ബിഎസ്എൻഎൽ ഒരു സംഭവം തന്നെ; ആരെയും വീഴ്‌ത്തുന്ന പ്ലാൻ, 144 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?
ഇന്ത്യൻ ബിഎസ്എൻഎൽ എന്ന കമ്പനിയോളം കുറഞ്ഞ നിരക്കിൽ ഓഫർ നൽകുന്ന മറ്റൊരു സ്ഥാപനവും ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം. കാരണം ഓരോ കാലത്തും അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകത ഉണ്ട്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ മറുവശത്ത് ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ഒരു കാര്യം തന്നെയാണ്.
ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഉപഭോക്താക്കളെ എങ്ങനെ കൈയിലെടുക്കാൻ കഴിയുമോ അങ്ങനെയൊക്കെ അതിനായി ശ്രമിക്കുക എന്നത് മാത്രമാണ് അവരുടെ ശ്രമവും പരമമായ ലക്ഷ്യവും. അതിനായി ഓഫറുകളുടെയും റീചാർജ് പ്ലാനുകളുടേയും ഒക്കെ കാര്യത്തിൽ അവർ ഏതറ്റം വരെയും പോവുമെന്ന പ്രത്യേകത കൂടിയുണ്ട്. അടുത്തകാലത്തായി അതിന് ഒട്ടും കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല ആക്കം കൂടിയിട്ടേ ഉള്ളൂ.

ഈ പൊതുമേഖലാ കമ്പനി മുന്നോട്ട് വയ്ക്കുന്ന പ്ലാനുകളിൽ എല്ലാം തന്നെ സാധാരണക്കാരുടെ ആവശ്യങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. എന്തൊക്കെ തരത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമോ അത്തരത്തിൽ എല്ലാം അവർ ശ്രമിക്കുന്നുണ്ട്. അതിനാൽ തന്നെ അവരുടെ പ്ലാനുകൾക്ക് എല്ലാം നല്ല ആവശ്യക്കാരുമുണ്ട്. ബജറ്റ് ഫ്രണ്ട്ലി എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന പ്ലാനുകൾ.
ഇക്കാരണത്താൽ തന്നെ സ്വകാര്യ മേഖലയിലെ ഏതൊക്കെ കമ്പനികൾ വന്നു മുട്ടിയാലും ബിഎസ്എൻഎല്ലിനെ പ്ലാനുകളുടെ വൈവിധ്യത്തിന്റെ കാര്യത്തിൽ വട്ടം വയ്ക്കാൻ കഴിയില്ലെന്നതാണ് പരസ്യമായ രഹസ്യം. ഒരുപൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ അവരെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അവർക്ക് പരിമിതികൾ ഏറെയുണ്ട് താനും. അതാണ് അവരെ പിന്നിലേക്ക് വലിച്ചിരുന്നത്.
എന്നാലും മുതിർന്ന ആളുകളിൽ വലിയൊരു വിഭാഗം ഇപ്പോഴും ബിഎസ്എൻഎൽ എന്ന കമ്പനിയെ ആശ്രയിച്ചാണ് അവരുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്തെന്നാൽ മറ്റ് കമ്പനികൾ പ്ലാനുകളിൽ ചെറിയ രീതിയിൽ എങ്കിലും ഡാറ്റ ഉൾപ്പടുത്തി വലിയ വില ചുമത്തുമ്പോൾ ഒറ്റയാൾ പോരാട്ടമാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഏത് സാധാരണക്കാരനും അഫോർഡബിൾ ആയിട്ടുള്ള പ്ലാനുകളാണ് അവരുടെ സവിശേഷത.
അത്തരത്തിൽ ബിഎസ്എൻഎൽ അടുത്തകാലത്തായി ഒട്ടേറെ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സമ്മാൻ പ്ലാൻ ആയിരുന്നു. അതുപോലെ തന്നെ ഡാറ്റയും ഫ്രീ കോളും എസ്എംഎസും ഒക്കെയുള്ള നല്ലൊരു പ്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കുറഞ്ഞ ചിലവിൽ കൂടുതൽ കാലാവധി കിട്ടുന്ന ഒരു പ്ലാൻ ആണ് 485 രൂപയുടേത്. അതിന്റെ പ്രത്യേകതകളും ആനുകൂല്യങ്ങളും അറിയാം.
ബിഎസ്എൻഎൽ 485 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 485 രൂപ പ്രീപെയ്‌ഡ് പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടയുള്ള ആനുകൂല്യങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു. എങ്കിലും പ്രതിദിന പരിധിയായ 2 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഡാറ്റയുടെ വേഗത 40 കെബിപിഎസായി കുറയുന്നു. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 72 ദിവസമാണ്.
ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ താൽപ്പര്യമുള്ള ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് ബിഎസ്‌എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചോ ടെൽകോയുടെ വെബ്‌സൈറ്റ് വഴിയോ ചെയ്യാൻ സാധിക്കും. ഇനി അതല്ലാതെ തന്നെ സാധാരണ മാർഗങ്ങളായ ഫോൺപേ, സിആർഇഡി, ജിപേ, തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾ/പ്ലാറ്റ്‌ഫോമുകൾ വഴിയും ഈ പ്ലാൻ റീചാർജ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications