ബിഎസ്എൻഎൽ അടിപൊളിയല്ലേ? 6 മാസത്തേക്ക് ഇനി റിലാക്‌സ് ചെയ്തോളൂ, ഈ പ്ലാനിൽ എല്ലാമുണ്ട്, വില?
രാജ്യത്തെ ഏറ്റവും പ്രബലമായ ടെലികോം കമ്പനികളിലൊന്നാണ് ബിഎസ്എൻഎൽ. വിപണിയിൽ അവർക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒട്ടേറെ കമ്പനികൾ വേറെയും നിലനിൽക്കുന്നുണ്ട് എങ്കിലും അവരെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമേ അല്ല. ബിഎസ്എൻഎൽ പ്ലാനുകൾ ജിയോ, എയർടെൽ എന്നിവയെ അപേക്ഷിച്ച് താങ്ങാവുന്ന വിലയിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകൾക്ക് അനുയോജ്യമായാണ് അവതരിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ മുതിർന്ന ആളുകളിൽ വലിയൊരു വിഭാഗം ഇപ്പോഴും ബിഎസ്എൻഎൽ എന്ന കമ്പനിയെ ആശ്രയിച്ചാണ് അവരുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്തെന്നാൽ മറ്റ് കമ്പനികൾ പ്ലാനുകളിൽ ചെറിയ രീതിയിൽ എങ്കിലും ഡാറ്റ ഉൾപ്പടുത്തി വലിയ വില ചുമത്തുമ്പോൾ ഒറ്റയാൾ പോരാട്ടമാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഏത് സാധാരണക്കാരനും അഫോർഡബിൾ ആയിട്ടുള്ള പ്ലാനുകളാണ് അവരുടെ സവിശേഷത.

മികച്ച ഒരുപിടി പ്ലാനുകളുമായാണ് കമ്പനി വിപണിയിൽ തേരോട്ടം നടത്തുന്നത്. കാരണം 5ജിയിൽ ഇതുവരെയും കൈവയ്ക്കാത്ത അവർക്ക് ഇത്രയധികം ഉപഭോക്താക്കൾ രാജ്യത്തുണ്ട് എന്ന് പറയുന്നത് തന്നെയും ഒരു അത്ഭുതമാണ്. പ്രത്യേകിച്ച് 4ജി പോലും അവരുടെ കീഴിൽ പലയിടത്തും വന്ന് തുടങ്ങുന്നേയുള്ളു. അവിടെയാണ് ബിഎസ്എൻഎൽ കുറഞ്ഞ റേറ്റിൽ പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ട് അവരുടെ ഉപഭോക്താക്കളെ ചേർത്ത് നിർത്തുന്നത്.
ഇക്കാര്യത്തിൽ അവരെ വെല്ലാൻ മറ്റൊരു എതിരാളി ഇല്ലെന്നതാണ് പ്രധാന കാര്യം. അടുത്ത കാലത്തായി അവർ നൽകി വരുന്ന പ്ലാനുകൾ എടുത്തുനോക്കിയാൽ അത് ഊട്ടിയുറപ്പിക്കാൻ കഴിയും. ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലികോം കമ്പനി എന്ന നിലയിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾ ധീരവും അതിലേറെ പ്രശംസനീയവുമാണ്.
ചെലവേറിയ റീചാർജ് പ്ലാനുകൾ കൊണ്ട് മടുത്തയാളാണ് നിങ്ങൾ എങ്കിൽ കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി ഓപ്ഷൻ തിരയുകയാണെങ്കിൽ, ബിഎസ്‌എൻഎൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത നൽകുന്നു. 6 മാസത്തെ വാലിഡിറ്റിയോടെ വരുന്ന ഒരു പ്ലാനിലൂടെ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ദീർഘകാല റീചാർജ് ഓപ്ഷനുകളിൽ ഒന്നാണ് അവർ അടുത്ത കാലത്ത് അവതരിപ്പിച്ചത്.
ബിഎസ്എൻഎൽ 750 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ അവരുടെ ജിപി 2 ഉപയോക്താക്കൾക്കായി വേണ്ടിയാണ് ഈ പ്ലാൻ ആരംഭിച്ചുത്. അതായത് മുൻ പ്ലാൻ കാലഹരണപ്പെട്ടതിന് ശേഷം 7 ദിവസത്തിനുള്ളിൽ മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാത്തവർക്ക് വേണ്ടി. 180 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നതിനാൽ മൊബൈൽ പ്ലാനിന്റെ സാധുതയെ കുറിച്ച് ഓർത്ത് ഇനി അവർ ഒട്ടും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം.
ഒട്ടേറെ മികച്ച അനുകൂല്യങ്ങളുമായാണ് ഈ പ്ലാൻ വിപണിയിൽ വരുന്നത്. 180 ദിവസത്തേക്ക് എല്ലാ ലോക്കൽ, എസ്‌ഡിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ഈ പ്ലാനിൽ കമ്പനി നൽകി വരുന്നുണ്ട്. അതൊരു ചെറിയ ഓഫർ അല്ലെന്ന് തറപ്പിച്ചു പറയാം. കാരണം സാധാരണഗതിയിൽ ഇത്രയും കുറഞ്ഞ വിലയിൽ കൂടിയ സാധുത ലഭ്യമാവുന്ന ഓഫറുകൾ മറ്റ് കമ്പനികൾക്ക് ഇല്ലെന്ന് തന്നെ പറയാം. ജിയോ ആയാലും എയർടെൽ ആയാലും ഇത്രയും ബജറ്റ് ഫ്രണ്ട്ലി ഓഫറുകൾ നൽകുന്നില്ല.
അധിക ചെലവുകളില്ലാതെ കണക്റ്റഡ് ആയിരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഇതിന്റെ സവിശേഷതയാണ്. ഇന്റർനെറ്റ് ഉപയോഗത്തിനായി, പ്ലാൻ 180 ജിബി അതിവേഗ ഡാറ്റ നൽകുന്നു, അതായത് മുഴുവൻ വാലിഡിറ്റി കാലയളവിലും പ്രതിദിനം 1 ജിബി ഡാറ്റ. ഈ വിലയിൽ വച്ച് നോക്കുമ്പോൾ ദിവസേന ഡാറ്റ ലഭിക്കുന്നു എന്നത് തന്നെയൊരു ബോണസാണ്. അതും പുതിയ 4ജി സൗകര്യങ്ങളോടെയാണ് ഇവ വരുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications