അറിയാലോ ബിഎസ്എൻഎലാണ്..! ഇതൊരു ഒന്നൊന്നര പ്ലാൻ, 54 ദിവസത്തെ വാലിഡിറ്റി, 108 ജിബി ഡാറ്റ, വില എത്ര?
നമ്മളൊക്കെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളിൽ അധികമായി മൊബൈൽ ഉപയോഗിക്കുന്ന ആളുകളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുക.
മൊബൈൽ ഫോൺ ഉപയോഗം ഗണ്യമായി ഉയർന്നപ്പോൾ നമ്മുടെ ആവശ്യകതകളും കാര്യമായി മാറിയെന്നത് യാഥാർഥ്യമാണ്. അതോടെയാണ് ടെലികോം കമ്പനികളും പരിവർത്തനത്തിന് തയ്യാറായത്. കഴിഞ്ഞ വർഷങ്ങളിൽ ഉപഭോക്താക്കൾ എന്ന നിലയിൽ നല്ല വശങ്ങൾ ഒരുപാട് നമുക്കായി കമ്പനികൾ ഒരുക്കിയതെന്ന് ഓർക്കണം.

ഇക്കൂട്ടത്തിൽ എയർടെൽ, റിലയൻസ് ജിയോ, വിഐ എന്നീ സ്വകാര്യ കമ്പനികൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥപനമായ ബിഎസ്എൻഎൽ വളരെയധികം ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തിയെന്നതാണ് യാഥാർഥ്യം. ബിഎസ്എൻഎൽ എന്നും ഉപഭോക്താക്കളുടെ മനസ് അറിഞ്ഞാണ് പെരുമാറിയിട്ടുള്ളത്.
അതിപ്പോൾ പണ്ടായാലും ഇപ്പോഴായാലും അവരുടെ ഓഫറുകളും പ്ലാനുകളും ഒക്കെ സാധാരണക്കാരെ അറിഞ്ഞു കൊണ്ടുള്ളതായിരുന്നു. ബിഎസ്എൻഎൽ എന്ന കമ്പനിയെ സംബന്ധിച്ച് പ്ലാനുകളിൽ ഏറിയ പങ്കും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളത് തന്നെയാണ്. ധാരാളം മികച്ച ഓഫറുകൾ അവർ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അവർ കൂടുതൽ മെച്ചപ്പെട്ട പ്ലാനുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഒക്കെ ഉൾപ്പെടുന്ന മികച്ച പ്ലാനുകൾ അവരുടെ പക്കലുണ്ട്. ഇക്കൂട്ടത്തിലേക്ക് മികച്ചൊരു ഓപ്‌ഷനാണ് കമ്പനി അടുത്തിടെ വിപണിയിൽ കൊണ്ട് വന്നത്. അതിലൊന്നാണ് 347 രൂപ മാത്രം മുടക്കിയുള്ള റീചാർജ് പ്ലാൻ. ഇതിൽ എല്ലാവിധ ആനുകൂല്യങ്ങളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതലറിയാം.
ബിഎസ്എൻഎൽ 347 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് 54 ദിവസത്തെ ഈ ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാൻ പുറത്തിറക്കി. വെറും 347 രൂപ വിലയുള്ള ഈ പ്ലാൻ ഒന്നിലധികം ആനുകൂല്യങ്ങൾ നൽകുന്നു. സൗജന്യ ദേശീയ റോമിംഗിനൊപ്പം ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളിംഗും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.
ഈ പ്ലാനിൽ നല്ല രീതിയിൽ ഡാറ്റ നിങ്ങൾക്ക് ലഭ്യമാവും. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ബിഎസ്‌എൻഎൽ 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റയുടെ ഉദാരമായ പ്രതിദിന അലവൻസ് വാഗ്‌ദാനം ചെയ്യുന്നു, ഇത് 54 ദിവസത്തേക്ക് ആകെ 108 ജിബിയാണ് നിങ്ങൾക്ക് ലഭിക്കുക. കൂടാതെ, ഉപഭോക്താക്കൾക്ക് ഓരോ ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും.












Click it and Unblock the Notifications