ബിഎസ്എൻഎൽ കിംഗ് ഡാ..; 14 മാസത്തേക്ക് ഇനി തിരിഞ്ഞുനോക്കേണ്ട, ഒപ്പം ഡെയിലി 2 ജിബിയും ഫ്രീ കോളും, വില?
ബിഎസ്എൻഎൽ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും പഴയ ആളുകൾക്ക് വലിയ ബഹുമാനമാണ്. വെറുതെ പേര് കൊണ്ടുണ്ടാക്കിയ ബഹുമാനം അല്ലത്, പതിറ്റാണ്ടുകൾ നിസ്വാർത്ഥമായ സേവനം നൽകിയ പൊതുമേഖലാ സ്ഥാപനത്തോടുള്ള സ്നേഹമാണ് അതിലൂടെ പ്രകടമാവുന്നത് എന്നതാണ് യാഥാർഥ്യം. അത്രയ്ക്കും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ടാണ് അവർ ഇന്നും വിപണിയിൽ നിലനിൽക്കുന്നതും.
അങ്ങനെയുള്ള ബിഎസ്എൻഎൽ മികച്ച മുന്നേറ്റത്തിന്റെ പാതയിലാണ് ഇപ്പോഴുള്ളത്. മുൻകാലങ്ങളിൽ ജിയോ, എയർടെൽ പോലെയുള്ള കമ്പനികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ബിഎസ്എൻഎൽ സ്ഥിരം കാഴ്‌ചയായിരുന്നു. ഇടക്കാലത്ത് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉൾപ്പെടെ അടച്ചുപൂട്ടലിന്റെ ചില സൂചനകളും ബിഎസ്എൻഎൽ നൽകിയിരുന്നു. എന്നാൽ അതിനെയൊക്കെ അതിജീവിച്ചാണ് അവർ ഇന്നത്തെ നിലയിലേക്ക് വളർന്നത്.

ജിയോയുടെ സൗജന്യ സേവന പദ്ധതി തന്നെയാവണം ബിഎസ്എൻഎല്ലിന്റെയും കണ്ണ് തുറപ്പിച്ചത്. നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്നതിലും റീചാർജ് പ്ലാനുകൾ കൊണ്ട് വരുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ബിഎസ്എൻഎൽ തന്നെയാണെന്ന് നിസംശയം പറയാം. ഇക്കാരണം കൊണ്ട് തന്നെ അവർക്ക് ധാരാളം ആരാധകരും വർധിച്ചു വരുന്നുണ്ടെന്നത് മറക്കരുത്.
കൃത്യമായ നിരക്കുകൾ മാത്രം ഈടാക്കി ഡാറ്റ സേവനങ്ങളും ഫ്രീ കോൾ ഓഫറുകളും കൊണ്ട് വന്നതോടെ ബിഎസ്എൻഎൽ വളർച്ചയുടെ പാതയിലാണ്. മാത്രമല്ല 4ജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയ അവർ വൈകാതെ തന്നെ 5ജിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. അവരുടെ ഏറ്റവും മികച്ച ചില പ്ലാനുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. അതിൽ ഏറ്റവും ജനപ്രിയമായ റീചാർജ് പ്ലാൻ നമുക്ക് പരിചയപ്പെടാം, വിവരങ്ങൾ അറിയാം.
ബിഎസ്എൻഎൽ 2398 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകി വരുന്ന ഈ പ്രീപെയ്‌ഡ് പ്ലാനിന് 2398 രൂപയോളമാണ് വിലവരിക. 425 ദിവസത്തെ വാലിഡിറ്റിയും ഇതിന് ലഭിക്കുന്നു. ഏകദേശം 14 മാസത്തോളം വരുമിത്. ഇടയ്ക്കിടെയുള്ള റീചാർജുകളെ കുറിച്ച് ഉപയോക്താക്കൾക്ക് വിഷമിക്കേണ്ടതില്ലെന്ന് തന്നെയാണ് ഈ പ്ലാൻ കൊണ്ട് കമ്പനി അർത്ഥമാക്കുന്നത്. മാത്രമല്ല എല്ലാവിധ അത്യാവശ്യ ആനുകൂല്യങ്ങളും ഇതിനോടൊപ്പം ചേർക്കാനും കമ്പനി മറന്നിട്ടില്ല.
എന്തൊക്കെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിംഗ്: ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകൾ വിളിക്കാൻ ഈ പ്ലാൻ നിങ്ങളെ അനുവദിക്കുന്നു. പ്രതിദിന ഡാറ്റ: പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ നിങ്ങൾക്ക് ലഭിക്കും, അതായത് മുഴുവൻ കാലയളവിലേക്കുമായി ആകെ 850 ജിബി പ്ലാനിൽ ഉണ്ടാവുമെന്ന് അർത്ഥം. ഇതിന് പുറമേ പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ലഭ്യമാവും.
ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്ലാനുകളുടെ വർധിച്ചുവരുന്ന ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിഎസ്എൻഎൽ അവതരിപ്പിച്ച ഈ പ്ലാൻ തികച്ചും ബജറ്റ് ഫ്രണ്ട്ലിയും അതിലേറെ അഫോർഡബിളും ആണെന്നതിൽ തർക്കമില്ല. എന്നാൽ നിലവിൽ ജമ്മു കശ്‌മീർ സർക്കിളിൽ മാത്രമാണ് ഓഫർ ലഭ്യമാവുക. വൈകാതെ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications