Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ വേറെ ലെവൽ; 160 ദിവസത്തേക്ക് സമാധാനിക്കാം, 2 ജിബി ഡെയിലി ഡാറ്റ, ഫ്രീ കോളും, വില?

ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ ഉണ്ടാക്കിയ ഓളമൊന്നും മറ്റ് കമ്പനികൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അത്രയധികം ഇന്ത്യക്കാരുടെ ജീവിതവുമായി ഈ കമ്പനി ചേർന്ന് നിൽക്കുന്നുണ്ട്. ഇന്ത്യയിൽ മൊബൈൽ ഫോൺ സാർവത്രികമായി മാറുന്നതിനും എത്രയോ മുൻപ് തന്നെ ബിഎസ്എൻഎൽ തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്. ഒരേ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികം കാലം തലയുയർത്തി നിൽക്കുക എന്നത് ചെറിയ കാര്യമല്ല.

അക്കാര്യത്തിൽ ബിഎസ്എൻഎലിന് ഇത്തിരി അഹങ്കാരം ഒക്കെയാവാം. അടുത്ത കാലത്തായി അവർ മറ്റ് കമ്പനികളുടെ വിമർശനത്തെ മറികടന്നുകൊണ്ട് പുതിയ മാറ്റങ്ങൾ ധാരാളമായി നടപ്പാക്കിയിരുന്നു. അതിൽ പ്രധാനമായും ഇന്റർനെറ്റ് വേഗത ഉൾപ്പെടെ വർധിപ്പിക്കാനുള്ള തീരുമാനമായിരുന്നു. അതിന്റെ ഭാഗമായാണ് കമ്പനി 4ജിയിലേക്ക് ചുവടുമാറിയത്.

bsnlplans

ഇതോടെ രാജ്യത്തെ വിവിധ മേഖലകളിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാൻ ബിഎസ്എൻഎലിന് കഴിയും. പൊതുവേ ബിഎസ്എൻഎലിനു നേരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്നായിരുന്നു സിഗ്നൽ പ്രശ്‌നങ്ങളും ഇന്റർനെറ്റ് വേഗതയുടെ കാര്യവുമൊക്കെ. ഇതിനാണ് അടുത്ത കാലത്തായി മാറ്റം ഉണ്ടായിരിക്കുന്നത്.

ഇപ്പോഴിതാ അവർ ആ ആരോപണത്തിന്റെയും മുനയൊടിച്ചു. മികച്ച ഇന്റർനെറ്റ് വേഗതയും സേവനവും ഒക്കെയായി അവർ മുന്നേറുകയാണ്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന കമ്പനികളുടെ കൂട്ടത്തിലാണ് ബിഎസ്എൻഎലും. അവരുടെ ഏറ്റവും മികച്ച ഒരു പ്ലാനുണ്ട് അടുത്ത കാലത്തായി ഇറങ്ങിയത്.

ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നീ സേവനങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒട്ടേറെ പ്ലാനുകളുണ്ട് കമ്പനിക്ക്. അതിനൊക്കെയും കുറഞ്ഞ വില മാത്രമാണുള്ളത് എന്നതാണ് മറ്റൊരു അത്ഭുതം. ഇത്രയധികം ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ നൽകുന്ന മറ്റൊരു കമ്പനി വേറെയില്ലെന്ന് തന്നെ വേണം പറയാൻ. അവരുടെ ഒരു മികച്ച പ്ലാനിനെ കുറിച്ച് ഇനി കൂടുതലറിയാം.

ബിഎസ്എൻഎൽ 997 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിൽ നിന്ന് ലഭ്യമായ ഒരു അസാധാരണ പ്ലാൻ എന്ന് വേണമെങ്കിൽ ഈ 997 രൂപ റീചാർജ് ഓഫറിനെ വിശേഷിപ്പിക്കാം. ഈ പ്ലാൻ 160 ദിവസത്തെ വാലിഡിറ്റി കാലയളവാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. അതിലൂടെ ഉപഭോക്താക്കൾക്ക് അഞ്ച് മാസത്തിൽ കൂടുതൽ തവണ റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകുന്നു. 160 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ഈ പ്ലാനിൽ ഉൾപ്പെടുന്നു.

മികച്ച ഡാറ്റ ഓഫറുകളിൽ നിന്നും നിങ്ങൾക്ക് ഈ പ്ലാനിൽ പ്രയോജനം ലഭിക്കും. പരിധിയില്ലാത്ത കോളിംഗിന് പുറമേ, ഈ പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസ് കൂടി നൽകുന്നു. ഡാറ്റയുടെ കാര്യത്തിൽ, നിങ്ങൾക്ക് ആകെ 320 ജിബി ഹൈ-സ്‌പീഡ് ഡാറ്റയാണ് ലഭിക്കുക, അതായത് പ്രതിദിനം 2 ജിബി വീതം. ഈ പ്രൈസ് റേഞ്ചിൽ ഇത്രയധികം ആനുകൂല്യങ്ങളുള്ള മറ്റൊരു കമ്പനിയുടെയും ഓഫറില്ല എന്നതാണ് യാഥാർഥ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+