ബിഎസ്എൻഎൽ ഓൺ ഡ്യൂട്ടി; ദിവസേന 2 ജിബി ഡാറ്റ, 150 ദിവസത്തേക്ക് കാലാവധിയും, എത്ര മുടക്കണം?
നമ്മുടെയൊക്കെ ആദ്യ ടെലികോം സർവീസ് പ്രൊവൈഡർ ആയിരിക്കും ബിഎസ്എൻഎൽ. പുതിയ തലമുറയെ ഒഴിവാക്കിയാൽ പഴയ ആളുകൾ മുഴുവൻ ഒരുകാലത്ത് ബിഎസ്എൻഎൽ സേവനം ഉപയോഗിച്ചവർ തന്നെയാണ്. ഇന്ത്യയിൽ മൊബൈൽ ഫോൺ വ്യാപകമായ സമയത്ത് പിന്നാലെ എത്തിയ ടെലികോം കമ്പനികൾ മാർക്കറ്റ് പിടിക്കുന്നത് പക്ഷേ പിന്നീട് ബിഎസ്എൻഎലിന് നോക്കി നിൽക്കേണ്ടി വന്നു.
ഇടക്കാലത്ത് ഒരുപാട് പ്രശ്‌നങ്ങൾ അവർക്ക് അഭിമുഖീകരിക്കേണ്ടിയും വന്നു. എയർസെൽ, ടാറ്റ ഡോകോമോ തുടങ്ങിയ ഒട്ടേറെ കമ്പനികൾ ഇതിനിടെ തകരുകയും വൊഡാഫോൺ, ഐഡിയ കമ്പനികൾ ലയിക്കുകയും ജിയോ വിപണിയിൽ എത്തുകയും ചെയ്‌തിരുന്നു. അന്നുമിന്നും എയർടെൽ ശക്തമായ അടിത്തറയുമായി വിപണിയിൽ ഉണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം.

എന്നാൽ പറഞ്ഞുവന്നത് ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനിയെ കുറിച്ചാണ്. സേവനത്തിന്റെ ഗുണനിലവാര കുറവ് ഉൾപ്പെടെ പലപ്പോഴും കമ്പനിക്ക് വെല്ലുവിളി ആയിരുന്നു. എന്നാൽ അവിടെ നിന്നാണ് അവർ തിരിച്ചു കയറിയിരിക്കുന്നത്. അടുത്ത കാലത്തായി വിപണിയിൽ ശക്തമായ ഒരു സാന്നിധ്യമായി മാറാനും മികവ് തെളിയിക്കാനും അവർക്ക് കഴിഞ്ഞിരുന്നു.
അവരുടെ റീചാർജ് പ്ലാനുകൾ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒട്ടേറെ പ്ലാനുകൾ ബിഎസ്എൻഎൽ വിപണിയിൽ അവതരിപിക്കുന്നുണ്ട്. അതാണ് വരെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകവും.ഡാറ്റ, സൗജന്യ കോൾ, എസ്എംഎസ് എന്നിങ്ങനെ ഓരോ ഘടകങ്ങളും ഒത്തിണങ്ങിയ പ്ലാനുകളാണ് അവർ നൽകുന്നത്. അത്തരത്തിൽ ഒരു പ്ലാനിനെ കുറിച്ച് പരിശോധിക്കാം.
ബിഎസ്എൻഎൽ 397 രൂപ പ്ലാൻ
സർക്കാർ കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ 397 രൂപയുടെ ഒരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ ഉള്ളത് പലർക്കും അറിയില്ല. ഈ പ്ലാനിൽ, വിപുലീകൃത സാധുതയുള്ള സൗജന്യ കോളിംഗ്, ഡാറ്റ, എസ്എംഎസ് എന്നിവയുടെ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഈ ബിഎസ്എൻഎൽ പ്ലാൻ 150 ദിവസത്തെ വിപുലീകൃത വാലിഡിറ്റിയോടെയാണ് ലഭ്യമാവുക.
ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ബിഎസ്എൻഎൽ പ്ലാൻ നിങ്ങൾക്ക് ഏറ്റവുമധികം ഗുണം ചെയ്യും.ബിഎസ്എൻഎലിന്റെ 397 രൂപ പ്ലാനിൽ, ഉപഭോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും 30 ദിവസത്തേക്ക് സൗജന്യ കോളിംഗ് ലഭ്യമാവും. അതായത് മുഴുവൻ കാലാവധിയിലുമല്ല മറിച്ച് നിങ്ങൾക്ക് 30 ദിവസത്തേക്ക് മാത്രമേ സൗജന്യ കോളിംഗ് ലഭിക്കൂ.
ഇതിനുശേഷം, ഔട്ട്‌ഗോയിംഗ് കോളുകൾ നിലയ്ക്കും, എന്നാൽ ഇൻകമിംഗ് കോളുകൾക്കുള്ള സൗകര്യം 150 ദിവസത്തേക്ക് നിങ്ങളുടെ നമ്പറിൽ സജീവമായി തുടരും. ആദ്യ 30 ദിവസത്തേക്ക് നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈ രീതിയിൽ, നിങ്ങൾക്ക് മൊത്തം 60 ജിബി ഡാറ്റ ഉപയോഗിക്കാം. പിന്നീട് ഉള്ള ദിനങ്ങളിൽ ഡാറ്റ ഉണ്ടാവില്ല.
എങ്കിലും ഉപഭോക്താക്കൾക്ക് ആദ്യ 30 ദിവസത്തേക്ക് സൗജന്യ കോളിംഗും ഡാറ്റയും ലഭിക്കുന്നത് തുടരും. ഇത് കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭ്യമാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയമില്ല. സിം സജീവമായി നിലനിർത്താൻ അധിക ചിലവില്ലാതെ സാധിക്കും.












Click it and Unblock the Notifications