Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെയാണ് ഓഫർ മക്കളേ; ബിഎസ്എൻഎൽ ഞെട്ടിച്ചു, 180 ജിബി ഡാറ്റ 90 ദിവസത്തേക്ക്, വില എത്ര?

വളരെയേറെ വൈവിധ്യങ്ങൾ നിറഞ്ഞ മേഖലകളിൽ ഒന്നാണ് ഇന്ത്യൻ ടെലികോം വ്യവസായം. പലവിധത്തിലുള്ള കമ്പനികൾ പല രീതിയിലുള്ള ഓഫറുകളാണ് ഇവിടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഏത് സർവീസിനൊപ്പം നിൽക്കണം എന്ന സംശയം നമുക്ക് എപ്പോഴും ഉണ്ടാവാറുണ്ട്. അതിന്റെ കാരണം അവയുടെ വ്യത്യസ്‌തത തന്നെയാണ്.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ എന്നിങ്ങനെ ഒട്ടേറെ സ്വകാര്യ കമ്പനികൾ വിപണിയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു ദശകം പോലും വിപണിയിൽ തികച്ചില്ലെങ്കിലും ജിയോ ഉണ്ടാക്കിയ ഓളം വേറെ തന്നെയാണ്. വിപണിയിലെ ഏറ്റവും ശക്തമായ സാന്നിധ്യം എന്ന് വേണമെങ്കിൽ അവരെ വിളിക്കാവുന്നതാണ്.

bsnlplannew

എന്നാൽ ജിയോക്ക് വട്ടം വയ്ക്കാൻ, അവരെ വീഴ്ത്താൻ കെൽപുള്ള ഒരു കമ്പനിയുണ്ട് നമുക്കിടയിൽ. അതാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ എഴുതി തള്ളിയ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അടുത്തിടെ അവർ വലിയൊരു മുന്നേറ്റം തന്നെ ഉണ്ടാക്കിയെടുത്തത്. അത് പതിനേഴ് വർഷത്തിനിടയിൽ കമ്പനിയുടെ ലാഭത്തിലും പ്രതിഫലിച്ചു.

എല്ലാവരെയും പോലെ ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനിയല്ല ബിഎസ്എൻഎൽ. അവർ കൂടുതലും ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കും അവരുടെ ഗുണങ്ങൾക്കും വേണ്ടിയാണ് നിലകൊള്ളാറുള്ളത്. അത്തരത്തിൽ ബിഎസ്എൻഎൽ അടുത്ത കാലത്തായി അവതരിപ്പിച്ച അടിപൊളി പ്ലാനുകളിൽ ഒന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിന്റെ വിശേഷങ്ങൾ അറിയാം.

ബിഎസ്എൻഎൽ 411 രൂപ പ്ലാൻ

ഈ പ്ലാൻ നിങ്ങളെ 90 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 180 ജിബി വരെ ഉപയോഗിക്കാൻ അനുവദിക്കും എന്നതാണ് പ്രത്യേകത. പ്രതിദിനം ഏകദേശം 2 ജിബി ഡാറ്റ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ നിങ്ങൾ നിർബന്ധമായും മനസ്സിൽ ഓർക്കേണ്ട ഒരു കാര്യമുണ്ട്. അത് എന്തെന്നാൽ 411 രൂപ പ്ലാൻ ഡാറ്റ മാത്രമുള്ള വൗച്ചറാണ്.

എങ്കിലും ഈ പുതിയ പ്ലാൻ ഈ സെഗ്‌മെന്റിലെ ഏറ്റവും ലാഭകരമായ ദീർഘകാല പദ്ധതിയായി വേറിട്ടുനിൽക്കുന്നു. പ്ലാൻ 90 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുമെന്നതിനാൽ തന്നെ ഡാറ്റ നിങ്ങൾക്ക് ഒരു വിഷയമാവില്ല. നിങ്ങളുടെ സിമ്മുകൾ സജീവമാക്കി നിലനിർത്താനും ഡാറ്റ പ്ലാനുകൾ ആസ്വദിക്കാനും നിങ്ങളെ അനുവദിക്കുന്ന മികച്ചൊരു പ്ലാൻ ആയിരിക്കും ഇത്.

എങ്കിലും ഫ്രീ അൺലിമിറ്റഡ് കോളുകൾ, സൗജന്യ എസ്എംഎസുകൾ എന്നിവ ഇതിലൂടെ ലഭിക്കാൻ അവസരം ഇല്ലെന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ ബിഎസ്എൻഎൽ വെറുമൊരു സെക്കൻഡ് സിമ്മായി കാണുന്നവർക്കും അതിനെ ഡാറ്റയ്ക്ക് വേണ്ടി മാത്രം ആശ്രയിക്കുന്നവർക്കും ഇതൊരു അനുയോജ്യമായ ചോയ്‌സ് ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+