നത്. ഇത് മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ വച്ച് നോക്കുമ്പോൾ വളരെ വലിയൊരു മാറ്റം തന്നെയാണെന്ന് നിസംശയം പറയാം. കാരണം അവർ ആരും തന്നെ ഇത്രയും മികച്ച ഓഫർ വാഗ്‌ദാനം ചെയ്യുന്നില്ല.

എന്തൊക്കെയാണ് ആനുകൂല്യങ്ങൾ

2,399 രൂപയുടെ ഈ ജനപ്രിയ പ്ലാനിൽ ലോക്കൽ റോമിംഗ് കോളുകൾ ഉൾപ്പെടെ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാൻ കഴിയും. ഇത് 425 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്നു എന്ന പ്രത്യേകത ഉണ്ട്. അതായത് മൊത്തം 850 ജിബി ഡാറ്റ ലഭിക്കും. കൂടാതെ നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങൾ അയക്കാനുള്ള അവസരവും പ്ലാനിൽ ലഭിക്കും.

മറ്റ് കമ്പനികളുടെ പ്ലാനുകൾ

ഈ ഒരു വർഷത്തെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 2.5 ജിബി ഡാറ്റയോടെ 3,599 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നത്. ബിഎസ്എൻഎൽ പ്ലാനുമായി ഒത്ത് നോക്കുമ്പോൾ ഇതിന് ഉയർന്ന വിലയും കുറഞ്ഞ വാലിഡിറ്റിയുമാണ് ഉള്ളത്. എന്നാൽ 5ജി സേവനം ബിഎസ്എൻഎല്ലിന് ഇല്ലെന്നത് മാത്രമാണ് ഒരേയൊരു ന്യൂനത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+