Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ രണ്ടും കൽപ്പിച്ച്; ഈ പ്ലാൻ ഞെട്ടിക്കും, കുറഞ്ഞ വിലയ്ക്ക് കുടുംബത്തിലെ 3 പേർക്ക് ഓഫറോ?

പലവിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ് രാജ്യത്തെ ടെലികോം വിപണി കടന്നുപോവുന്നത്. വേഗതയിൽ ഊന്നി ചില കമ്പനികൾ ഒട്ടേറെ പ്ലാനുകൾ അവതരിപ്പിക്കുകയും പ്രവർത്തനം വിപുലീകരിക്കുകയും ഒക്കെ ചെയ്യുമ്പോൾ മറുവശത്ത് സർവീസിന് അഥവാ സേവനത്തിന് പ്രാധാന്യം നൽകി കൊണ്ട് ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകി കൊണ്ട് ചില ഓഫറുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

ഇന്ത്യൻ വിപണിയിൽ അത്രയധികം സ്വാധീനമുള്ള കമ്പനി എന്ന് വേണമെങ്കിൽ ബിഎസ്എൻഎലിനെ നമുക്ക് വിശേഷിപ്പിക്കാം. സാധാരണ പൊതുമേഖലാ സ്ഥാപനങ്ങൾ പോലെയല്ല ബിഎസ്എൻഎൽ പ്രവർത്തിച്ചിട്ടുള്ളതും ഇപ്പോൾ പ്രവർത്തിക്കുന്നതും. ഉപഭോക്താക്കളുടെ മനസറിഞ്ഞും അവരുടെ ആവശ്യങ്ങൾ കേട്ടുമാണ് കമ്പനി എക്കാലവും തങ്ങളുടെ പ്രവർത്തനം തീരുമാനിച്ചിട്ടുള്ളതും പദ്ധതികൾ നടപ്പാക്കിയതും.

bsnlplans

ഒരു പത്ത് വർഷം മുൻപ് വരെ സ്വകാര്യ കമ്പനികളുടെ കൈയിൽ മാത്രമായിരുന്നു ടെലികോം വിപണി. എന്നാൽ കൂടുതൽ കരുത്തോടെ ബിഎസ്എൻഎൽ വന്നതോടെ ആ സ്ഥിതിയൊക്കെ മാറുകയാണ് ഉണ്ടായത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പൂർണമായും സ്വകാര്യ കമ്പനികളുടെ കൈയിലുമാവുമായിരുന്നു വിപണി. അതുകൊണ്ട് തന്നെ നമ്മൾ ബിഎസ്എൻഎലിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഉപഭോക്താക്കളുടെ കരുത്തുകൊണ്ടും പിന്തുണ കൊണ്ടുമാണ് ബിഎസ്എൻഎൽ ഇന്ന് വിപണിയിലെ പ്രധാന ശക്തിയായി നിലകൊള്ളുന്നത്. ഇന്നും അത്രയധികം ബിഎസ്എൻഎൽ ആളുകളുടെ ഇടയിൽ ജനപ്രിയമായി നിലകൊള്ളുന്നത് അവരുടെ പ്രവർത്തന മികവ് കൊണ്ട് മാത്രമാണ്, ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന അവരുടെ രീതിയും ആളുകളെ പിടിച്ചു നിർത്തുന്നു. ഇത്ര കാലം കഴിഞ്ഞിട്ടും ആ ജനപ്രീതി അതേപടി നിലനിൽക്കുന്നു.

രാജ്യത്ത് 4ജി സേവനങ്ങളുടെ മേഖലയിലേക്ക് കൂടി അടുത്തിടെ ബിഎസ്എൻഎൽ കടന്നിരുന്നു. ഒച്ചിഴയുന്ന വേഗത എന്ന പരിഹാസത്തിന് അന്ത്യമായി എന്നാണ് ഇത് നൽകുന്ന മുന്നറിയിപ്പ്. ഡാറ്റയുടെ വേഗതയിൽ കൂടി മെച്ചപ്പെട്ട നിലവാരത്തിലേക്ക് കടക്കുന്നതോടെ ബിഎസ്എൻഎൽ കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്ന് പറയാം. അതിന് അവരെ പുതിയ മാറ്റങ്ങൾ തീർച്ചയായും പ്രാപ്‌തരാക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരു കാര്യം ടെലികോം ഉപഭോക്താക്കൾ അറിഞ്ഞിട്ടുണ്ടാവും, ഈ വർഷം അവസാനത്തോടെ ഒട്ടുമിക്ക എല്ലാ സ്വകാര്യ ടെലികോം കമ്പനികളും നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ ഇതിന് ഒരുങ്ങുന്നത്. കഴിഞ്ഞ ജൂലൈയിൽ സമാനമായി വില വർധന നടത്തിയിരുന്നു. എന്നാൽ ഇത്തരം വില വർധനകൾ ഒന്നും തന്നെ ഏശില്ലെന്നാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ഏക ആശ്വാസം.

ഇപ്പോഴിതെ നിലയിൽ കമ്പനിയുടെ റീചാർജ് പ്ലാനുകൾ തന്നെയാണ് ഏറ്റവും പ്രധാന കാര്യം. ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒട്ടേറെ പ്ലാനുകൾ ബിഎസ്എൻഎൽ വിപണിയിൽ അവതരിപിക്കുന്നുണ്ട്. അതാണ് വരെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന കാര്യം.ഡാറ്റ, സൗജന്യ കോൾ, എസ്എംഎസ് എന്നിങ്ങനെ ഓരോ ഘടകങ്ങളും ഒത്തിണങ്ങിയ പ്ലാനുകളാണ് അവരുടേത്. പോസ്‌റ്റ് പെയ്‌ഡിൽ അടുത്തിടെ അവർ കൊണ്ടുവന്ന ഓർ കിടിലം പ്ലാനിനെ കുറിച്ച് അറിയാം.

ബിഎസ്എൻഎൽ 798 രൂപ പ്ലാൻ

ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ആകെ 798 രൂപ മുടക്കിയാൽ ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിവ ലഭ്യമാവുന്ന പോസ്‌റ്റ് പെയ്‌ഡ്‌ പ്ലാനാണിത്. ഒരു ​പ്രൈമറി കണക്ഷനും കൂടെ മറ്റ് രണ്ട് കണക്ഷനുമാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു റീചാർജിലൂടെ മൂന്ന് പേർക്ക് ആനുകൂല്യം ലഭിക്കുക എന്ന് പറയുമ്പോൾ അതൊരിക്കലും ചെറിയ കാര്യമല്ല, മാത്രമല്ല കുറഞ്ഞ വിലയിലാണ് അത് ലഭ്യമാവുന്നതും.

ഈ അഡാർ പ്ലാനിൽ അ‌ൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസേന 100 എസ്എംഎസ്, ഓരോ കണക്ഷനും 50ജിബി വീതം ഡാറ്റ എന്നിവയാണ് ലഭ്യമാവുക. ഇത്രയും മികച്ച ആനുകൂല്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ബിഎസ്എൻഎലിന് മാത്രമേ സാധിക്കൂ എന്നാണ് ഉപഭോക്താക്കൾ തന്നെ പറയുന്നത്. ഈ പ്ലാനിൽ ശരിക്കും മറ്റ് കമ്പനികളെ ഞെട്ടിക്കുമെന്നും ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+