ബിഎസ്എൻഎലിന്റെ ഇരുട്ടടി; 197 രൂപയുടെ പ്ലാനിൽ അടിമുടി മാറ്റം, കാലാവധി ചുരുക്കി, അൺലിമിറ്റഡ് കോൾ ഇല്ലേ?
ബിഎസ്എൻഎൽ വിപണിയിൽ എന്നും ഒരു താര തിളക്കം തന്നെയാണ്. ചില കാരണങ്ങൾ മൂലം ഇടയ്ക്ക് ഒന്ന് തളർന്നെങ്കിലും ഇപ്പോൾ അവർ വളരെയധികം മുന്നേറിയിരിക്കുന്നു. പല തരത്തിലുള്ള ഓഫറുകളും സേവനങ്ങളുമായി കമ്പനി കളം പിടിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ. ഇന്ത്യക്കാർക്ക് ബിഎസ്എൻഎലിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് പറയുന്നത് ഒരിക്കലും വെറുതെയല്ല. കാരണം അവർ അത്രകണ്ട് നല്ല സേവനങ്ങളാണ് നമ്മൾക്കായി ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ കൂടുതൽ മെച്ചപ്പെട്ട കണക്‌ടിവിറ്റി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് അവർ. നേരത്തെ 3ജി സേവനങ്ങൾ മാത്രം നൽകിയിരുന്ന കമ്പനിയായിരുന്നു എങ്കിൽ ഇന്ന് ആ പേര് മാറി. എതിരാളികൾ പോലും കളിയാക്കിയിരുന്നത് ഈ ഇന്റർനെറ്റ് വേഗത അടക്കമുള്ള കാര്യങ്ങളുടെ പേരിലായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ അവർ ഇക്കാര്യത്തിൽ മുന്നേറ്റം പ്രകടിപ്പിക്കുകയാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യത്തിൽ അവർ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ പോലും കമ്പനി അടുത്തിടെ 4ജി ടവറുകൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച കവറേജും വേഗതയേറിയ ഇന്റർനെറ്റ് വേഗതയും നൽകാനാണ് ബിഎസ്എൻഎൽ ശ്രമിച്ചത്. ഉപഭോക്താക്കൾ കമ്പനിക്ക് എത്ര പ്രാധാന്യമേറിയതാണ് എന്ന് വ്യക്തമാക്കുന്ന കാര്യമായിരുന്നു ഇത്.
കഴിഞ്ഞ വർഷങ്ങളിൽ ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികൾ 5ജി സേവനങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്‌ച വയ്ക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ബിഎസ്എൻഎലും മാറ്റത്തിന് ശ്രമം തുടങ്ങിയത്. വൈകാതെ രാജ്യത്തെ അതിവേഗ ഇന്റർനെറ്റ് സേവനത്തിലേക്ക് അവരും ചുവടുമാറുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
ധാരാളം കിടിലം ഓഫറുകൾ, പ്രീ പെയ്‌ഡ് പ്ലാനുകൾ എന്നിവയുമായി അവർ ഉപഭോക്താക്കളെ ആകർഷിക്കുകയും അവരെ വീഴ്ത്തുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളാണ് കൂടുതലും. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്ന ബിഎസ്എൻഎൽ വാക്യത്തിന് കളങ്കം വീഴ്‌ത്തുന്ന അറിയിപ്പാണ് അറുതിടെ വന്നത്. അവരുടെ ജനപ്രിയ 197 രൂപ പ്ലാനിൽ ആനുകൂല്യങ്ങൾ വെട്ടികുറച്ചിരിക്കുന്നു, മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ബിഎസ്എൻഎൽ 197 രൂപ പ്ലാൻ
70 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇതിൽ 15 ദിവസത്തെ പ്രധാന ആനുകൂല്യങ്ങൾ അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി വോയ്‌സ് കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഉണ്ടായിരുന്നത്. എന്നാൽ പുതുക്കിയ പ്ലാൻ മൊത്തത്തിലുള്ള വാലിഡിറ്റി 54 ദിവസമായി കുറക്കുകയും കൂടാതെ പ്രധാന ആനുകൂല്യങ്ങൾ വെട്ടിച്ചുരുകുകയും ചെയ്‌തിരിക്കുകയാണ്.
ബിഎസ്‌എൻഎല്ലിന്റെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് പുതുക്കിയ 197 രൂപ പ്രീപെയ്‌ഡ് പ്ലാൻ ഇപ്പോൾ 300 മിനിറ്റ് വോയ്‌സ് കോളുകൾ, മൊത്തം 4 ജിബി ഡാറ്റ, പൂർണ്ണ വാലിഡിറ്റി കാലയളവിലേക്ക് 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവയാണ് നൽകുക. ഡാറ്റ പരിധി തീർന്നാലും, ഉപയോക്താക്കൾക്ക് ഇപ്പോഴും മൊബൈൽ ഇന്റർനെറ്റ് ലഭ്യമാകും, പക്ഷേ 40 കെബിപിഎസ് കുറഞ്ഞ വേഗതയിൽ മാത്രമായിരിക്കും അത്.
ദിവസേനയുള്ള എസ്എംഎസും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും നീക്കം ചെയ്‌തത് വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് തിരിച്ചടിയാവും എന്നുറപ്പാണ്. പ്ലാൻ വാലിഡിറ്റിയിൽ 16 ദിവസത്തെ കുറവും വരുത്തിയത് വലിയ നഷ്‌ടമാണ്. മൊബൈൽ നമ്പർ സജീവമായി ഇത്രയും ദിവസം കുറഞ്ഞ വിലയിൽ നിലനിർത്താമെന്ന മോഹവും ഇതോടെ വെറുതെയാവുകയാണ്.












Click it and Unblock the Notifications