വെടിക്കെട്ട് പ്ലാനുമായി ബിഎസ്എൻഎൽ; 397 രൂപ മുടക്കിയാൽ 150 ദിവസം വാലിഡിറ്റി ..! അൺലിമിറ്റഡ് കോളും
ടെലികോം വിപണിയിൽ ഏത് കൊലകൊമ്പൻ വന്നാലും ബിഎസ്എൻഎല്ലിന്റെ തട്ടുതാണ് തന്നെ ഇരിക്കും എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? അത് വളരെ ലളിതമാണ്. സാങ്കേതിക വിദ്യയുടെ പുത്തൻ കുതിച്ചു ചാട്ടത്തിന്റെ വേഗതയ്ക്ക് ഒപ്പം ഓടിയെത്താൻ ഒരിത്തിരി വൈകുന്നുണ്ടെങ്കിലും ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കീശയുടെ കനം അറിയുന്നവരാണ് എന്നതാണ് അതിന്റെ ഒരേയൊരു കാരണം.
ഇന്ത്യയിൽ മറ്റേത് ടെലികോം വമ്പന്മാരെ എടുത്ത് നോക്കിയാലും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ ഓഫറുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ ബിഎസ്എൻഎല്ലിന് ഒപ്പമെത്താൻ അവർക്കൊന്നും കഴിയില്ല. അതിന് ഉദാഹരണം ചോദിച്ചാൽ ഒട്ടനവധിയുണ്ട്. ഇപ്പോൾ 4ജി വിപണിയിൽ നിന്ന് 5ജിയിലേക്ക് കൂടി അവർ കാലെടുത്ത് വയ്ക്കുമ്പോൾ മറ്റ് കമ്പനികൾ വിറയ്ക്കുന്നത് അവർ ചെറിയ തുകയ്ക്ക് നൽകുന്ന മികച്ച ഓഫറുകൾ കുറിച്ച് ഓർത്ത് തന്നെയാണ്.

അത്തരത്തിൽ ബിഎസ്എൻഎൽ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു പ്രധാന ഘടകം അവരുടെ ഓഫറുകളിടെ വാലിഡിറ്റിയാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതൽ കാലാവധി എന്ന അവരുടെ തത്വം അനുസരിക്കുന്ന ഒരു അടിപൊളി ഓഫറിനെ കുറിച്ചാണ് ഇന്ന് നാം പറയുന്നത്. വെറും 397 രൂപ മാത്രം മുടക്കിയാൽ നിങ്ങൾക്ക് നേടാനാവുക 150 ദിവസത്തെ കാലാവധിയാണ്, അതൊരിക്കലും നിസാര കാര്യമല്ല.
ബിഎസ്എൻഎൽ 397 പ്ലാൻ: സവിശേഷതകൾ
ആദ്യ 30 ദിവസത്തേക്ക് ഏത് നമ്പറിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ലഭിക്കുന്നു എന്നതാണ് 397 രൂപയുടെ ഓഫറിന്റെ പ്രത്യേകത. അതിനുശേഷം ഉപയോക്താക്കള്‍ക്ക് ശേഷിക്കുന്ന 120 ദിവസത്തേക്ക് സൗജന്യ ഇന്‍കമിംഗ് കോളുകള്‍ ആസ്വദിക്കാനാകും. ഔട്ട്‍ഗോയിങ് കോളുകൾക്ക് ആവശ്യാനുസരണം ടോക്ക് ടൈകം ആഡ് ചെയ്‌ത് ഉപയോഗിക്കാം.
ആകെ 150 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിലുള്ളത്. എന്നാൽ അതിൽ മുപ്പത് ദിവസം മാത്രമാവും ഡാറ്റ ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ കഴിയുക. ശേഷിക്കുന്ന ദിവസങ്ങൾ നിങ്ങളുടെ സിം സജീവമായി നിലനിർത്താൻ കഴിയും ഈ ഓഫറിലൂടെ. രണ്ടാമത്തെ സിം ആയി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളുകൾക്ക് ഇതിലും ഉപകാരമുള്ള മറ്റൊരു ഓഫറില്ല.
ആദ്യ മാസം പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. 2 ജിബിക്ക് ശേഷം 40 കെബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടരാനും കഴിയും. ആദ്യ 30 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും സൗജന്യമായി കിട്ടും. 30 ദിവസത്തിനു ശേഷം ആവശ്യമെങ്കില്‍ ഡാറ്റയ്ക്കും, എസ്എംഎസിനും ബൂസ്‌റ്റര്‍ പാക്കുകൾ ആഡ് ചെയ്യാവുന്നതാണ്.
ബിഎസ്എൻഎല്ലിന് വൻ മുന്നേറ്റം
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഇടക്കാലത്ത് താരിഫ് നിരക്കുകൾ വൻ തോതിൽ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ അനങ്ങാതെ നിന്നു. ഈ നടപടിയിലൂടെ നിരവധി ഉപഭോക്താക്കളെയാണ് കമ്പനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം വൻ തോതിൽ ഉയർന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അതുകൊണ്ടൊന്നും തീരുന്നില്ല ബിഎസ്എൻഎൽ വിശേഷങ്ങൾ. അധികം വൈകാതെ തന്നെ കമ്പനിയുടെ 5ജി സ്വപ്‌നങ്ങൾക്ക് ജീവൻ വയ്ക്കും. നിലവിലെ അവസ്ഥ തന്നെ തുടരുകയാണെങ്കിൽ അത് വിപണിയിൽ വലിയൊരു വിപ്ലവം തന്നെയാവും സൃഷ്‌ടിക്കുക. അതിനായുള്ള കാത്തിരിപ്പിൽ കൂടിയാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ച് കാലമായി.












Click it and Unblock the Notifications