Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ വേറെ ലെവലാഡാ; 2 ജിബി ഡെയിലി ഡാറ്റ കിട്ടും, 90 ദിവസം വാലിഡിറ്റിയും, വില എത്ര?

ഇന്ത്യയിൽ ഒട്ടേറെ ടെലികോം കമ്പനികളുണ്ട് നമുക്ക് ചുറ്റും. അതിൽ സ്വകാര്യ കമ്പനികൾ എന്ന നിലയിൽ പ്രവർത്തിക്കുന്നത് റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവയാണ്. ജിയോ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന നിലയിലേക്ക് വളന്നുകഴിഞ്ഞു. മറുവശത്ത് എയർടെൽ, വിഐ എന്നിവ പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ മാർഗങ്ങളും തേടുന്നുണ്ട്, അതിനുള്ള എല്ലാ വഴികളും അവർ പരീക്ഷിക്കുന്നുണ്ട്.

ഈ സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 5ജി സാങ്കേതിക വിദ്യ ഉൾപ്പെടെ പരീക്ഷിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അവരെ സംബന്ധിച്ച് ഉപഭോക്താക്കളുടെ ഇന്റർനെറ്റ് വേഗതയും മറ്റ് സൗകര്യങ്ങളും ഒരു വിഷയമേ അല്ലാതെ മാറിയിരിക്കുകയാണ്. കൂട്ടത്തിൽ മുമ്പൻ ജിയോ തന്നെയാണ്, ഇന്ത്യയിലെ എല്ലാ മേഖലകളിലും അവർ അതിവേഗ ഇന്റർനെറ്റ് എന്ന നേട്ടം കൈവരിച്ചു കഴിഞ്ഞു.

bsnl151plannew

ഇത്രയൊക്കെ ആണെങ്കിലും ഈ കൊലകൊമ്പൻമാർ വീണത് ഒരാൾക്ക് മുൻപിൽ മാത്രമാണ്. അതാണ് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ. ഒരു സർക്കാർ സ്ഥാപനം അഥവാ പൊതുമേഖലാ കമ്പനി ആയിരുന്നിട്ട് കൂടി ഇന്ത്യയിൽ ഏറ്റവുമധികം പേർ ബഹുമാനത്തോടെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ.

സാധാരണക്കാരന്റെ മനസ്സറിഞ്ഞ പ്ലാനുകൾ തന്നെയാണ് അവരെ വ്യത്യസ്‌തരാക്കുന്ന ഘടകം. പലപ്പോഴും അവരുടെ പ്ലാനുകൾക്ക് മുൻപിൽ ജിയോക്കും എയർടെലിനും ഒന്നും മറുപടി ഇല്ലാതെ വരികയാണ് എന്നതാണ് പ്രധാന പ്രത്യേകത. ഇത്തരത്തിൽ അടുത്തിടെ അവർ അവതരിപ്പിച്ച ഒരു പ്ലാൻ വലിയ രീതിയിൽ ഹിറ്റാണ് ഇപ്പോൾ. ബജറ്റ് ഫ്രണ്ട്ലി എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്ലാനുകളിൽ ഒന്നാണത്. അതിന്റെ വിശേഷങ്ങൾ അറിയാം.

ബിഎസ്എൻഎൽ 151 രൂപ പ്ലാൻ

30 ദിവസത്തെ സാധുതയാണ് പ്ലാനിൽ നൽകിയിരിക്കുന്നത്. ഈ കുറഞ്ഞ വിലയിൽ ഇത്രയും അധികം ദിവസത്തെ ആനുകൂല്യം മറ്റെവിടെയും കിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഈ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം ഡാറ്റ 40 ജിബിയാണ്. ഏറ്റവും വലിയ ന്യൂനത എന്തെന്നാൽ ഇതിൽ കോളിംഗും എസ്എംഎസും: ഉൾപ്പെടുത്തിയിട്ടില്ല.

ഈ 151 രൂപയുടെ റീചാർജ് പ്ലാൻ കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സേവനങ്ങൾ ഇല്ലാതെ ഹ്രസ്വകാല ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമാണ്. ഇതൊരു ഡാറ്റ മാത്രമുള്ള വൗച്ചറാണ്, അതായത്, ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മറ്റൊരു സജീവ അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഫോൺ കോൾ അടക്കമുള്ള ആനുകൂല്യങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വരും.

ഇതിന് പുറമേ സമാനമായി മറ്റൊരു പ്ലാൻ കൂടി ബിഎസ്എൻഎൽ നൽകിയിട്ടുണ്ട്. 40 ദിവസമാണ് അതിന്റെ വാലിഡിറ്റി. പ്രതിദിന ഡാറ്റ 2 ജിബിയാണ്. ഇതിലും കോളിംഗും എസ്എംഎസ് ഉൾപ്പെടുത്തിയിട്ടില്ല (ഡാറ്റ മാത്രമുള്ള വൗച്ചർ). സ്ഥിരമായ ദൈനംദിന ഡാറ്റ ഉപയോഗം ആവശ്യമുള്ള ഉപയോക്താക്കൾക്ക് 198 രൂപ പ്ലാൻ മികച്ച മൂല്യം വാഗ്‌ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+