ബിഎസ്എൻഎൽ ഓഫറുകൾക്ക് എന്തൊരു ചേലാണ്; 10 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വില കേട്ടാൽ ഞെട്ടും!
വളരെയധികം പ്രത്യേകതകൾ ഉള്ളൊരു ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. നമ്മുടെ നാട്ടിൽ ഇത്രയധികം കൊണ്ടാടപ്പെട്ട മറ്റൊരു കമ്പനി ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം സാധാരണഗതിയിൽ സ്വകാര്യ കമ്പനികൾക്ക് മുന്നിൽ എല്ലാവരും പൊതുമേഖലാ സ്ഥാപനത്തെ മാറ്റി നിർത്തുകയാണ് പതിവ്. എന്നാൽ ബിഎസ്എൻഎലിന്റെ കാര്യത്തിൽ മാത്രം അത് നേരെ തിരിച്ചായിരുന്നു എന്നതാണ് യാഥാർഥ്യം.
കാലമിത്ര കഴിഞ്ഞിട്ടും വിപണിയിൽ മാറ്റത്തിന്റെ വിപ്ലവം ഉണ്ടായിട്ടും അവർ ഇപ്പോഴും തങ്ങളുടെ സ്ഥാനം പ്രസക്തമാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. എങ്കിലും അവരെ സംബന്ധിച്ച് ഇനിയും ഒട്ടേറെ മുന്നേറാനുണ്ട് എന്നതാണ് പ്രധാന കാര്യം. ഇപ്പോഴത്തെ കാലത്തും അവർക്ക് സ്വീകാര്യത ഉണ്ടാവാൻ കാരണം അവരുടെ മികച്ച പ്ലാനുകൾ തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

ബിഎസ്എൻഎലിനെ സംബന്ധിച്ച് ഇതൊരു പ്രായശ്ചിത്തം കൂടിയാണ്. നേരത്തെ ഒരു സമയത്ത് തകർച്ചയുടെ വക്കിൽ എത്തിയിരുന്നു അവർ. കാലഹരണപ്പെട്ട രീതികളും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഒക്കെ കൂടിയായപ്പോഴാണ് അന്ന് കമ്പനി താഴേക്ക് പോയത്. ഇന്ന് പക്ഷേ സാഹചര്യം അപ്പാടെ മാറി. പൂർണമായും പ്രൊഫഷണൽ രീതികൾ പിന്തുടരുകയാണ് കമ്പനി ഇപ്പോൾ.
അതിനാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിലാണ് അവർ എല്ലാവിധത്തിലുള്ള മുന്നേറ്റവും നടത്തി കൊണ്ടിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി എന്ന സെഗ്മെന്റിൽ വളരെ മികച്ച പ്ലാനുകളാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരുപിടി മികച്ച പ്ലാനുകൾ തന്നെ സ്വന്തമായുണ്ട്.
അത്തരത്തിൽ അവരുടെ ചില പ്ലാനുകൾ വിപണിയിലെ എതിരാളികളെ ഒന്നാകെ ധർമ്മ സങ്കടത്തിൽ ആക്കിയിട്ടുണ്ട്. അതിന് കാരണം അവയുടെ കുറഞ്ഞ വിലയാണ്. വളരെ കുറഞ്ഞ വില എന്ന് പറയുമ്പോൾ, മറ്റ് കമ്പനികൾ നൽകുന്നതിന്റെ പകുതി നിരക്കിലാണ് ബിഎസ്എൻഎൽ ചില സേവനങ്ങൾ നൽകുന്നത്. അത്തരത്തിൽ ഒരു മികച്ച പ്ലാനിനെ കുറിച്ചറിയാം.
ബിഎസ്എൻഎൽ 147 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ 147 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ, എസ്‌ടിഡി, റോമിംഗ്), പ്രതിദിനം 100 എസ്എംഎസ്, 30 ദിവസത്തേക്ക് 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതായത് ഇത്രയും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് നിങ്ങൾക്ക് റീചാർജിനെ കുറിച്ച് ആലോചിച്ച് വേവലാതിപ്പെടേണ്ട എന്നർത്ഥം.
പ്ലാനിൽ സൗജന്യ വ്യക്തിഗതമാക്കിയ റിംഗ് ബാക്ക് ടോൺ സേവനവും കൂടി ഉൾപ്പെടുന്നു. കൂടാതെ ഇതിന് പ്രതിദിന ഡാറ്റ ക്വാട്ടയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഇത്രയും അധികം ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നത് ബിഎസ്എൻഎലിനു മാത്രം സാധ്യമായ ഒരു കാര്യമാണ്. അത് മറ്റ് കമ്പനികളുടെ പ്ലാനുകൾ എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും.












Click it and Unblock the Notifications