Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎലിന്റെ അഡാർ പഞ്ച്; ഈ പ്ലാൻ കൊതിപ്പിക്കും, 80 ദിവസത്തെ വാലിഡിറ്റി, ഫ്രീ കോളും, വില എത്ര?

ഇന്ത്യൻ വിപണിയിൽ ഏറ്റവും കരുത്തരായ കമ്പനികൾ പോലും മുട്ട് വിറച്ചിട്ടുണ്ടെങ്കിൽ അത് പൊതുമേഖലാ സ്ഥാപനമായ നമ്മുടെ സ്വന്തം ബിഎസ്എൻഎലിന് മുൻപിൽ മാത്രമാണ്. അത്രയധികം വിപണിയിൽ തരംഗം ആവാൻ അവർക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വാസ്‌തവം. പലപ്പോഴും നമ്മൾ ബിഎസ്എൻഎൽ എന്ന പേര് കേൾക്കുമ്പോൾ ലാൻഡ് ഫോൺ മാത്രമായി കണ്ട കാലത്ത് നിന്ന് മൊബൈൽ ഫോൺ രംഗത്തും വിപ്ലവങ്ങൾ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു.

ഇപ്പോഴും വിപണിയിൽ ജിയോയ്ക്കും എയർടെലിനും ഒക്കെ എതിരെ കട്ടയ്ക്ക് നിൽക്കുകയാണ് ബിഎസ്എൻഎൽ. ഇന്നത്തെ നിലയിലേക്കുള്ള അവരുടെ വളർച്ചയിൽ കമ്പനിയുടെ കഠിനാധ്വാനവും അർപ്പണ മനോഭാവും ഒക്കെ വലിയ പങ്കു തന്നെ വഹിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ബിഎസ്എൻഎൽ അങ്ങനെ ഒരുപാട് കാലത്തെ അധ്വാനം കൊണ്ട് തങ്ങൾക്ക് കിട്ടിയ പേരിനെ നിലനിർത്തി കൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയത്.

bestbsnlplansnew

ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് തന്നെ മികച്ച പദ്ധതികൾ നടപ്പാക്കാൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ വേഗതയിലെ കുറവും സിഗ്നൽ ലഭ്യതയിലെ പ്രശ്‌നങ്ങളും കമ്പനിയെ വല്ലാതെ ബാധിച്ചൊരു സമയം ഉണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി അവർ മറ്റ് കമ്പനികളുടെ വിമർശനത്തെ മറികടന്നുകൊണ്ട് പുതിയ മാറ്റങ്ങൾ നടപ്പാക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

പ്രധാനമായും ഇന്റർനെറ്റ് വേഗത ഉൾപ്പെടെ വർധിപ്പിക്കാനുള്ള തീരുമാനമായിരുന്നു അവർ എടുത്തത്. ഈ നീക്കത്തിന്റെ ഭാഗമായാണ് കമ്പനി 4ജിയിലേക്ക് ചുവടുമാറിയിരിക്കുകയാണ് കമ്പനി. കൂടാതെ രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലേക്കും ഈ സൗകര്യം വ്യപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ബിഎസ്എൻഎൽ. അതിന്റെ നീക്കങ്ങൾ തുടരുകയാണ്, മാത്രമല്ല അവർ 5ജി സേവനങ്ങളും നടപ്പാക്കാൻ ഉദ്ദേശിച്ചിക്കുന്നുണ്ട് എന്നാണ് വിവരം.

ഏത് കാലത്തായാലും ബിഎസ്എൻഎലിന്റെ ഓഫറുകളും പ്ലാനുകളും ഒക്കെ സാധാരണക്കാരെ അറിഞ്ഞു കൊണ്ടുള്ളതായിരുന്നു, അവരെ മനസിലാക്കി കൊണ്ടുള്ളതായിരുന്നു. ബിഎസ്എൻഎൽ എന്ന കമ്പനിയെ സംബന്ധിച്ച് പ്ലാനുകളിൽ ഏറിയ പങ്കും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായി ചെറുതും വലുതുമായ ധാരാളം മികച്ച ഓഫറുകൾ അവർ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ച് കൂടുതൽ മെച്ചപ്പെട്ട പ്ലാനുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ബിഎസ്എൻഎൽ. ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഒക്കെ ഉൾപ്പെടുന്ന മികച്ച പ്ലാനുകൾ അവരുടെ കൈവശമുണ്ട്. ഇക്കൂട്ടത്തിലെ മികച്ചൊരു ഓപ്‌ഷനെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. അതിലൊന്നാണ് 485 രൂപ മാത്രം മുടക്കിയുള്ള അൺലിമിറ്റഡ് പ്ലാൻ.

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ തങ്ങളുടെ ഈ ബജറ്റ് ഫ്രണ്ട്ലി പ്രീപെയ്‌ഡ്‌ പ്ലാനിന്റെ വില 485 രൂപയായി നിശ്ചയിച്ചിരിക്കുന്നു, ഇതിൽ ഉപയോക്താക്കൾക്ക് എല്ലാ മികച്ച സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പ്രത്യേകത. കമ്പനിയുടെ ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് 80 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു, എന്ന് വച്ചാൽ രണ്ടര മാസത്തോളം കാലാവധി നിങ്ങൾക്ക് ലഭ്യമാവും.

ഇതിനുപുറമെ, പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും കൂടി ലഭിക്കുന്നു. കാര്യമായ ഡാറ്റ ഉപയോഗം ലക്ഷ്യമിടുന്ന ആളുകൾക്ക് വേണ്ടിയാണ് ബിഎസ്എൻഎൽ ഇത്രയധികം ഡാറ്റ നൽകുന്നത്. ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. ഇതുകൂടാതെ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭ്യമാണ്.

ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും കൂടിയ കാലാവധിയിൽ പ്ലാൻ ലഭിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. അതിന് പുറമേയാണ് ബോണസ് പോലെ ഡാറ്റയും ഫ്രീ കോളും സൗജന്യ എസ്എംഎസും ഒക്കെ കിട്ടുന്നത്. തീർച്ചയായും മറ്റ് കമ്പനികളുടെ സമാന കാലാവധി വരുന്ന പ്ലാനുകൾ വച്ച് നോക്കുമ്പോൾ ഇത് നല്ല ഓപ്‌ഷൻ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+