Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമില്ലാത്തവർക്ക് ബിഎസ്എൻഎൽ ഉണ്ടാവും..; 30 ദിവസത്തെ അടിപൊളി പ്ലാൻ, ഡാറ്റയും ഫ്രീ കോളും, വില?

ബിഎസ്എൻഎലിനെ കുറിച്ച് പറയുമ്പോൾ ഇന്ത്യക്കാർക്ക് നൂറ് നാക്കാണ്. തമാശയായി പറയുന്നതാണെങ്കിലും ഈ പറയുന്നതിൽ ഇത്തിരി കഴമ്പില്ലാതെയില്ല. കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാം ബിഎസ്എൻഎൽ എന്ന കമ്പനിയെ വളരെയധികം ആശ്രയിക്കുന്നു.അവർ നമ്മളോടൊപ്പം ചേർന്നു നിൽക്കുകയും ചെയ്യുന്നു. ഇന്ത്യക്കാരുടെ ജീവിതവുമായി വളരെയധികം ചേർന്ന് നിൽക്കുന്ന കമ്പനി കൂടിയാണ് ബിഎസ്എൻഎൽ.

ആദ്യം ലാൻഡ് ഫോണിൽ തുടങ്ങി ഏറ്റവും ഒടുവിൽ മൊബൈൽ വരെ എത്തി നിൽക്കുന്ന ഈ കാലത്ത് അവരെ കുറിച്ച് പുതുതലമുറയ്ക്ക് അത്രകണ്ട് അറിയണമെന്നില്ല. എന്നാൽ ഇപ്പോഴും ധാരാളം വരിക്കാറുള്ള ഒരു കമ്പനിയാണ് ബിഎസ്എൻഎൽ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മാത്രമല്ല ഏറെക്കാലത്തിന് ശേഷം കമ്പനി വലിയ ലാഭത്തിലുമാണ് ഉള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

bsnlnews

ഈ ലാഭമൊക്കെ എങ്ങനെ വന്നുവെന്ന് ചോദിച്ചാൽ വിശ്വസ്‌തരായ അവരുടെ ഉപഭോക്താക്കൾ നൽകിയ സമ്മാനമാണ് എന്ന് പറയാം. മികച്ച റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിഎസ്എൻഎൽ ലാഭത്തിൽ ആയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളു. അത്രയേറെ മികച്ച സേവനമാണ് അവർ കഴിഞ്ഞ കാലങ്ങളിൽ ഉപഭോക്താക്കൾക്ക് വേണ്ടി നൽകി വരുന്നത്.

കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നു എന്നതാണ് കമ്പനിയുടെ സവിശേഷത. ഇത് മറ്റ് കമ്പനികൾക്ക് ഇന്ന് സ്വപ്‌നം മാത്രമാണ്. അത്തരത്തിൽ ബിഎസ്എൻഎൽ വിപണിയിൽ കൊണ്ട് വന്ന രണ്ട് മികച്ച പ്ലാനുകൾ അറിയാം. ഇവ രണ്ടും 200 രൂപയിൽ താഴെ മാത്രം വിലയുള്ളതാണ്.

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

199 രൂപ വിലയുള്ള പ്ലാൻ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു, ഇതാവട്ടെ കോളിംഗിലും ഡാറ്റ ആനുകൂല്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ മൂല്യം നൽകുന്നതാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് കിട്ടുക. മുഴുവൻ കാലയളവിലേക്കും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് കൂടി നിങ്ങൾക്ക് ലഭിക്കും.

പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നത് തീരെ ചെറിയ കാര്യമല്ലെന്ന് കൂടി ഓർക്കണം. 30 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ കൂടി നിങ്ങൾക്ക് ലഭിക്കും. വിപുലീകൃത വാലിഡിറ്റി കാലയളവ് മാത്രമല്ല, ഒരു മാസം മുഴുവൻ തുടർച്ചയായ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ച ഓപ്‌ഷൻ തന്നെയാണ്.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ

കൂടുതൽ വാലിഡിറ്റി കാലയളവ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ 197 രൂപ പ്ലാൻ ഒരു മികച്ച ചോയിസായി കണക്കാക്കാം. 70 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ആദ്യ 18 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ലഭിക്കും.

18 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. സാധുതയുള്ള കാലാവധി മുഴുവനും ഡാറ്റ ലഭിക്കില്ലെന്ന് അർഥം. ദീർഘകാല വാലിഡിറ്റി റീചാർജ് ആവശ്യമുള്ള എന്നാൽ മുഴുവൻ കാലയളവിലും പരിധിയില്ലാത്ത കോളിംഗ് അല്ലെങ്കിൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ച ഓപ്‌ഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+